ലോകസഞ്ചാരം വഴി ഈ യുവതി സമ്പാദിക്കുന്നത് പ്രതിമാസം അമ്പതു ലക്ഷം രൂപ; ആലിന്‍ യാത്രകള്‍ ആരംഭിച്ചത് സ്വന്തം ജോലി രാജി വച്ച്

ലോകസഞ്ചാരം വഴി ഈ യുവതി സമ്പാദിക്കുന്നത് പ്രതിമാസം അമ്പതു ലക്ഷം രൂപ. ജോലി രാജി വച്ചാണ് യുവതി സാഹസികമായ ഈ ഉദ്യമത്തിനു ഇറക്കിപുറപ്പെട്ടത്. ബിബിഎ ബിരുദമുള്ള ആലിന്‍ ബാങ്ക് ജോലി തന്റെ 21 ാമത്തെ വയസില്‍ രാജിവച്ചു.

പ്രതിമാസം 300 ഡോളര്‍ ലഭിക്കുന്ന ബാങ്ക് ജോലി രാജിവച്ച ശേഷം ആലിന്‍ പുതിയ ജീവിത രീതി സ്വീകരിച്ചു. ഡിജിറ്റല്‍ നാടോടിയായി ജീവിക്കാനായിരുന്നു ആലിന്‍ താത്പര്യപ്പെട്ടത്.

ഫിലിപ്പൈന്‍സുകാരിയാണ് ആലിന്‍. ജോലി രാജിവെച്ച ശേഷം അടുത്ത വര്‍ഷം ഗ്രാഫിക് ഡിസൈന്‍, വെബ് ഡിസൈന്‍, എസ്ഇഒ മാനേജ്‌മെന്റ്, ഓണ്‍ലൈന്‍ വിപണനം എന്നിവയില്‍ പ്രാവീണ്യം നേടി. പിന്നീട് ലോകസഞ്ചാരം തുടങ്ങി.

2014 ല്‍, ആലിന്‍ ബെല്‍ജിയത്തിലേക്കു താമസം മാറി. അവിടെ സുഹൃത്തിന്റെ കൂടെ അവരുടെ ഓണ്‍ലൈന്‍ ഹെല്‍ത്ത് ആന്‍ഡ് ഔട്ട്‌ഡോര്‍ ആക്‌സസറീസ് ബിസിനസ് ആരംഭിച്ചു.

പിന്നീട് ഐ ആം ആലിന്‍ എന്ന പേരില്‍ ബ്ലോഗും തുടങ്ങി. ഇതു വഴിയാണ് പ്രതിമാസം അമ്പതു ലക്ഷം രൂപ സമ്പാദിച്ചു. സാമൂഹ്യമാധ്യമങ്ങളില്‍ ആലിന്‍ സജീവ സാന്നിധ്യമാണ്.