കുർബാന മദ്ധ്യേ നടത്തിയ പ്രംസഗത്തിനിടെ പുരോഹിതനെ യുവതി തള്ളിത്താഴെയിട്ടു. ബ്രസീലിലെ സാവപോളയിലാണ് നാടകീയമായ രംഗങ്ങൾ അരങ്ങേറിയത്.
കാൻകാവ നോഹ വിഭാഗം സംഘടിപ്പിച്ച യൂത്ത് കോൺഫറൻസിൽ പ്രശസ്ത വൈദികൻ മാർസെലോ റോസിയാണ് കുർബാന അർപ്പിക്കാനെത്തിയത്. ഭക്ത ജനങ്ങളോട് ദൈവവചന പ്രഘോഷണം നടത്തുന്നതിനിടെയാണ് സംഭവം ഉണ്ടായത്.
തടിച്ച സ്ത്രീകൾക്ക് സ്വർഗം ലഭിക്കില്ലെന്ന പരാമർശത്തിൽ കുപിതയായാണ് യുവതി പുരോഹിതനെ തള്ളിത്താഴെയിട്ടതെന്നാണ് ബ്രസീലിലെ മാധ്യമങ്ങളിലെ റിപ്പോർട്ട്. സ്ത്രീവിരുദ്ധതയുടെയും സ്വവർഗ രതിക്കാർക്കെതിരെയും എടുക്കുന്ന നിലപാടിന്റെ പേരിൽ ബ്രസീലിലെ അറിയപ്പെടുന്ന പുരോഹിതനാണ് ഇദ്ദേഹം.
പുരോഹിതനെ തള്ളിയിട്ട സ്ത്രീക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായും പൊലീസ് കസ്റ്റഡിയിലെടുത്ത ഇവരെ വിട്ടയച്ചതായും അധികൃതർ വ്യക്തമാക്കി.