ഗൂഗിൾ നിയമം ലംഘിച്ചുവെന്ന് യുഎസ് കോടതി; സെര്‍ച്ച് എഞ്ചിന്‍ കുത്തക നിലനിര്‍ത്താന്‍ കോടികളൊഴുക്കിയെന്ന് കണ്ടെത്തൽ

ഗൂഗിൾ നിയമം ലംഘിച്ചുവെന്ന് യുഎസ് കോടതിയുടെ കണ്ടെത്തൽ. സെര്‍ച്ച് എഞ്ചിന്‍ കുത്തക നിലനിര്‍ത്താന്‍ കോടികളൊഴുക്കിയെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. ലോകത്തിലെ പ്രധാന സെർച്ച് എഞ്ചിനായി മാറാനാണ് നിയമവിരുദ്ധമായും അനധികൃതമായി കോടിക്കണക്കിന് ഡോളർ ചെലവഴിച്ച് ഗൂഗിൾ ആൻ്റിട്രസ്റ്റ് നിയമം ലംഘിച്ചതെന്ന് യുഎസ് ജില്ലാ ജഡ്ജി ചൂണ്ടിക്കാട്ടി.

ഗൂഗിളിനെയും മാതൃ കമ്പനിയായ ആല്‍ഫബറ്റിനെയും കടുത്ത പ്രതിരോധത്തിലാക്കുന്നതാണ് ഈ കണ്ടെത്തല്‍. സ്മാർട്ട്ഫോണുകളിലും ബ്രൗസറുകളിലും ഡിഫോള്‍ട്ട് സെര്‍ച്ച് എഞ്ചിനായി ഗൂഗിള്‍ ലഭ്യമാക്കാന്‍ വിവിധ സ്‌മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ക്ക് ഗൂഗിള്‍ കോടികള്‍ അനധികൃതമായി നല്‍കിയെന്ന പ്രോസിക്യൂഷന്‍ വാദം ശരിവെക്കുന്ന കണ്ടെത്തലാണിത്. ഗൂഗിളിനെയും മാതൃ കമ്പനിയായ ആല്‍ഫബറ്റിനെയും കടുത്ത പ്രതിരോധത്തിലാക്കുന്നതാണ് ഈ കണ്ടെത്തല്‍.

സാക്ഷി മൊഴികളും തെളിവുകളും ശ്രദ്ധാപൂർവ്വം പരിഗണിച്ച ശേഷമാണ് വിധി പറയുന്നതെന്നും ജഡ്ജി പറഞ്ഞു. പൊതുവായ തിരയൽ സേവനങ്ങളിൽ മാർക്കറ്റിൻ്റെ 89.2% വിഹിതവും ​ഗൂഗിളിനാണ്. മൊബൈൽ ഉപകരണങ്ങളിൽ 94.9% ആയി ഇത് വർദ്ധിച്ചിട്ടുണ്ടെന്നും വിധിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സെർച്ച് എഞ്ചിൻ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നതിനാൽ ഉപഭോക്താക്കൾക്കിടയിൽ ഇത് ജനപ്രിയമാണെന്ന് വാദിച്ച ഗൂഗിളിന് ഈ വിധി വൻ തിരിച്ചടിയാണെന്ന് വിലയിരുത്തപ്പെടുന്നു. ഗൂഗിളിൻ്റെ സെർച്ച് എഞ്ചിൻ ലോകമെമ്പാടും പ്രതിദിനം 8.5 ബില്യൺ അന്വേഷണങ്ങളാണ് പ്രൊസസ്സ് ചെയ്യുന്നത്. ഇത് 12 വർഷം മുമ്പുള്ളതിനേക്കാൾ ഇരട്ടിയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

കേസില്‍ രണ്ടാംഘട്ട വാദം നടക്കും. ഇതിലായിരിക്കും ഗൂഗിളിനെതിരെ കോടതി നിയമനടപടിയെടുക്കുക. അതിനിടെ കോടതി വിധിയെ യുഎസ് അറ്റോര്‍ണി ജനറല്‍ മെറിക് ഗാര്‍ലാന്‍ഡ് പ്രശംസിച്ചു. ഒരു കമ്പനിയും നിയമത്തിന് മുകളിലല്ലെന്നും അറ്റോര്‍ണി ജനറല്‍ പറഞ്ഞു. അതേസമയം കേസില്‍ അപ്പീല്‍ നല്‍കാനാണ് ഗൂഗിൾ തീരുമാനിച്ചിരിക്കുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ