ഹമാസ് തീവ്രവാദികള്‍ ആയുധം വെച്ചുകീഴടങ്ങണം; ബന്ദികളെ മോചിപ്പിക്കണം; തൊട്ടടുത്തദിവസം യുദ്ധം അവസാനിപ്പിക്കാം; ഗാസയിലെ ജനങ്ങളോട് ബെഞ്ചമിന്‍ നെതന്യാഹു

ഹമാസ് തീവ്രവാദികള്‍ ആയുധംവെച്ചുകീഴടങ്ങുകയും ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കുകയും ചെയ്താല്‍ തൊട്ടടുത്തദിവസം യുദ്ധം അവസാനിപ്പിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ബന്ദികളെ മടക്കിക്കൊണ്ടുവരാന്‍ ഇസ്രയേല്‍ പ്രതിജ്ഞാബദ്ധമാണെന്നും അതുവരെ യുദ്ധം നിര്‍ത്തില്ലെന്നും അദ്ദേഹം ഗാസയിലെ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് വ്യക്തമാക്കി. ബന്ദികളെ കൈമാറിയാല്‍ ശേഷിക്കുന്ന ഹമാസുകാര്‍ക്ക് ജീവന്‍ നഷ്ടപ്പെടില്ലെന്നും മറിച്ച് അവരെ മുറിവേല്‍പ്പിക്കുന്നവരെ വേട്ടയാടുമെന്ന മുന്നറിയിപ്പും പ്രധാനമന്ത്രി നല്‍കി.

എന്നാല്‍, ഒരു വര്‍ഷം മുന്‍പ് ഇസ്രയേലില്‍നിന്ന് ബന്ദികളാക്കിയവരെ വിട്ടയക്കില്ലെന്ന് ഹമാസ് വ്യക്തമാക്കി. ഗാസയില്‍നിന്ന് ഇസ്രയേല്‍ സൈന്യത്തെ പിന്‍വലിക്കുകയും വെടിനിര്‍ത്തല്‍ നടപ്പാക്കുകയും ചെയ്യുന്നതുവരെ ബന്ദികള്‍ തിരിച്ചുപോകില്ലെന്ന് ഖത്തറില്‍ സിന്‍വാറിന്റെ ഉപനേതാവായിരുന്ന ഖലില്‍ അല്‍ ഹയ്യ പറഞ്ഞു.

ഗാസയില്‍ യുദ്ധം അവസാനിക്കുന്നതുവരെ ബന്ദികളെ വിട്ടയക്കില്ലെന്നും അല്‍ ജസീറയിലൂടെ പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ ഹമാസ് വക്താവ് ഖലീല്‍ അല്‍ ഹയ്യ അറിയിച്ചു. രക്തസാക്ഷിയായ ഞങ്ങളുടെ സഹോദരന്‍ യഹിയ സിന്‍വാറിന് അനുശോചനം രേഖപ്പെടുത്തുന്നുവെന്നും വീഡിയോ സന്ദേശത്തില്‍ ഖലീല്‍ പറഞ്ഞു. ജറുസലേം തലസ്ഥാനമാക്കി പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതുവരെ ഹമാസ് പോരാട്ടം തുടരുമെന്നും ഖലീല്‍ പറഞ്ഞു.

ഗാസയില്‍ നടന്ന ആക്രമണത്തില്‍ കഴിഞ്ഞ ദിവസമാണ് സിന്‍വാര്‍ കൊല്ലപ്പെട്ടത്.
ഇസ്രായേല്‍ സൈന്യം ഹമാസ് നേതാവ് യഹ്യ സിന്‍വറിനെകൊലപ്പെടുത്തിയതിനെ അഭിനന്ദിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തെത്തി. ശുഭവാര്‍ത്തയാണ് പുറത്തു വന്നിട്ടുള്ളത്. ഇത് ലോകത്തിന് ഒരു ‘നല്ല ദിവസമാണെന്നും അദേഹം പറഞ്ഞു. ഗാസ വെടിനിര്‍ത്തലിനും ബന്ദി കൈമാറ്റത്തിനുമുള്ള ഒരു പ്രധാന തടസം നീങ്ങിയെന്നും ബൈഡന്‍ വ്യക്തമാക്കി.

‘ഇത് ഇസ്രായേലിനും അമേരിക്കയ്ക്കും ലോകത്തിനും ഒരു നല്ല ദിവസമാണ്.’ വാര്‍ത്ത പുറത്തുവന്നപ്പോള്‍ ജര്‍മനിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന ബൈഡന്‍ പ്രസ്താവനയില്‍ പറഞ്ഞു.

അഭിനന്ദിക്കാനും ബന്ദികളെ മോചിപ്പിക്കാനും സംഘര്‍ഷം എന്നെന്നേക്കുമായി അവസാനിപ്പിക്കാനുമുള്ള വഴി ചര്‍ച്ച ചെയ്യാനും താന്‍ ഉടന്‍ തന്നെ നെതന്യാഹുവുമായി സംസാരിക്കുമെന്ന് ബൈഡന്‍ പറഞ്ഞു.

2023 ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന്റെ സൂത്രധാരനെ ഇസ്രയേല്‍ കൊലപ്പെടുത്തിയത് ‘ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള’ അവസരമാണെന്ന് യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് പ്രസിഡന്റ് നോമിനി വൈസ് പ്രസിഡന്റ് കമല ഹാരിസും പറഞ്ഞു.

ഹമാസിന്റെ പരമോന്നത നേതാവ് യഹ്യ സിന്‍വര്‍ വധിക്കപ്പെട്ടതായി ഇസ്രേലി വിദേശകാര്യമന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് ആണ് സ്ഥിരീകരിച്ചത്. ഡിഎന്‍എ പരിശോധയ്ക്ക് ശേഷമാണ് യഹ്യ സിന്‍വര്‍ കൊല്ലപ്പെട്ടുവെന്ന് ഇസ്രയേല്‍ വിദേശകാര്യമന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് സ്ഥിരീകരിച്ചത്. ഒക്ടോബര്‍ ഏഴ് ഭീകരാക്രമണത്തിന്റെ സൂത്രധാരനായ സിന്‍വറിനെ ഇന്നലെ ഇസ്രേലി സേന വധിക്കുകയായിരുന്നുവെന്ന് കാറ്റ്‌സ് അറിയിച്ചു. കഴിഞ്ഞ ഓഗസ്റ്റില്‍ ഇസ്മയില്‍ ഹനിയ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് യഹിയ സിന്‍വര്‍ ഹമാസിന്റെ തലപ്പത്തേക്ക് എത്തിയത്.

Latest Stories

മാര്‍ക്കോ 2 കൂടുതല്‍ വയലന്‍സോടെ വരും, വലിയൊരു സിനിമയായി എത്തും: ഹനീഫ് അദേനി

രോഹിത് ശർമ്മയെ ചാമ്പ്യൻസ് ട്രോഫിയുടെ പരിസരത്ത് പോലും അടുപ്പിക്കരുത്; താരത്തിന് നേരെ വൻ ആരാധകർ രോക്ഷം

16കാരനെ പീഢിപ്പിച്ച് പത്തൊൻപതുകാരി; പല സ്ഥലങ്ങളിലെത്തിച്ച് പീഡനം, സംഭവം കൊല്ലത്ത്

രോഹിത്= മണ്ടത്തരം, അതിദയനീയ ക്യാപ്റ്റൻസിയിൽ നിരാശനായി രവി ശാസ്ത്രി; പ്രിയ താരത്തിനെതിരെ എതിരെ തിരിഞ്ഞ് മറ്റൊരു ഇതിഹാസവും, തെളിവുകൾ നിരത്തി പറഞ്ഞത് ഇങ്ങനെ

ഒന്നും കൂടി കളിയാക്കി നോക്കെടാ നീയൊക്കെ, ആരാധകരോട് കട്ടകലിപ്പായി വിരാട് കോഹ്‌ലി; വീഡിയോ കാണാം

മുനമ്പം ഭൂമി സിദ്ദിഖ് സേട്ടിന് രാജാവ് ലീസിന് നല്‍കിയതോ? 1902ലെ രേഖകള്‍ ഹാജരാക്കണമെന്ന് വഖഫ് ട്രൈബ്യൂണല്‍

മതേതരത്വത്തോടും ജനാധിപത്യത്തോടും പ്രതിബദ്ധതയുള്ള നേതാവ്; മന്‍മോഹന്‍ സിങ്ങിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി സിപിഎം പൊളിറ്റ്ബ്യൂറോ

BGT 2024-25: 'അശ്വിനിത് അറിയാമായിരുന്നെങ്കില്‍ വിരമിക്കില്ലായിരുന്നു'; ടീം ഇന്ത്യയുടെ 'തലകളെ' കുരിശേല്‍ കേറ്റി ശാസ്ത്രി

മൻമോഹൻ സിംഗിന്റെ സംസ്കാരം നാളെ 11 മണിക്ക്; എഐസിസിയിൽ പൊതുദർശനം, പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം

സമാനതകളില്ലാത്ത നേതാവിന് രാജ്യത്തിന്റെ അന്ത്യാദരം; രാഷ്ട്രപതിയും പ്രധാനമന്ത്രിയും മൻമോഹൻ സിംഗിന്റെ വസതിയിലെത്തി ആദരാഞ്ജലി നേര്‍ന്നു