അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്; 85 സംസ്ഥാനങ്ങളിൽ ബൈഡൻ മുന്നിൽ, 55 ഇടത്ത് ട്രംപ്, ഫ്‌ളോറിഡ അതിനിര്‍ണായകം

ലോകം ഉറ്റു നോക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ആദ്യ ഫലസൂചനകള്‍ പുറത്തു വന്നു. നാലിടത്ത് ബൈഡനും മൂന്നിടത്ത് ട്രംപും എന്നതാണ് നിലവിലെ ഫലസൂചനകള്‍.  270 ഇലക്ട്രല്‍ വോട്ടുകളില്‍ 85 ഇലക്ട്രല്‍ വോട്ടുകളില്‍ ബൈഡന്‍ മുന്നിട്ട് നില്‍ക്കുമ്പോള്‍ 55 ഇലക്ട്രല്‍ വോട്ടുകളാണ് ഇതുവരെ ട്രംപിന് അനുകൂലമായുള്ളത്.

29 ഇലക്ട്രല്‍ വോട്ടുകളുള്ള ഫ്‌ളോറിഡയിലെ ഫലം നിര്‍ണായകമാണ്. ഫ്‌ളോറിഡയില്‍ ട്രംപ് ജയം പിടിക്കാന്‍ 95 ശതമാനം സാദ്ധ്യതയാണ് ന്യൂയോര്‍ക്ക് ടൈംസ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ നല്‍കുന്നത്. ട്രംപിന് ഉറപ്പായും ജയം പിടിക്കേണ്ട സംസ്ഥാനങ്ങളില്‍ ഒന്നാണ് ഫ്‌ളോറിഡ. 2000-ലെ തിരഞ്ഞെടുപ്പ് മുതല്‍ ഫ്‌ളോറിഡയില്‍ ജയിക്കുന്നവരാണ് അമേരിക്കന്‍ പ്രസിഡന്റ് പദത്തിലേക്ക് എത്തുന്നത്.

9 ഇലക്ട്രല്‍ വോട്ടുകളുള്ള സൗത്ത് കരോലിനയില്‍ ട്രംപ് ജയം പിടിച്ചു. 2016-ല്‍ ഇവിടെ അനായാസം ജയത്തിലേക്ക് എത്താന്‍ ട്രംപിന് സാധിച്ചിരുന്നു. ഒഹായോഗില്‍ ബൈഡന്‍ ഏറെ മുമ്പിലാണ്. 18 ഇലക്ട്രല്‍ വോട്ടാണ് ഇവിടെയുള്ളത്. നിര്‍ണായകമായ ജോര്‍ജിയയില്‍ ബൈഡനാണ് മുമ്പില്‍.

16 ഇലക്ട്രല്‍ വോട്ടുകളാണ് ജോര്‍ജിയയിലുള്ളത്. 2016-ല്‍ ഇവിടെ ട്രംപ് വിജയിച്ചിരുന്നു. വെസ്റ്റ് വെര്‍ജീനിയയില്‍ ട്രംപ് ജയിച്ചു. 5 ഇലക്ട്രല്‍ വോട്ടുകളും ഇവിടെ ട്രംപ് നേടി. 1996-ന് ശേഷം വെസ്റ്റ് വെര്‍ജീനിയയില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജയം പിടിച്ചിട്ടില്ല. ഇന്‍ഡ്യാനയില്‍ 2016-നേക്കാള്‍ നില മെച്ചപ്പെടുത്തി ട്രംപ്. 11 ഇലക്ടര്‍ വോട്ടുകളുള്ള ഇന്‍ഡ്യാനയില്‍ ട്രംപിന് ജയം. വെര്‍ജീനിയയിലും വെര്‍മണ്ടിലും ബൈഡന്‍ ജയം പിടിച്ചു.

Latest Stories

'ചരിത്രത്തിനു മുമ്പേ നടന്നയാൾ, ദൃഢചിത്തനായ രാഷ്ട്രനേതാവ്'; മൻമോഹൻ സിംഗിനെ അനുസ്മരിച്ച് ശശി തരൂർ

ഡോ. മൻമോഹൻ സിംഗിന്റെ സംസ്കാരം നാളെ; രാജ്യത്തും സംസ്ഥാനത്തും ഏഴ് ദിവസത്തെ ദുഃഖാചരണം

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങ് അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ മാറ്റിമറിച്ച സാമ്പത്തിക ശാസ്ത്രജ്ഞന്‍

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ആരോഗ്യനില വഷളായി; ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു

കേന്ദ്ര സര്‍ക്കാര്‍ പക വീട്ടുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നിട്ടുണ്ട്; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി

സീരിയല്‍ രംഗത്തും ലൈംഗികപീഡനം, ഒപ്പം ഭീഷണിയും; ബിജു സോപാനത്തിനും എസ്പി ശ്രീകുമാറിനുമെതിരെ നടിയുടെ പരാതി

'അണ്ണാമലൈയുടെ പ്രതികാരം'; ഇനി ചെരുപ്പ് ധരിക്കുക ഡിഎംകെ സര്‍ക്കാരിനെ പുറത്താക്കിയ ശേഷം

'ഇത് ഒരിക്കലും കാണാനാഗ്രഹിക്കാത്ത കാര്യം'; അനിഷ്ടം തുറന്നുപറഞ്ഞ് ശാസ്ത്രി

നരേന്ദ്ര മോദിയ്ക്കും പണി കൊടുത്ത് സൈബര്‍ തട്ടിപ്പുകാര്‍; വിശ്വസിക്കരുത് ഈ സന്ദേശങ്ങളെ, വീഴരുത് ഈ ചതിക്കുഴിയില്‍