വീഡിയോ: കാബൂൾ കനാലിലേക്ക് മൂവായിരം ലിറ്റർ മദ്യം ഒഴുക്കി താലിബാൻ

അഫ്ഗാൻ രഹസ്യാന്വേഷണ ഏജന്റുമാരുടെ ഒരു സംഘം കാബൂളിലെ ഒരു കനാലിലേക്ക് ഏകദേശം 3,000 ലിറ്റർ മദ്യം ഒഴിച്ചു കളഞ്ഞതായി രാജ്യത്തെ ചാര ഏജൻസി ഞായറാഴ്ച പറഞ്ഞു. പുതിയ താലിബാൻ അധികാരികൾ മദ്യവിൽപ്പനയ്‌ക്കെതിരെ കർശന നടപടിയെടുക്കുന്നതിന്റെ ഭാഗമാണ് ഇത്.

തലസ്ഥനമായ കാബൂളിൽ നടത്തിയ റെയ്ഡിനിടെ പിടിച്ചെടുത്ത ബാരലുകളിൽ സൂക്ഷിച്ചിരുന്ന മദ്യം ഏജന്റുമാർ കനാലിലേക്ക് ഒഴിക്കുന്നത് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഇന്റലിജൻസ് (ജിഡിഐ) പുറത്തു വിട്ട വീഡിയോയിൽ കാണാം.

“മദ്യം ഉണ്ടാക്കുന്നതിൽ നിന്നും വിതരണം ചെയ്യുന്നതിൽ നിന്നും മുസ്ലിങ്ങൾ ഗൗരവമായി വിട്ടു നിൽക്കണം,” ഏജൻസി ഞായറാഴ്ച ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ഒരു മത നേതാവ് പറഞ്ഞു.

എപ്പോഴാണ് റെയ്ഡ് നടത്തിയതെന്നോ എപ്പോഴാണ് മദ്യം നശിപ്പിച്ചതെന്നോ വ്യക്തമല്ല, എന്നാൽ ഓപ്പറേഷനിൽ മൂന്ന് ഡീലർമാരെ അറസ്റ്റ് ചെയ്തതായി ഏജൻസി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

പാശ്ചാത്യ പിന്തുണയുള്ള മുൻഭരണത്തിന് കീഴിൽ പോലും മദ്യം വിൽക്കുന്നതും കഴിക്കുന്നതും അഫ്ഗാനിൽ നിരോധിച്ചിരുന്നു, എന്നാൽ അതിനേക്കാൾ കർശനമായ എതിർപ്പാണ് താലിബാന് മദ്യത്തോട് ഉള്ളത്.

ഓഗസ്റ്റ് 15 ന് താലിബാൻ അധികാരം പിടിച്ചെടുത്തതിനു ശേഷം, മയക്കുമരുന്നിന് അടിമകളായവർ ഉൾപ്പെടെയുള്ളവർക്കെതിരെയുള്ള റെയ്ഡുകളുടെ എണ്ണം രാജ്യത്തുടനീളം വർദ്ധിച്ചു. താലിബാൻ സർക്കാരിന്റെ ‘സദ്‌ഗുണം പ്രോത്സാഹിപ്പിക്കുന്നതിനും ദുശ്ശീലം തടയുന്നതിനുമുള്ള മന്ത്രാലയം’ (Ministry for Promotion of Virtue and Prevention of Vice) സ്ത്രീകളുടെ അവകാശങ്ങൾ നിയന്ത്രിക്കുന്ന നിരവധി മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

Latest Stories

ആ കാര്യം ഓർത്തിട്ട് എനിക്ക് ഇപ്പോൾ തന്നെ പേടിയുണ്ട്, എന്ത് ചെയ്യണം എന്ന് അറിയില്ല: വമ്പൻ വെളിപ്പെടുത്തലുമായി സഞ്ജു സാംസൺ

'മരണവിവരം അറിഞ്ഞുകൊണ്ടുതന്നെ അല്ലു അർജുൻ സിനിമ കാണുന്നത് തുടർന്നു'; നടൻ പറഞ്ഞതെല്ലാം നുണയെന്ന് പൊലീസ്, വാദങ്ങൾ പൊളിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടു

അന്ന് സ്മിത്തിന്റെ ബുദ്ധി അശ്വിൻ കറക്കി ദൂരെയെറിഞ്ഞു, അവനെക്കാൾ തന്ത്രശാലിയായ ഒരു താരം ഇന്ന് ലോകത്തിൽ ഇല്ല; ഇതിഹാസ സ്പിന്നറുടെ പാടവം വെളിപ്പെടുത്തി മുഹമ്മദ് കൈഫ്

'പൂരം കലക്കിയത് തിരുവമ്പാടി, ലക്ഷ്യം ലോക്സഭാ തിരഞ്ഞെടുപ്പ്'; ഡിജിപി തള്ളിക്കളഞ്ഞ എഡിജിപിയുടെ റിപ്പോർട്ടിൻ്റെ പകർപ്പ് പുറത്ത്

ടി 20 യിലെ ഏറ്റവും മികച്ച 5 ഫാസ്റ്റ് ബോളർമാർ, ലിസ്റ്റിൽ ഇടം നേടാനാകാതെ ജസ്പ്രീത് ബുംറയും ഷഹീൻ ഷാ അഫ്രീദിയും; ആകാശ് ചോപ്ര പറഞ്ഞ കാരണം ഇങ്ങനെ

ലോകസഭ തിരഞ്ഞെടുപ്പിലെ എന്‍ഡിഎ മുന്നേറ്റം പലരെയും ആകുലപ്പെടുത്തുന്നു; ബിഡിജെഎസ് എക്കാലത്തും ബിജെപിയുടെ പങ്കാളി; എന്‍ഡിഎ വിടുമെന്നത് വ്യാജ പ്രചരണമെന്ന് തുഷാര്‍

ചരിത്രത്തിന് തൊട്ടരികിൽ രാഹുൽ, രോഹിത്തിനും കോഹ്‌ലിക്കും സച്ചിനും സ്വന്തമാക്കാൻ സാധിക്കാത്ത അതുല്യ നേട്ടം; പ്രതീക്ഷയിൽ താരം

കോഹ്‌ലിക്ക് ഇപ്പോൾ ഉള്ളത് ഇപിഡിഎസ് സിൻഡ്രോം, അതാണ് അവനെ വലിയ സ്‌കോറിൽ എത്തുന്നതിൽ നിന്ന് തടയുന്നത്; വമ്പൻ വെളിപ്പെടുത്തലുമായി ഇതിഹാസം

BGT 2024: അവസാന മത്സരത്തിൽ ഞാൻ തിളങ്ങാൻ കാരണം ആ മൂന്ന് താരങ്ങളുടെ ഉപദ്ദേശം, അഹങ്കരിക്കരുതെന്നാണ് അവൻ പറഞ്ഞത്: ആകാശ് ദീപ്

കേരളത്തിന് നിരവധി വൈദ്യുതി ആവശ്യങ്ങള്‍; ജലവൈദ്യുത പദ്ധതികള്‍ക്ക് വയബിലിറ്റി ഗ്യാപ്പ് ഫണ്ട് അനുവദിക്കണമെന്ന് മന്ത്രി; വാണിജ്യ നഷ്ടം കുറച്ചതിനെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി