'എവിടെ ചിന്തിക്കുന്നു അവിടെ ശൗചാലയം'; മെട്രോ ട്രാക്കിലേക്ക് മൂത്രമൊഴിച്ച് യുവാവ്, പക്ഷെ പിടിവീണു...

എവിടെ ചിന്തിക്കുന്നു അവിടെ ശൗചാലയം എന്നത് ഒരു പരസ്യ വാചകമാണ്. പലരും ഇത് തെറ്റായ അർത്ഥത്തിൽ പ്രാവർത്തികമാക്കാറുണ്ട് എന്നതും ഒരുതരത്തിൽ പറഞ്ഞാൽ തമാശയായി തോന്നും. ജപ്പാനിൽ നിന്നുമുള്ള ഒരു വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. ജപ്പാന്‍കാരുടെ അച്ചടക്കമുള്ള സാമൂഹിക ജീവിതത്തെ കുറിച്ച് നൂറ് കണക്കിന് ഉദാഹരണങ്ങള്‍ നമ്മുക്ക് ചുറ്റുമുണ്ട്.

സംഭവം എന്താണെന്ന് വച്ചാൽ നമ്മുടെ നാട്ടിലൊക്കെ പതിവായി കാണാറുള്ളത് തന്നെ. പൊതുവഴിയുടെ മതിലിനോട് ചേര്‍ന്ന് നിന്നുള്ള പുരുഷന്മാരുടെ മൂത്രമൊഴിക്കല്‍. പക്ഷേ, ജാപ്പനീസ് യുവാവില്‍ നിന്നും. അതും സബ്‍വേ പോലൊരു പൊതു സ്ഥലത്ത് അത്തരമൊരു പ്രവര്‍ത്തി ആരും പ്രതീക്ഷിച്ചില്ല.

വീഡിയോയില്‍ ഒരു യുവാവ് സ്വയം മറന്ന്, മെട്രോയുടെ പാളത്തിലേക്ക് മൂത്രമൊഴുക്കുന്നത് കാണാം. പ്ലാറ്റ്ഫോമുകളില്‍ നിന്ന് ചിലര്‍ ഇത് ശ്രദ്ധിക്കുകയും മറ്റ് ചിലര്‍ സ്വാഭാവികം എന്ന രീതിയില്‍ കടന്ന് പോവുകയും ചെയ്യുന്നു. ഇതിനിടെ ഒരാള്‍ കാമറയ്ക്ക് മുന്നിലൂടെ കടന്ന് പോയതിന് പിന്നാലെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ വന്ന് യുവാവിന്‍റെ ചുമലിന് പിടിച്ച് കൂട്ടിക്കൊണ്ട് പോകുന്നതും കാണാം. ഈ സമയം എന്താണ് സംഭവിക്കുന്നതെന്ന് പോലും മനസിലാകാത്തൊരു ഭാവമാണ് യുവാവിന്‍റെ മുഖത്ത്. വീഡിയോ ഇതിനകം നിരവധി പേരാണ് കണ്ടത്.

വീഡിയോ പങ്കുവച്ച് കൊണ്ട് അരവിന്ദ് എന്ന എക്സ് ഹാന്‍റില്‍ നിന്നും ഇങ്ങനെ കുറിച്ചു,’ എല്ലാ ഇന്ത്യക്കാരും അറിയാന്‍. അതെ, ഇന്ത്യയിൽ ഇത് സംഭവിക്കുന്നു, പക്ഷേ, ഇത് ഇന്ത്യയിൽ മാത്രം സംഭവിക്കരുത്. മറ്റ് രാജ്യങ്ങൾ എന്തുകൊണ്ടോ സ്വർഗ്ഗമല്ല, കാരണം, ലോകമെമ്പാടും എന്താണ് സംഭവിക്കുന്നതെന്ന് മാധ്യമങ്ങൾ നിങ്ങൾക്ക് കാണിച്ച് തരുന്നില്ല. മെട്രോ സ്റ്റേഷനിൽ ആകസ്മികമായി മൂത്രമൊഴിക്കുന്ന ഒരു ജാപ്പനീസ് യുവാവ്.’ “യൂറോപ്പിൽ, പ്രത്യേകിച്ച് ഫ്രാൻസിലെ പല പൊതുനടപ്പാതകളും മൂത്രം പുരണ്ടിരിക്കുന്നു” എന്നായിരുന്നു മറ്റൊരു കമന്റ്റ്. വീഡിയോ വന്നതിന് പിന്നാലെ പലരും ജപ്പാന്‍കാരോ? ഇങ്ങനെയോ? എന്ന കമന്റുകളായി രംഗത്തെത്തിയിട്ടുണ്ട്.

Read more