Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

WORLD

ഹോട്ടല്‍ കുളിമുറിയില്‍ നിന്നും നഗ്നദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി; 707 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവതി രംഗത്ത്

, 3:12 pm

ഹോട്ടല്‍ കുളിമുറിയില്‍ പൂര്‍ണ നഗ്നയായി കുളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി പ്രചരിപ്പിച്ചതിനെതിരെ ഹോട്ടലിനോട് 707 കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതി. യുഎസിലെ പ്രമുഖ ഹോട്ടല്‍ ശൃംഖലയായ ഹില്‍ട്ടനില്‍ നിന്നു 100 മില്യണ്‍ ഡോളര്‍ (ഏകദേശം 707 കോടി രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടാണ് യുവതി കോടതിയെ സമീപിച്ചത്. തന്റെ പേരടക്കം, വീഡിയോ ദൃശ്യങ്ങള്‍ പോണ്‍ സൈറ്റുകളില്‍ അപ് ലോഡ് ചെയ്തതോടെയാണ് പരാതിയുമായി യുവതി രംഗത്തെത്തിയത്.

അല്‍ബനിയിലെ ഹാംടണ്‍ ഇന്‍ സ്യൂട്ട്സ് ഹോട്ടലില്‍ 2015 ജൂലൈയില്‍ താമസിക്കാനെത്തിയപ്പോഴായിരുന്നു സംഭവം. നിയമബിരുദത്തിനു ശേഷം ഒരു പരീക്ഷയെഴുതുന്നതിനെ തുടര്‍ന്ന് അല്‍ബനിയിലെത്തിയതായിരുന്നു യുവതി. ഭീഷണി ഇമെയില്‍ സന്ദേശങ്ങളൊന്നും തന്നെ മാനിച്ചിരുന്നില്ല. ശേഷം പോണ്‍ സൈറ്റിലെ ലിങ്കുള്‍പ്പെടെയുള്ള സന്ദേശങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്ന് മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് യുവതിക്ക് കാര്യങ്ങളുടെ ഗൗരവം മനസ്സിലായത്.

യുവതിയുടെ പേരില്‍ തന്നെയുണ്ടാക്കിയ വ്യാജ ഇ-മെയില്‍ വിലാസത്തില്‍നിന്ന് ദൃശ്യങ്ങള്‍ സുഹൃത്തുക്കള്‍ക്കും സഹപാഠികള്‍ക്കും ലഭിക്കുകയും ചെയ്തു. ഇതിലൂടെ തനിക്ക് മാനസികമായും അല്ലാതയും ധാരാളം ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വരുന്നതായും, മറ്റു പലരും ഇതേ രീതിയില്‍ ചൂഷണത്തിനിരയായിട്ടുണ്ടെന്നും യുവതിയുടെ പരാതിയില്‍ ഉന്നയിക്കുന്നുണ്ട്. എന്നാല്‍, ആരോപണങ്ങള്‍ ഞെട്ടിക്കുന്നതാണെന്നും, അതിഥികളുടെ സുരക്ഷയിലാണ് മുഖ്യപ്രാധാന്യം നല്‍കുന്നതെന്നും ഹോട്ടല്‍ അധികൃതര്‍ വ്യക്തമാക്കി.

Advertisement