ലോകരാജ്യങ്ങൾ നേരിടുന്നത് കടുത്ത സാമ്പത്തിക മാന്ദ്യം, സാമ്പത്തിക വളര്‍ച്ച 5.2 ശതമാനം കുറയും; ലോകത്തെ ദരിദ്രരുടെ എണ്ണം ഗണ്യമായി വര്‍ദ്ധിക്കുമെന്ന് ലോക ബാങ്ക്

ലോക രാജ്യങ്ങൾ നേരിടുന്നത് കടുത്ത സാമ്പത്തിക മാന്ദ്യമെന്ന് ലോക ബാങ്ക്. ലോകത്തെ 183 സമ്പദ് വ്യവ്യസ്ഥകളില്‍ 90 ശതമാനം രാജ്യങ്ങളും സാാമ്പത്തിക മാന്ദ്യം നേരിടുകയാണ്. 1870- നു ശേഷം ഏറ്റവും കൂടുതല്‍ രാജ്യങ്ങളെ ബാധിക്കുന്ന സാമ്പത്തിക മാന്ദ്യത്തിലൂടെയാണ് ലോകം ഇപ്പോൾ കടന്നു പോകുന്നതെന്ന് ലോക ബാങ്ക് പറഞ്ഞു. 1930- കളില്‍ ഉണ്ടായ സാമ്പത്തിക മാന്ദ്യം പോലും ഇത്രയും ലോക രാജ്യങ്ങളെ ബാധിച്ചിട്ടില്ലെന്ന് ലോക ബാങ്ക് ചൂണ്ടിക്കാട്ടി.

ഇത്രയും വ്യാപകമായ രീതിയില്‍ സമ്പദ് വ്യവസ്ഥകള്‍ മാന്ദ്യത്തെ നേരിടുന്നത് ആധുനിക കാല ചരിത്രത്തില്‍ ആദ്യമായാണ്. ഇത് വ്യാപകമായ തോതില്‍ ദാരിദ്ര്യം വര്‍ദ്ധിക്കാന്‍ കാരണമാകുമെന്നും ലോക ബാങ്ക് മുന്നറിയിപ്പ് നല്‍കി. ഈ വര്‍ഷം വൈകാതെ ലോക്ഡൗണ്‍ മുഴുവനായി പിന്‍വലിക്കപ്പെട്ടില്ലെങ്കില്‍ അടുത്ത വര്‍ഷവും സ്ഥിതിഗതിയില്‍ മാറ്റമുണ്ടാകില്ലെന്ന് ലോക ബാങ്ക് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഗ്ലോബല്‍ എക്കോണമിക് പ്രോസ്‌പെക്ടിന്റെ അര്‍ദ്ധവാര്‍ഷിക റിപ്പോര്‍ട്ടിലാണ് കോറണ ലോക സമ്പദ് വ്യവസ്ഥയില്‍ ഏല്‍പ്പിച്ച ആഘാതത്തിന്റെ വിശദാംശങ്ങള്‍ ഉള്ളത്.

ലോകത്തെ സാമ്പത്തിക വളര്‍ച്ച് 5.2 ശതമാനം കുറയും. രണ്ട് പതിറ്റാണ്ടിനിടെ ഇതാദ്യമായി ലോകത്തെ ദരിദ്രുരുടെ എണ്ണം വര്‍ദ്ധിക്കുമെന്നും ലോക ബാങ്ക് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വികസിത സമ്പദ് വ്യവസ്ഥകളിലെ സാമ്പത്തിക വളര്‍ച്ച ഏഴ് ശതമാനം കുറയും. ഓരോ വ്യക്തിയുടെയും സാമ്പത്തിക നിലയില്‍ 3.6 ശതമാനത്തിന്റെ കുറവുണ്ടാകും. ഇത് ദശലക്ഷകണക്കിന് ആളുകളെ ദാരിദ്ര്യത്തിലേക്ക് തള്ളിയിടുമെന്നും ലോക ബാങ്ക് മുന്നറിയിപ്പ് നല്‍കുന്നു. 150 വര്‍ഷത്തിനിടയില്‍ തീവ്രതയുടെ അടിസ്ഥാനത്തില്‍ ലോകം കണ്ട നാലാമത്തെ ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യമാണ് ഇപ്പോഴത്തേത്.
ലോക ബാങ്കിന്റെ കണക്ക് അനുസരിച്ച് 1870 ശേഷം ലോകത്ത് 14 സാമ്പത്തിക മാന്ദ്യങ്ങളാണ് ഉണ്ടായിട്ടുള്ളത്. അതില്‍ ഇതുവരെയുള്ള കണക്കനുസരിച്ചാണ് ഏറ്റവും തീവ്രതയുള്ള നാലമത്തെ മാന്ദ്യമായി ഇതിനെ കണക്കാക്കുന്നത്.  ഈ വര്‍ഷം പകുതിയോടെ ലോക്ഡൗണില്‍ ഇളവ് വന്നാല്‍ സാമ്പത്തിക വളര്‍ച്ച 4.2 ശതമാനമായി 2021 ഓടെ വര്‍ദ്ധിക്കും. എന്നാല്‍ മഹാമാരിയുടെ സാന്നിദ്ധ്യം ഇനിയും കൂടുതല്‍ കാലത്തേക്ക് തുടര്‍ന്നാല്‍ അടുത്ത വര്‍ഷത്തെ വളര്‍ച്ചാനിരക്ക് ഒരു ശതമാനം മാത്രമായിരിക്കും.
ഇപ്പോഴത്തെ ഏറ്റവും വലിയ പ്രതിസന്ധി ആരോഗ്യമേഖലയിലെ വെല്ലുവിളികളെ നേരിടുകയാണെന്ന് ലോകബാങ്ക് വ്യക്തമാക്കി. സാമ്പത്തിക അതിജീവിനത്തിന് ലോക രാജ്യങ്ങള്‍ ഒന്നിച്ച് നില്‍ക്കേണമെന്നും ഇതിലൂടെ മാത്രമെ ഇപ്പോഴത്തെ വെല്ലുവിളികള്‍ നേരിടാന്‍ കഴിയുകയുള്ളുവെന്നും ലോക ബാങ്ക് മുന്നറിയിപ്പ് നല്‍കുന്നു. കഴിഞ്ഞ മാസം പുറത്തിറിക്കിയ ഒരു റിപ്പോര്‍ട്ടില്‍ മഹാമാരി മൂലം ഈ വര്‍ഷം ആറ് കോടി ജനങ്ങല്‍ ദാരിദ്ര്യത്തിലേക്ക് തളളിയിടപ്പെടുമെന്ന് വ്യക്തമാക്കിയിരുന്നു. ലോകത്തെ മിക്ക രാജ്യങ്ങളും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പരിമിതമായ തോതില്‍ ആരംഭിച്ചെങ്കിലും ഇപ്പോഴും പല രാജ്യങ്ങളിലും രോഗ നിരക്ക് വര്‍ദ്ധിക്കുന്നത് ആശങ്ക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇന്ത്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ രോഗബാധിതരുടെ എണ്ണം വര്‍ദ്ധക്കുകയാണ്.

Latest Stories

സൂക്ഷിച്ചില്ലെങ്കിൽ പണി പാളും, ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? യുവാക്കളിലും സർവ്വ സാധാരണമാകുന്ന പാൻക്രിയാറ്റിക് കാൻസർ

പതിനഞ്ച് പുതുമുഖങ്ങളുമായി സന്തോഷ് ട്രോഫിക്കായുള്ള കേരള ടീം പ്രഖ്യാപിച്ചു; ക്യാപ്റ്റൻ സഞ്ജു

എസ്ഡിപിഐയുടെ നോട്ടീസുമായി ബിനീഷ് കോടിയേരി; കോണ്‍ഗ്രസ്-ബിജെപി കൂട്ടുകെട്ട് ആരോപിച്ച് ഫേസ്ബുക്ക് പോസ്റ്റ്

നാളെ ഞാന്‍ മരിച്ചു പോയേക്കാം, ഇനി ബാക്കിയുള്ളത് പത്തു വര്‍ഷം കൂടി മാത്രമാണത്: ആമിര്‍ ഖാന്‍

എന്റെ പൊന്ന് സഞ്ജു ഒരു റൺ എങ്കിൽ ഒരു റൺ എടുക്കണേ മോനെ, മലയാളി താരത്തെ കാത്തിരിക്കുന്നത് വമ്പൻ നാണക്കേട്; അപമാന ലിസ്റ്റിൽ മുന്നിൽ രോഹിതും കോഹ്‌ലിയും

കേരള ബ്ലാസ്റ്റേഴ്‌സ് ജേഴ്സിയുടെ വ്യാജ പതിപ്പുകൾ വ്യാപകം; വിറ്റഴിക്കാത്ത 7,000 ക്ലബ്ബ് ജേഴ്സികൾ നശിപ്പിച്ചു

പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ച് പി സരിൻ; തന്റെ വീട്ടിൽ താമസിക്കുന്നത് കുടുംബസുഹൃത്ത്, വീട്ടിൽ വന്നാൽ മനസിലാകും; സൗമ്യയുമായി വാർത്താസമ്മേളനം

ഒടുവില്‍ ആ നേട്ടവും കൈവരിച്ച് ഇന്ദ്രന്‍സ്; അഭിനന്ദനവുമായി മന്ത്രിയും ആരാധകരും

നരേന്ദ്ര മോദി അരുതെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും കേട്ടില്ല; റിട്ട എന്‍ജിനീയറിന് നഷ്ടമായത് കോടികള്‍

തിരഞ്ഞെടുപ്പ് വരെ 'മേരാ' വയനാട് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ 'പോരാ' വയനാട്; പിന്നെയും പിന്നെയും എന്തിനാണ് ഈ അവഗണന