സുരക്ഷാമേഖലയില്‍ കറങ്ങി നടന്നു; കോഴിയെ കസ്റ്റഡിയില്‍ എടുത്ത് യു.എസ്

അമേരിക്കയിലെ പെന്റഗണ്‍ സുരക്ഷാ മേഖലയില്‍ കറങ്ങി നടന്ന കോഴിയെ പിടികൂടി. യുഎസ് ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഡിഫന്‍സ് ആസ്ഥാനത്തിന് സമീപം അലഞ്ഞ് തിരിഞ്ഞ തവിട്ട് നിറമുള്ള കോഴിയെയാണ് പിടികൂടിയത്. ആര്‍ലിങ്ടണിലെ ആനിമല്‍ വെല്‍ഫെയര്‍ ഓര്‍ഗനൈസേഷനാണ് ഈ വിവരം സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

ഓര്‍ഗനൈസേഷനിലെ ജീവനക്കാരാണ് കോഴിയെ പിടികൂടിയത്. അവര്‍ കോഴിക്ക് ഹെന്നി പെന്നി എന്ന പേര് നല്‍കി. കോഴിയെ ജീവനക്കാരില്‍ ഒരാളുടെ വെസ്റ്റേണ്‍ വിര്‍ജീനിയയില്‍ ഉള്ള ഫാമിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.

കോഴിയെ കണ്ടെത്തിയ സ്ഥലം ഏതാണെന്ന് പറയാന്‍ തങ്ങള്‍ക്ക് അനുവാദമില്ല. സുരക്ഷാ ചെക്ക് പോസ്റ്റില്‍ ആയിരുന്നു എന്ന് മാത്രമേ പറയാന്‍ കഴിയൂ എന്നും സംഘടനയുടെ വക്താവായ ചെല്‍സി ജോണ്‍സ് പറഞ്ഞു. കോഴി എങ്ങനെയാണ് സുരക്ഷാ മേഖലയില്‍ പ്രവേശിച്ചതെന്നോ എവിടെ നിന്നാണ് വന്നതെന്നോ വ്യക്തമല്ല എന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. ഹെന്നിപെന്നിയെ ചാരപ്രവര്‍ത്തിക്കായി ആരെങ്കിലും അയച്ചതാണോ അല്ലെങ്കില്‍ വഴിതെറ്റി എത്തിയതാണോ എന്ന് സംശയമുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ