ലോകത്തെ ആശങ്കയിലാക്കി കോവിഡ് രോഗം പടരുന്നു. ആഗോളവ്യാപകമായി ഇതുവരെ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 2,28,000 പിന്നിട്ടു. ഇതുവരെ മരിച്ചത് 2,28,194 ആയി. അമേരിക്കയില്‍ കോവിഡ് മരണം 61,000 പിന്നിട്ടു. യുഎസില്‍ 24 മണിക്കൂറിനിടെ 2221 പേരാണ് മരിച്ചത്. ബ്രിട്ടനില്‍ 765 പേരാണ് ഇന്നലെ മരിച്ചത്.
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 32 ലക്ഷം കടന്നു. ഇതുവരെ 32,19,242 പേരാണ് രോഗം ബാധിച്ച് ചികില്‍സയിലുള്ളത്. അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 10 ലക്ഷം കടന്നു. 10,64,194 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. ലോകത്ത് ചികിത്സയിലുള്ള കോവിഡ് രോഗികളില്‍ 59,808 പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
മരണസംഖ്യയില്‍ രണ്ടാമതുള്ള ഇറ്റലിയില്‍ കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 27,682 ആയി. രോഗബാധിതര്‍ 2,03,591 പേരാണ്. സ്‌പെയിനില്‍ കോവിഡ് മരണം 24,275 ആണ്. രോഗബാധിതര്‍ 2,36,899 . ബ്രിട്ടനില്‍ കോവിഡ് മരണം 26,097 . രോഗബാധിതരുടെ എണ്ണം ഒന്നരലക്ഷം കടന്നു,1, 65,221 പേരാണ് ചികില്‍സയിലുള്ളത്.
Read more
ജര്‍മ്മനിയില്‍ കോവിഡ് ബാധിതരുടെ എണ്ണം 1,61,539 ആയി. ഫ്രാന്‍സില്‍ രോഗബാധിതരുടെ എണ്ണം 166,420 ആയി. മരണം 24,087 ആയി. തുര്‍ക്കി, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളിലും രോഗബാധിതരുടെ എണ്ണം ഉയരുകയാണ്.