450 കിലോയുള്ള മത്സ്യത്തെ ചൂണ്ടയിട്ട് പിടിച്ച്‌ യുവതി; വീഡിയോ വൈറല്‍

കടലില്‍ നിന്നും ചൂണ്ടയിട്ട് മീന്‍പിടിക്കുക എന്നത് കുറച്ച് പ്രയാസമുള്ള കാര്യമാണ്. ചെറിയ മീനുകളെ ചൂണ്ടയില്‍ കുരുക്കി അവയെ ബോട്ടിലേക്ക് എടുത്തിയാന്‍ എളുപ്പമാണ്. എന്നാല്‍ ഒരു കൂറ്റന്‍ മത്സ്യം ചൂണ്ടയില്‍ കുരുങ്ങുകയാണെങ്കില്‍ അതിനെ വലിച്ച് ബോട്ടിലേക്ക് കയറ്റുക എന്നത് ബുദ്ധിമുട്ടേറിയ ജോലിയാണ്. ഒനിനലധികം ആളുകളുടെ കായികാധ്വാനവും പരിശ്രമവും ഇതിന് വേണ്ടി വരും. എന്നാല്‍ തന്റെ ചൂണ്ടയില്‍ കുരുങ്ങിയ വലിയ മത്സ്യത്തെ ഒറ്റയ്ക്ക് ബോട്ടിലേക്ക് വലിച്ചിടുന്ന ഒരു വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

അമേരിക്കയിലണ് സംഭവം. മിഷേല്‍ ബാന്‍സ്വിക്സ് സികാലെ എന്ന യുവതിയാണ് ചൂണ്ടയില്‍ കൊളുത്തി തന്നെക്കാള്‍ ഇരട്ടി വലിപ്പവും 450 കിലോഗ്രാം ഭാരവുമുള്ള മീനിനെ പിടിച്ചത്. ന്യൂ ഹാംഷെയറിലെ ഹാംപ്ടണ്‍ ബീച്ചില്‍ നിന്ന് ചൂണ്ടയില്‍ കുരുങ്ങിയ ബ്ലൂഫിന്‍ ട്യൂണ എന്നറിയപ്പെടുന്ന മത്സ്യത്തെ മിഷേല്‍ ഒറ്റയ്ക്കാണ് വലിച്ച് ബോട്ടിലേക്ക് കയറ്റിയത്. മീന്‍പിടുത്തത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

മീന്‍ ചൂണ്ടയില്‍ കുടുങ്ങുന്നതും അതിനെ വലിച്ച് ബോട്ടിലേക്ക് കയറ്റുന്നതും വീഡിയോയില്‍ കാണാന്‍ സാധിക്കും. രാത്രിയിലാണ് മിഷേലിന്റെ മീന്‍പിടുത്തം. 2015ലാണ് മിഷേല്‍ മീന്‍പിടുത്തം ആരംഭിച്ചതെന്നാണ് ലാഡ്ബബിള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2019ല്‍ അവര്‍ സ്വന്തമായി ബോട്ട് വാങ്ങി. 2021ല്‍ 90 ഇഞ്ച് നീളവും 120ല്‍ അധികം ഭാരവുമുള്ള മീനിനെ പിടികൂടിയതാണ് മിഷേലിന്റെ ഒറ്റയ്ക്കുള്ള ആദ്യത്തെ വലിയ മീന്‍പിടുത്തം.

പ്രദേശത്തെ ഒരേ ഒരു വനിതാ വനിതാ ക്യാപ്റ്റന്‍ എന്ന നിലയില്‍ എല്ലാവരും പിന്തുണയും ബഹുമാനവും നല്‍കി. അവരോടെല്ലാം താന്‍ നന്ദിയുള്ളവളാണ് എന്നും മിഷേല്‍ ന്യൂ ഹാംഷെയറിലെ ഒരു റേഡിയോ സ്റ്റേഷനോട് പ്രതികരിച്ചു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ