Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

WORLD

ലൈംഗിക പീഡന ആരോപണം: അമേരിക്കന്‍ ബിഷപ്പ് രാജിവെച്ചു; അന്വേഷണത്തിന് ഉത്തരവിട്ട് മാര്‍പ്പാപ്പ

, 7:49 pm

ലൈംഗിക പീഡന ആരോപണത്തെ തുടര്‍ന്ന് അമേരിക്കന്‍ ബിഷപ്പ് രാജിവെച്ചു. വെസ്റ്റ് വെര്‍ജീനിയ കത്തോലിക്ക രൂപതാ ബിഷപ്പ് മൈക്കല്‍ ബ്രാന്‍ഡ്സ്ഫീല്‍ഡ് ആണ് രാജി വെച്ചത്. രാജി സ്വീകരിച്ച ഫ്രാന്‍സിസ് മാര്‍പ്പാപ്പ ബിഷപ്പിനെതിരായ ലൈംഗികാരോപണത്തെ കുറിച്ച് അന്വേഷണം നടത്താന്‍ ഉത്തരവിട്ടു.

ലൈംഗികാരോപണത്തില്‍ അന്വേഷണം നടത്താന്‍ ബാള്‍ട്ടിമോര്‍ ബിഷപ്പ് വില്യം ലോറിയെ മാര്‍പ്പാപ്പ നിയോഗിച്ചു. വിഷയം ചര്‍ച്ച ചെയ്യാന്‍ അമേരിക്കയില്‍ നിന്ന് നാലു പ്രതിനിധികളെ മാര്‍പാപ്പ വിളിച്ചുവരുത്തിയതിനു പിന്നാലെയാണ് ബിഷപ്പിന്‍റെ രാജി.

മൈക്കല്‍ ബ്രാന്‍ഡ്സ്ഫീല്‍ഡിനെതിരായി 2007ല്‍ ഉയര്‍ന്ന ലൈംഗികാരോപണത്തിലാണ് അദ്ദേഹത്തിന്റെ 75ാംമത്തെ വയസ്സില്‍ രാജി നല്‍കിയിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത ആളുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടതിനാണ് അദ്ദേഹം നടപടി നേരിട്ടുക്കൊണ്ടിരിക്കുന്നത്. 2012ലും അദ്ദേഹത്തിനെതിരെ സമാനമായ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ അന്ന് അദ്ദേഹം ആരോപണം നിഷേധിച്ചു. താന്‍ ആരെയും ലൈംഗികമായി ചൂഷണം ചെയ്തിട്ടില്ലെന്നും ആരോപണം ഞെട്ടിപ്പിക്കുന്നതാണെന്നുമായിരുന്നു ബിഷപ്പ് പറഞ്ഞത്.

Advertisement