പലസ്തീനെതിരെ നിലപാട് കടുപ്പിച്ച് യുഎസ്; സഹായധനം കുറയ്ക്കും

യുഎസ് ഐക്യരാഷ്ട്ര സഭയുടെ പലസ്തീന്‍ സഹായനിധിയിലേക്ക് നല്‍കുന്ന വരുന്ന വിഹിതം കുറയ്ക്കാന്‍ തീരുമാനിച്ചു. നേരെത്ത ഐക്യരാഷ്ട്ര സഭയില്‍ പലസ്തീന്‍ സഹായധനമായി നല്‍കിയിരുന്നത് 125 മില്യണ്‍ ഡോളറാണ്. ഇനി മുതല്‍ ഇതിനു പകരം 65 മില്യണ്‍ ഡോളര്‍ മാത്രമേ നല്‍കൂ എന്നാണ് യുഎസ് അറിയിച്ചത്. യുഎസ് പലസ്തീനു ആവശ്യമായ സഹായധനം നല്‍കുന്നുണ്ട്. എന്നിട്ടും അവര്‍ സഹായധനം സമാധാന പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി വിനയോഗിക്കുന്നില്ലെന്നു പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞിരുന്നു

ഇതു കൊണ്ടാണ് സഹായധനം നല്‍കുന്നത് വെട്ടിച്ചുരുക്കുന്നത്. യുഎസിന്റെ ഈ തീരുമാനം ഐക്യരാഷ്ട്ര സഭയുടെ സഹായനിധിയെ പ്രതികൂലമായി ബാധിക്കും. യുഎസിന്റെ സഹായം വെസ്റ്റ് ബാങ്ക്, ഗാസ മുനമ്പ്, ലെബനന്‍, ജോര്‍ദാന്‍, സിറിയ എന്ന പ്രദേശങ്ങളിലേക്കുള്ളവര്‍ക്കാണ് നല്‍കിയിരുന്നത്. ഇവിടെയുള്ള പലസ്തീന്‍കാരുടെ ആഹാരം,ചികിത്സ, വിദ്യാഭ്യാസം എന്നിവയ്ക്കു വേണ്ടിയാണ് സഹായധനം വിനയോഗിക്കുന്നത്.

Read more

ഈ ഏജന്‍സി പ്രവര്‍ത്തിക്കുന്നത് തങ്ങള്‍ക്ക് എതിരെ പോരാടുന്നതു പലസ്‌കീന്‍കാരെ സഹായിക്കുന്നതിനു വേണ്ടിയാണെന്നു ഇസ്രയേല്‍ ആരോപിച്ചിരുന്നു. യുഎസ് ധനസഹായം കുറയ്ക്കുന്നതോടെ ഏജന്‍സിയുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.