സൊമാലിയയിലെ ഇസ്ലാമിക്ക് സ്‌റ്റേറ്റ് കേന്ദ്രങ്ങള്‍ ആക്രമിച്ച് അമേരിക്ക; ഭീകരരരെ വ്യോമാക്രമണത്തിലൂടെ ഇല്ലാതാക്കിയെന്ന് ഡൊണള്‍ഡ് ട്രംപ്

സൊമാലിയയിലെ ഇസ്ലാമിക്ക് സ്‌റ്റേറ്റ് കേന്ദ്രങ്ങള്‍ ആക്രമിച്ച് അമേരിക്കന്‍ സൈന്യം. ഗുഹകളില്‍ ഒളിച്ചിരുന്ന ഭീകരര്‍ അമേരിക്കയ്ക്കും സഖ്യകക്ഷികള്‍ക്കും വലിയ ഭീഷണി ഉയര്‍ത്തിയിരുന്നെന്നും
പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് അറിയിച്ചു. വടക്കന്‍ സൊമാലിയയിലെ ഗോലിസ് മലനിരകളിലാണ് ആക്രമണം നടത്തിയതെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അറിയിച്ചു.

ആക്രമണത്തില്‍ നിരവധി ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ട്രംപ് പറഞ്ഞു. ആക്രമണവിവരം അമേരിക്ക സൊമാലിയന്‍ പ്രസിഡന്റ് ഹസന്‍ ഷെയ്ഖ് മുഹമ്മദിനെ മുന്‍കൂട്ടി അറിയിച്ചിരുന്നു. ഐഎസിന്റെ ഉന്നതനേതാക്കളെ വ്യോമാക്രമണത്തിലൂടെ ഇല്ലാതാക്കിയതിന് അന്താരാഷ്ട്ര സുഹൃത്തുക്കള്‍ക്ക് നന്ദി പറയുന്നതായി സൊമാലിയയിലെ പുന്റ്ലാന്‍ഡ് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

2015ലാണ് ഐഎസിന്റെ സൊമാലിയ ഘടകം രൂപീകരിക്കുന്നത്. ഗ്രാമീണജനങ്ങളെ കൊള്ളയടിച്ചും നിരന്തര ആക്രമണം നടത്തിയും സൊമാലിയന്‍ സര്‍ക്കാരിന് വലിയ ഭീഷണിയാണ് ഐഎസ് ഭീകരര്‍ സൃഷ്ടിച്ചുകൊണ്ടിരുന്നത്. അമേരിക്കയുടെ ആക്രമണത്തില്‍ ഭീകരില്‍ ഭൂരിഭാഗവും കൊല്ലപ്പെട്ടുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

Latest Stories

ആ പ്രവർത്തി ചെയ്ത് റൊണാൾഡോ സ്വയം ദ്രോഹിക്കുകയാണ്, അടുത്ത ലോകകപ്പിൽ അവന്റെ ആവശ്യമില്ല: ജിമ്മി ഫ്ലോയ്ഡ്

'ആശാവർക്കർമാരെ കണ്ടത് ആത്മാർത്ഥതയോടെ, വീണാ ജോർജിനെ കുറ്റംപറയില്ല'; സുരേഷ് ഗോപി

അയാള്‍ മോശമായി എന്നെ സ്പര്‍ശിച്ചു.. ആ സംവിധായകനും രൂക്ഷമായാണ് എന്നോട് സംസാരിച്ചത്; വെളിപ്പെടുത്തി നടി

കാലടി വരിക്കാശ്ശേരി മനയിൽ എൻ എം ദാമോദരൻ നിര്യാതനായി

സ്പോൺസർമാരുണ്ടെങ്കിൽ അമേരിക്കയിലേക്ക് വരാം എന്ന നീക്കത്തിന് തടയിട്ട് ട്രംപ്; 5.3 ലക്ഷത്തിലധികം പേരുടെ നിയമപരമായ പദവി റദ്ദാക്കി യുഎസ് ഭരണകൂടം

'റംബിൾ ഇൻ ദി ജംഗിൾ' എന്ന മത്സരത്തിൽ മുഹമ്മദ് അലിയെ നേരിട്ട ബോക്സിംഗ് ഹെവിവെയ്റ്റ് ഇതിഹാസം; ജോർജ്ജ് ഫോർമാൻ 76 വയസ്സിൽ അന്തരിച്ചു

സൗദി അറേബ്യ: ലോകകപ്പ് സ്റ്റേഡിയം നിർമ്മാണത്തിനിടെ കുടിയേറ്റ തൊഴിലാളി മരിച്ചു

വഖഫ് ഭേദഗതി ബില്ലിനെ പിന്തുണച്ചു; നിതീഷ് കുമാർ, ചന്ദ്രബാബു നായിഡു, ചിരാഗ് പാസ്വാൻ എന്നിവർ നയിക്കുന്ന ഇഫ്താർ, ഈദ് മിലാൻ പരിപാടികൾ ബഹിഷ്കരിക്കാൻ ജമാഅത്ത് ഉലമ-ഇ-ഹിന്ദ്

വെടിയുണ്ട ചട്ടിയിലിട്ട് ചൂടാക്കിയ സംഭവം; പൊലീസ് ഉദ്യോഗസ്ഥന് വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോര്‍ട്ട്

‘മണ്ഡല പുനർനിർണയം തലയ്ക്ക് മുകളിൽ തൂങ്ങിക്കിടക്കുന്ന വാൾ, യോഗം സംഘടിപ്പിച്ചതിന് സ്റ്റാലിന് പ്രത്യേകം നന്ദി’; മുഖ്യമന്ത്രി