പദ്ധതിക്കായി ഉദ്യോഗസ്ഥര്‍ക്കു കൈക്കൂലി; അദാനിക്കെതിരെ അഴിമതി ആരോപണം; അന്വേഷണം പ്രഖ്യാപിച്ച് അമേരിക്ക; ഒന്നും അറിയില്ലെന്ന് അദാനി ഗ്രൂപ്പ്

ഇന്ത്യയിലെ പ്രധാന ബിസനസ് സംരംഭമായ അദാനി ഗ്രൂപ്പിനും സ്ഥാപകന്‍ ഗൗതം അദാനിക്കുമെതിരേ അന്വേഷണം വിപുലമാക്കി അമേരിക്ക. യുഎസില്‍ ഉയര്‍ന്നിരിക്കുന്ന അഴിമതി ആരോപണങ്ങളാണ് അന്വേഷിക്കുക.

ഊര്‍ജ പദ്ധതിക്കായി അദാനിയോ അദാനി ഗ്രൂപ്പോ ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ക്കു കൈക്കൂലി നല്‍കിയോ എന്നാണു പരിശോധിക്കുന്നത്. ന്യൂയോര്‍ക്കിലെ ഈസ്റ്റേണ്‍ ഡിസ്ട്രിക്ടിനായുള്ള യു.എസ്. അറ്റോര്‍ണിയുടെ ഓഫീസ്, ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റിന്റെ വഞ്ചനാവിഭാഗം എന്നിവയാണ് അന്വേഷണം നടത്തുന്നത്. ഇന്ത്യയിലെ പുനരുപയോഗ ഊര്‍ജ സ്ഥാപനമായ അസുര്‍ പവര്‍ ഗ്ലോബലിലേക്കും അന്വേഷണം നീളുമെന്ന് യുഎസ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍, അമേരിക്കയുടെ അന്വേഷണത്തെക്കുറിച്ച് അറിയില്ലെന്നു അദാനി ഗ്രൂപ്പ് വ്യക്തമാക്കി.. ഇന്ത്യയിലും മറ്റു രാജ്യങ്ങളിലുമുള്ള അഴിമതി വിരുദ്ധ നിയമങ്ങള്‍ക്കു വിധേയമായിട്ടാണു തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും അദാനി ഗ്രൂപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

Latest Stories

അവൻ ഇല്ലെങ്കിൽ ചാമ്പ്യൻസ് ട്രോഫി ബോറാകും, ഇന്ത്യ അവനെ ടീമിലെടുക്കണം; ആവശ്യവുമായി മുൻ പാകിസ്ഥാൻ താരം

'വാ തുറക്കരുതെന്ന് ബോബിയോട് പറഞ്ഞു, കൂടുതലൊന്നും പറയുന്നില്ല'; മുന്നറിയിപ്പ് നൽകിയെന്ന് അഭിഭാഷകൻ

ഓസ്‌കര്‍ അവാര്‍ഡ്ദാന ചടങ്ങ് ഇല്ല! റദ്ദാക്കാന്‍ തീരുമാനം

'കേസ് തീർപ്പാക്കി'; നിരുപാധികം മാപ്പപേക്ഷിക്കുന്നുവെന്ന് ബോബി ചെമ്മണ്ണൂർ, മാപ്പ് സ്വീകരിക്കുന്നുവെന്ന് കോടതി

'നാരായണീന്റെ മൂന്നാണ്മക്കള്‍' നാളെ തിയേറ്ററില്‍ എത്തില്ല; റിലീസ് ഫെബ്രുവരിയില്‍

സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് കാട്ടാന; മലപ്പുറത്ത് വീട്ടമ്മ കൊല്ലപ്പെട്ടു

മുസ്ലീങ്ങള്‍ പാകിസ്ഥാനിലേയ്ക്ക് പോകണം; വിദ്വേഷ പരാമര്‍ശത്തില്‍ പിസി ജോര്‍ജിന് മുന്‍കൂര്‍ ജാമ്യം

ഇനി വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കും, ശ്രദ്ധിച്ചേ സംസാരിക്കുകയുള്ളൂവെന്ന് ബോബി ചെമ്മണ്ണൂര്‍

ആ ഒറ്റ ഒരുത്തൻ കളിച്ചതോടെയാണ് ഞങ്ങൾ പരമ്പര തോറ്റത്, അല്ലെങ്കിൽ കിരീടം ഞങ്ങൾ സ്വന്തമാക്കിയേനെ; രവിചന്ദ്രൻ അശ്വിൻ

കിസ്സിങ് സീനിടെ നിര്‍ത്താതെ ചുംബിച്ചു, സംവിധായകന്‍ കട്ട് വിളിച്ചത് കേട്ടില്ല, നായിക എന്നെ തള്ളിമാറ്റി: കലൈയരസന്‍