ഞാന്‍ മത്സരിക്കും; ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി; ഔദ്യോഗിക പ്രഖ്യാപനവുമായി കമല ഹാരിസ്

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ച് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി താന്‍ മത്സരിക്കുമെന്ന് വൈസ് പ്രസിഡന്റ് കമലാ പറഞ്ഞു. ഓരോ വോട്ടും സ്വന്തമാക്കാന്‍ താന്‍ കഠിനാധ്വാനം ചെയ്യും. നവംബറില്‍ തങ്ങളുടെ ജനകീയ പ്രചാരണം വിജയിക്കുമെന്നും കമല ഹാരിസ് എക്‌സില്‍ കുറിച്ചു.

യു.എസ്. പ്രസിഡന്റ് മത്സരത്തില്‍നിന്ന് ജോ ബൈഡന്‍ പിന്മാറിയതോടെയാണ് കമല ഹാരിസിന് പ്രസിഡന്റെ സ്ഥാനാര്‍ഥിയാകാനുള്ള വഴിതെളിഞ്ഞത്. അതേസമയം,കമല ഹാരിസിനെ അധിക്ഷേപിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടിസ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കമല ‘തീവ്ര ഇടതുപക്ഷഭ്രാന്തി’യാണെന്നും അമേരിക്കയെ ഭരിക്കാന്‍ യോഗ്യയല്ലെന്നും നവംബര്‍ അഞ്ചിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ കമലയെ തള്ളിക്കളയുമെന്നും ട്രംപ് നിര്‍ദേശിച്ചു.

ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിത്വം പ്രസിഡന്റ് ജോ ബൈഡന്‍ ഒഴിയുകയും പകരക്കാരിയായി കമല എത്തുകയുംചെയ്തശേഷം റിപ്പബ്ലിക്കന്‍ പാര്‍ട്ടി നടത്തിയ ആദ്യ തിരഞ്ഞെടുപ്പുപ്രചാരണയോഗത്തിലാണ് ട്രംപിന്റെ അധിഷേപം.

ഭരണത്തിലേറാന്‍ അവസരം ലഭിച്ചാല്‍ തീവ്ര ഇടതുപക്ഷചിന്താഗതിക്കാരിയാവയ കമല, രാജ്യത്തെ നശിപ്പിക്കുമെന്നും അത് സംഭവിക്കാന്‍ അനുവദിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി.

മൂന്നരക്കൊല്ലം ബൈഡന്‍ കാണിച്ചുകൂട്ടിയ ഓരോ ദുരന്തത്തിന്റെയും പ്രേരകശക്തിയാണ് കമല. അവര്‍ തൊടുന്നതെല്ലാം ദുരന്തമായിമാറുമെന്നും അദ്ദേഹം ആക്ഷേപിച്ചു. ബൈഡനെ മുന്‍പ് ‘ഉറക്കംതൂങ്ങി ജോ’ എന്നുവിളിച്ച അദ്ദേഹം, കമലയ്ക്ക് ‘കള്ളിക്കമല’ എന്നപേരും നല്‍കി.

റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയും മുന്‍ പ്രസിഡന്റുമായ ഡോണള്‍ഡ് ട്രംപിനോട് ആദ്യ പ്രസിഡന്‍ഷ്യല്‍ സംവാദത്തില്‍ പതറിയതോടെ ബൈഡന്‍ പിന്മാറണമെന്ന ആവശ്യം ശക്തമായിരുന്നു. രാജ്യത്തിന്റെ പ്രസിഡന്റെന്ന നിലയിലുള്ള ചുമതലകളില്‍ ബാക്കിയുള്ള സമയം ശ്രദ്ധിക്കാനാണ് പദ്ധതിയെന്നും ബൈഡന്‍ പറയുന്നു.

നവംബറിലാണ് യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്. വൈസ് പ്രസിഡന്റ് കമല ഹാരിസിനെയാണ് പകരം ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായി മുതിര്‍ന്ന നേതാക്കള്‍ നിര്‍ദേശിച്ചിട്ടുള്ളത്. യുഎസ് തിരഞ്ഞെടുപ്പിന് 4 മാസം മാത്രം ബാക്കിനില്‍ക്കേയാണ് ബൈഡന്റെ പിന്മാറ്റമെന്നതും ശ്രദ്ധേയമാണ്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു