യുഎസ് വിസ പഠിക്കാനും ബിരുദം നേടാനും; സര്‍വകലാശാലകളെ കീറിമുറിക്കുന്ന സാമൂഹ്യ പ്രവര്‍ത്തനത്തിനല്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി

സ്റ്റുഡന്റ് വിസ നല്‍കുന്നത് പഠിക്കാനാണെന്നും സാമൂഹ്യ പ്രവര്‍ത്തനത്തിന് അല്ലെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. സ്റ്റുഡന്റ് വിസയില്‍ അമേരിക്കയിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ വിസ നിയമങ്ങള്‍ പാലിക്കണമെന്നും മാര്‍ക്കോ റൂബിയോ പറഞ്ഞു. തുര്‍ക്കിയില്‍ നിന്നുള്ള വിദ്യാര്‍ത്ഥിനിയുടെ വിസ റദ്ദാക്കിയ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു മാര്‍ക്കോ റൂബിയോ.

യുഎസ് വിസ നല്‍കുന്നത് പഠിക്കാനും ബിരുദം നേടാനുമാണ്. തങ്ങളുടെ സര്‍വകലാശാലകളെ കീറിമുറിക്കുന്ന സാമൂഹ്യ പ്രവര്‍ത്തനത്തിനല്ല. അതിനാലാണ് തുര്‍ക്കി വിദ്യാര്‍ത്ഥിനിയുടെ വിസ റദ്ദാക്കേണ്ടി വന്നതെന്നും മാര്‍ക്കോ റൂബിയോ വ്യക്തമാക്കി. ഹമാസിനെ പിന്തുണച്ച് നടത്തിയ പ്രതിഷേധങ്ങളെ തുടര്‍ന്നാണ് തുര്‍ക്കിയില്‍നിന്നുള്ള റുമേയ ഓസ്ടര്‍ക്കിന്റെ വിസ റദ്ദാക്കിയത്.

വിസ റദ്ദാക്കിയതിന് പിന്നാലെ നാടുകടത്താന്‍ ഒരുങ്ങുകയാണ് അധികൃതര്‍. ടഫ്റ്റ്‌സ് സര്‍വകലാശാലയിലെ പിഎച്ച്.ഡി വിദ്യാര്‍ത്ഥിനിയാണ് ഓസ്ടര്‍ക്ക്. ഫെഡറല്‍ കോടതി തീരുമാനത്തെ താത്കാലികമായി തടഞ്ഞിട്ടുണ്ട്. പലസ്തീന്‍ അനുകൂല പ്രക്ഷോഭത്തിന്റെ പേരില്‍ ഒട്ടേറെ വിദേശ വിദ്യാര്‍ഥികളെ ഫെഡറല്‍ ഏജന്‍സികള്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു.

പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് വിസ റദ്ദാക്കപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ഥിനി സ്വമേധയാ നാട്ടിലേക്ക് മടങ്ങിയിരുന്നു. കൊളംബിയ സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥിനിയായ രഞ്ജിനി ശ്രീനിവാസനാണ് അമേരിക്കയില്‍നിന്ന് സ്വമേധയാ നാട്ടിലേക്ക് മടങ്ങിയത്.

Latest Stories

MI VS RCB: അവന്റെ കാലം പണ്ടേ കഴിഞ്ഞതാണ്, ഇന്നത്തെ മത്സരം അവര്‍ തമ്മിലല്ല, കോലിയെയും സ്റ്റാര്‍ പേസറെയുംകുറിച്ച് മുന്‍ ഇന്ത്യന്‍ താരം

ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തില്‍ ആര്‍എസ്എസ് ഗണഗീതം പാടിയ സംഭവം; കേസെടുത്ത് പൊലീസ്, ഗായകന്‍ ഒന്നാം പ്രതി

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്; മുന്‍കൂര്‍ ജാമ്യ ഹര്‍ജി പിന്‍വലിച്ച് ശ്രീനാഥ് ഭാസി

MI VS RCB: ജസ്പ്രീത് ബുംറയ്ക്ക് അഞ്ച് വിക്കറ്റ്‌, മൂന്ന് പേര്‍ ഫിഫ്റ്റിയടിച്ചിട്ടും ആര്‍സിബിക്ക് രക്ഷയില്ല, മുംബൈയ്‌ക്കെതിരെ പോരടിച്ചപ്പോള്‍ സംഭവിച്ചത്

പെട്രോളിനും ഡീസലിനും പിന്നാലെ എല്‍പിജിയും; വില വര്‍ദ്ധനവ് ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍

മലപ്പുറത്ത് വെള്ളാപ്പള്ളി പറഞ്ഞതിലും അപ്പുറം; ഹിന്ദുക്കള്‍ ഭയത്തോടെയാണ് ജീവിക്കുന്നതെന്ന് പികെ ശശികല

IPL 2025: പുരാന് അപ്പോ ഇതും വശമുണ്ടോ, ഹിറ്റ് പാട്ട്‌ പാടി ആരാധകരെ കയ്യിലെടുത്ത് ലഖ്‌നൗ താരം, കയ്യടിച്ച് സോഷ്യല്‍ മീഡിയ, ഇത് പൊളിച്ചെന്ന് ഫാന്‍സ്‌

INDIAN CRICKET: അന്ന് ഞാൻ മനസ് തകർന്ന് കരഞ്ഞുപോയി, ഒരു ദുരന്തം ആണല്ലോ എന്നോർത്ത് സ്വയം ദേഷ്യപ്പെട്ടു; വമ്പൻ വെളിപ്പെടുത്തലുമായി ശ്രേയസ് അയ്യർ

'അസ്മ മരിച്ചത് രക്തം വാർന്ന്, മതിയായ പരിചരണം നൽകിയിരുന്നുവെങ്കിൽ മരണം സംഭവിക്കില്ലായിരുന്നു'; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

MI VS RCB: രോഹിത് ശര്‍മയെ ഇന്നും കളിപ്പിക്കില്ല?, മുംബൈ ടീമിന് ഇത് എന്തുപറ്റി, കോച്ച് ജയവര്‍ധനെ പറഞ്ഞത്, പ്രതീക്ഷയോടെ ആരാധകര്‍