ആളുകളുടെ ഇഷ്ടഭക്ഷണമാണ് ചിക്കന്‍. ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും പോകുമ്പോള്‍ ചിക്കന്റെ ലെഗ് പീസും ചെസ്റ്റ് പീസുമെല്ലാം പ്രത്യേകം ചോദിച്ച് വാങ്ങുന്നവര്‍ നമുക്കിടയിലുണ്ട്. എന്നാല്‍ എപ്പോഴെങ്കിലും കോഴിയുടെ തല കിട്ടിയിട്ടുണ്ടോ?
കഴിഞ്ഞ ദിവസം യുകെയിലെ കെഎഫ്സി ഔട്ട്ലെറ്റില്‍ നിന്ന് വാങ്ങിയ ചിക്കനില്‍ നിന്ന് കോഴിയുടെ തല കിട്ടി. ഗബ്രിയേല്‍ എന്ന വനിയത്ക്കാണ് ഇത്തരത്തില്‍ ഒരു അനുഭവം ഉണ്ടായത്. ഹോട്ട് വിങ്സ് മീല്‍ ആണ് ഇവര്‍ ഓര്‍ഡര്‍ ചെയ്തിരുന്നത്. ഭക്ഷണം എത്തിയപ്പോള്‍ ചിക്കന്‍ പീസുകള്‍ക്കൊപ്പം കോഴിയുടെ പൊരിച്ച തലയും ഉണ്ടായിരുന്നു.
കോഴിയുടെ തല കിട്ടിയ ഉടനെ ഗബ്രിയല്‍ അതിന്റെ ചിത്രം സഹിതം വിവരം റിവ്യൂ ആയി പോസ്റ്റ് ചെയ്തു. ടേക്ക് എവേ ട്രോമ എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ ഇത് പങ്കുവെച്ചതിനെ തുടര്‍ന്നാണ് ഈ വിവരം ലോകം അറിഞ്ഞത്. സംഭവം വൈറലായി മാറിയതോടെ വിശദീകരണവുമായി കെഎഫ്‌സിയും രംഗത്തെത്തി. തങ്ങള്‍ വളരെ ശ്രദ്ധാപൂര്‍വമാണ് ചിക്കന്‍ കൈകാര്യം ചെയ്യാറുള്ളത്. വളരെ വിരളമായ സംഭവമാണിതെന്നും കെഎഫ്‌സി അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് കെഎഫ്‌സി ഗബ്രിയലിന് സൗജന്യമായി ചിക്കന്‍ നല്‍കുകയും അവരെയും കുടുംബത്തെയും റെസ്റ്റോറന്റിലേക്ക് ക്ഷണിക്കുകയും ചെയ്തു. റെസ്‌റ്റോറന്റില്‍ എത്തി ഇവിടുത്തെ പ്രവര്‍ത്തങ്ങളെ അവര്‍ക്ക് വിലയിരുത്താമെന്നും വാര്‍ത്താകുറിപ്പിലൂടെ കെഎഫ്‌സി അറിയിച്ചു.