അമേരിക്കന്‍ താത്പര്യത്തിന് എതിരായി നിരന്തരം ഇന്ത്യാ- ഇസ്രായേല്‍ വിരുദ്ധ പരാമര്‍ശം; ഇല്‍ഹാന്‍ ഒമറിനെ വിദേശകാര്യ സമിതിയില്‍ നിന്നും യു.എസ് പുറത്താക്കി

ന്ത്യയ്ക്കും ഇസ്രയേലിനുമെതിരെ നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു ഡെമോക്രാറ്റിക് പ്രതിനിധിയായിരുന്ന ഇല്‍ഹാന്‍ ഒമറിനെ യുഎസ് വിദേശകാര്യ സമിതിയില്‍ നിന്നും പുറത്താക്കി. 211നെതിരെ 2018 വോട്ടുകള്‍ക്കാണ് ഒമറിനെ പുറത്താക്കാന്‍ തീരുമാനിച്ചത്. അമേരിക്കന്‍ താല്‍പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനാണ് പുറത്താക്കല്‍ എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള ജനപ്രതിനിധി സഭയുടേതാണ് തീരുമാനം.

അമേരിക്കന്‍ രാഷ്ട്രീയത്തിലെ ഇസ്രായേല്‍ സ്വാധീനത്തെക്കുറിച്ചുള്ള ഇല്‍ഹാന്‍ ഒമറിന്റെ ട്വീറ്റിന്റെ അടിസ്ഥാനത്തിലാണ് പുറത്താക്കല്‍. വിവാദത്തിന് പിന്നാലെ ഇവര്‍ ക്ഷമാപണവും നടത്തിയിരുന്നു. 2022 ജൂണില്‍ ഇല്‍ഹാന്‍ ഒമര്‍ ഇന്ത്യയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ അപലപിക്കുന്ന പ്രമേയം അവതരിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇന്ത്യ നേരിട്ട് അമേരിക്കയെ എതിര്‍പ്പ് അറിയിക്കുകയും വിദേശകാര്യമന്ത്രി നടത്തിയ പത്രസമ്മേളനത്തില്‍ ഇല്‍ഹാന്‍ ഒമറിനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇത്തരം പരാമര്‍ശങ്ങളെ യുഎസ് അനുകൂലിക്കുന്നില്ലെന്ന് അവരുടെ വിദേശകാര്യ വ്യക്താവ് അറിയിച്ചിരുന്നു.

സൊമാലിയയില്‍ നിന്ന് അഭയാര്‍ഥിയായി എത്തിയ വനിതയാണ് ഇല്‍ഹാന്‍ ഒമര്‍. കോണ്‍ഗ്രസിലെ ഏക ആഫ്രിക്കന്‍-മുസ്ലിം വനിതയും വിദേശകാര്യ സമിതിയുടെ ആഫ്രിക്കന്‍ സബ്കമ്മിറ്റിയിലെ പ്രധാന അംഗമായിരുന്നു ഒമര്‍. എന്നാല്‍, തന്നെ സമിതിയില്‍ നിന്ന് പുറത്താക്കിയതുകൊണ്ട് നിശബ്ദയാക്കാനാകില്ലെന്ന് ഇല്‍ഹാന്‍ ഒമര്‍ വ്യക്തമാക്കി.

Latest Stories

15കാരിയെ വിവാഹം ചെയ്‌തെന്ന് വിശ്വസിപ്പിച്ച് പീഡിപ്പിച്ചു; ഇലന്തൂർ സ്വദേശിയും ഒത്താശ ചെയ്ത അമ്മയും അറസ്റ്റിൽ

ഇപ്പോൾ നിക്ഷേപിച്ചാൽ 68 മാസത്തിൽ ഇരട്ടിയാക്കാം; നിക്ഷേപകർക്ക് സുവർണാവസരവുമായി ഐസിഎൽ

ബ്ലാസ്റ്റേഴ്‌സ് എന്ന സുമ്മാവ; മധ്യനിരയിലേക്ക് പുതിയ ഒരു താരം കൂടെ

ജനിച്ച രാജ്യത്തിന് വേണ്ടി കളിച്ചില്ല, പകരം കളത്തിൽ ഇറങ്ങിയത് രണ്ട് രാജ്യങ്ങൾക്ക് വേണ്ടി; അപൂർവ റെക്കോഡ് നോക്കാം

'മറ്റേതൊരു രാജ്യത്തായിരുന്നെങ്കിലും അറസ്റ്റിലായേനേ'; ആര്‍എസ്എസ് മേധാവിയുടെ അയോധ്യ സ്വാതന്ത്ര്യ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി

വനംനിയമ ഭേദഗതി ഉപേക്ഷിച്ച് സർക്കാർ; നിയമങ്ങൾ മനുഷ്യന് വേണ്ടിയെന്ന് മുഖ്യമന്ത്രി

ആന്‍ഡ്രിയക്ക്‌ കവിളില്‍ നല്ലൊരു അടി കൊടുത്തു, എല്ലാം കൈയ്യീന്ന് പോയി.. പിന്നീട് സോറി പറഞ്ഞു: ഷെയ്ന്‍ നിഗം

ഗോപന്റെ മരണ സര്‍ട്ടിഫിക്കറ്റ് എവിടെ? കല്ലറ തുറന്ന് പരിശോധിക്കാന്‍ പൊലീസിന് അധികാരമുണ്ടെന്ന് ഹൈക്കോടതി

ടീമിലെ ഒറ്റുകാരൻ രോഹിതും കോഹ്‌ലിയും അല്ല, അത് അവൻ; ഒടുവിൽ പേര് സ്ഥിതീകരിച്ച് ഗംഭീർ

അദ്ദേഹം ഫിസിക്കലി ഹോട്ട് ആണ്, ആശയങ്ങളും ആകര്‍ഷിച്ചു, പക്ഷെ ആക്ടീവ് പൊളിറ്റിക്‌സിലേക്ക് കടക്കുമെന്ന് എനിക്കറിയില്ലായിരുന്നു: പത്മപ്രിയ