നൈൽ നദി അറിയാത്തവർ ചുരുക്കമാണ്. ആഫ്രിക്കൻ നദിയായ നൈലിനെ പാടിയും , പറഞ്ഞും നാം ഏറെ കേട്ടിട്ടുണ്ട്. ഇപ്പോഴിതാ സമൂഹമാധ്യമമായ എക്സിൽ പ്രചരിക്കുന്ന ഒറു വീഡിയോ വീണ്ടും നൈൽ നദിയെ വാർത്തകളിൽ കൊണ്ടുവന്നിരിക്കുകയാണ്. വൈറലായ വീഡിയോയിൽ നദി ചുവന്നാണ് ഒഴുകുന്നത്. ഇതോടെ ചർച്ചകൾ ചൂടുപിടിച്ചു.
ശാസ്ത്രീയ കാരണങ്ങൾ, മതപരമായ കാര്യങ്ങൾ തുടങ്ങി ലോകാവസാനം വരെ ചർച്ചയായി. പക്ഷെ സത്യാവസ്ഥ എന്താണെന്നറിയുമോ?. ബ്രേക്കിംഗ്- നൈല്‍ നദിയുടെ ഭാഗങ്ങള്‍ ചുവപ്പായി, എന്തുകൊണ്ടാണ് നദി ചുവന്നത് എന്ന് വ്യക്തമല്ല എന്ന കുറിപ്പോടെ 2023 നവംബര്‍ 14ന് ട്രാക്കര്‍ ഡീപ് എന്ന ട്വിറ്റര്‍ ഹാന്‍ഡിലിലാണ് വീഡിയോ വന്നത്.
കുറിപ്പിൽ പറയുന്നത് പോലെ തന്നെ നദി ചുവന്നൊഴുകുന്നത് വീഡിയോയിൽ കാണാം. എന്നാൽ സത്യം അതല്ല. നൈല്‍ നദിയില്‍ നിന്നുള്ളതല്ല, ചിലിയില്‍ ലഗൂന നദിയില്‍ നിന്നുള്ള വീഡിയോയാണിത് എന്നതാണ് വസ്‌തുത.നദിയിലെ അവശിഷ്ടങ്ങളും ചില ആല്‍ഗകളുമാണ് നിറംമാറ്റത്തിന് കാരണമെന്നാണ് നിഗമനം. ചിലിയിലെ നദി ചുവന്നതിന്‍റെ കൂടുതൽ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.