അമേരിക്കയിലെ ഖജനാവ് പൂട്ടി; രണ്ടാഴ്ചയ്ക്കിടെ പതിനായിരക്കണക്കിനു പേര്‍ക്ക് ജോലി നഷ്ടം; യുഎസില്‍ സാമ്പത്തിക അടിയന്തരാവസ്ഥ

അടിയന്തര ആവശ്യങ്ങള്‍ക്കുള്ള ധനബില്‍ പാസാക്കാന്‍ സാധിക്കാതിരുന്നതിനെ തുടര്‍ന്ന് അമേരിക്ക സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക്. യുഎസില്‍ ഒരു മാസത്തെ ചിലവിനുള്ള പണമാണ് സെനറ്റ് അനുവദിക്കാതിരുന്നത്. അഞ്ചുവര്‍ഷത്തിനിടെ രണ്ടാം തവണയാണ് അമേരിക്കയില്‍ സാസാമ്പത്തിക അടിയന്തരാവസ്ഥ നിലവില്‍ വരുന്നത്. രണ്ടാഴ്ചയ്ക്കിടെ പതിനായിരക്കണക്കിനു പേര്‍ക്കാണു ജോലി നഷ്ടമായത്. ബറാക് ഒബാമ സര്‍ക്കാരിന്റെ കാലത്തുണ്ടായ അടിയന്തരാവസ്ഥയില്‍ എട്ടരലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമായിരുന്നു.

ബില്ലില്‍ ഇന്ത്യന്‍ സമയം ഇന്നു പുലര്‍ച്ചെ നടന്ന സെനറ്റര്‍മാരുടെ യോഗത്തിലെ വോട്ടെടുപ്പു പരാജയപ്പെട്ടു. ബില്‍ പാസാക്കാന്‍ അറുപതു വോട്ടുകളാണ് റിപ്പബ്ലിക്കുകള്‍ക്കു വേണ്ടിയിരുന്നത്. എന്നാല്‍ 50 വോട്ടുകള്‍ മാത്രമാണ് അവര്‍ക്കു ലഭിച്ചത്. അതേസമയം അഞ്ചു ഡമോക്രാറ്റ് സെനറ്റര്‍മാര്‍ ബില്ലിനെ പിന്തുണച്ചപ്പോള്‍ നാലു റിപ്പബ്ലിക്കുകള്‍ എതിര്‍ത്തു വോട്ടു ചെയ്തു.

2013-ല്‍ ഒബാമ സര്‍ക്കാരിന്റെ കാലത്താണ് അമേരിക്ക ഇതിന് മുമ്പ് സമാനമായ പ്രതിസന്ധി നേരിട്ടത്. അന്ന് പതിനാറ് ദിവസത്തോളം സര്‍ക്കാരിന്റെ പ്രവര്‍ത്തനം നിലച്ചു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ബില്‍ പാസാക്കുന്നതിനുള്ള അവസാന സമയം. എന്നാല്‍ ഡെമോക്രാറ്റുകളുമായ സമവായത്തിലെത്താന്‍ ഭരണകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കായില്ല. ഇതേ തുടര്‍ന്ന് ബില്‍ പാസാക്കന്‍ വേണ്ട ഭൂരിപക്ഷം ലഭിക്കാതെ പോകുകയായിരുന്നു.

അതേസമയം ഫെഡറല്‍ സേവനങ്ങളും സൈനിക പ്രവര്‍ത്തനങ്ങള്‍ക്കും തടസ്സം വരില്ല. കഴിഞ്ഞ തവണ പ്രതിസന്ധി ഉണ്ടായപ്പോള്‍ ദേശീയ ഉദ്യോനങ്ങളും സ്മാരകങ്ങളും അടച്ചുപൂട്ടിയതോടെ വന്‍ജനരോഷമാണ് അമേരിക്കയില്‍ ഉണ്ടായത്. ട്രംപ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ആഘോഷവേളയിലാണ് പുതിയ പ്രതിസന്ധി ഉണ്ടായത്.

Latest Stories

80 കോടി മുടക്കിയ സീരിസ് വേണ്ട, 'ബാഹുബലി' സീരിസ് ഉപേക്ഷിച്ച് നെറ്റ്ഫ്‌ളിക്‌സ്; വെളിപ്പെടുത്തി താരം

മുംബൈ ഇന്ത്യൻസ് ഉടമ ആക്കേണ്ടിയിരുന്നത് ഷാരൂഖ് ഖാനായിരുന്നു, അത് നടക്കാതെ പോയത് ആ ഒറ്റ കാരണം കൊണ്ട് : ലളിത് മോദി

മഹാരാഷ്ട്രയിലും പ്രതിപക്ഷനേതാവിനെ കിട്ടില്ല; പ്രതിക്ഷ നേതാക്കള്‍ ഇല്ലാത്ത സംസ്ഥാനങ്ങളുടെ എണ്ണം ഏഴായി; മഹായുതി കൊടുങ്കാറ്റില്‍ പാറിപ്പോയി മഹാവികാസ് അഘാഡി

മലയാള സിനിമയില്‍ അതിരുവിടുന്നുണ്ട്, മുതലെടുപ്പുകാര്‍ പലതും പ്രയോജനപ്പെടുത്തുന്നുണ്ട്: സുഹാസിനി

എന്ത് ഭാരത് ആർമി ആയാലും കൊള്ളാം ഇമ്മാതിരി വൃത്തിക്കേട് കാണിക്കരുത്, ഫാൻ ഗ്രുപ്പിനെതിരെ ഗുരുതര ആരോപണവുമായി സുനിൽ ഗാവസ്‌കർ

നടൻമാർക്കെതിരായ പീഡന പരാതികള്‍ പിന്‍വലിക്കില്ല; തീരുമാനത്തിൽ നിന്നും പിൻമാറി ആലുവയിലെ നടി

ഒരു മണിക്കൂറിനുള്ളില്‍ എല്ലാം പിന്‍വലിക്കണം, ഇല്ലെങ്കില്‍ കോടതി കയറ്റും; നിയമനടപടിയുമായി എആര്‍ റഹ്‌മാന്‍

തലസ്ഥാനത്ത് ലോകസിനിമയുടെ നാളുകള്‍; ഐഎഫ്എഫ്കെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍; എട്ടുദിവസത്തെ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത് 180 സിനിമകള്‍

യുവരാജ് മുതൽ ശശാങ്ക് വരെ, ഇന്ത്യൻ പ്രീമിയർ ലീഗ് ലേല മേശയെ തീപിടിപ്പിച്ച 5 വിവാദങ്ങൾ നോക്കാം; കൗതുകമായി ഈ സംഭവം

'തലയോട്ടിയും തോളെല്ലും പൊട്ടി, സ്‌പൈനൽ കോർഡിലും ക്ഷതം'; കുട്ടി വീണ കാര്യം പറയാൻ മറന്നുപോയെന്ന് അങ്കണവാടി ജീവനക്കാര്‍! മൂന്ന് വയസുകാരിയുടെ നില ഗുരുതരം