കാമുകനെ വീഡിയോ കോള്‍ ചെയ്തപ്പോള്‍ എടുത്തത് ഒരു യുവതി; വില പിടിപ്പുള്ള വസ്തുവകകള്‍ മോഷ്ടിച്ച ശേഷം വീടിന് തീയിട്ട് കാമുകി

കാമുകനെ വീഡിയോ കോള്‍ ചെയ്തപ്പോള്‍ അപരിചിതയായ യുവതി ഫോണെടുത്തതിന്റെ ദേഷ്യത്തില്‍ കാമുകന്റെ വീടിനു തീയിട്ട് കാമുകി. യുഎസിലാണ് സംഭവം. പുലര്‍ച്ചെ രണ്ടു മണിയോടെ പുരുഷ സുഹൃത്തിന്റെ വീട്ടിലെത്തിയ യുവതി, അവിടെനിന്ന് വിലപിടിപ്പുള്ള വസ്തുവകകള്‍ മോഷ്ടിച്ച ശേഷം വീടിനു തീയിടുകയായിരുന്നു.

സംഭവത്തില്‍ സെനയ്ഡ മേരി സോട്ടോ എന്ന ഇരുപത്തിമൂന്നുകാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. അപരിചിതയായ യുവതി ഫോണെടുത്തതില്‍ കുപിതയായാണ് യുവതി കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. അതേസമയം, പുരുഷ സുഹൃത്തിന്റെ ബന്ധുവായിരുന്നു ഫോണെടുത്ത യുവതി.

US Woman Sets Boyfriend's House on Fire After Another Woman Answers Phone, Arrested

Read more

കാമുകന്റെ വീട്ടിലെത്തിയ യുവതി ലിവിംഗ് റൂമിലെ സോഫയ്ക്ക് തീയിടുകയായിരുന്നു. തീ പടര്‍ന്നതോടെ നിമിഷങ്ങള്‍ക്കുള്ളില്‍ വീടു മുഴുവന്‍ അഗ്‌നിക്കിരയായി. സംഭവ സമയത്ത് പുരുഷ സുഹൃത്ത് വീട്ടിലുണ്ടായിരുന്നില്ല. വീടിന് തീയിട്ട ശേഷം കാമുകയെ വീണ്ടും വീഡിയോ കോള്‍ ചെയ്ത യുവതി, ലിവിംഗ് റൂമിനു തീയിട്ടത് കാണിച്ചുകൊടുക്കുകയും ചെയ്തു.