ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 32 ലക്ഷം കടന്നു; മരണസംഖ്യ 2,28,194; 24 മണിക്കൂറിനിടെ അമേരിക്കയില്‍ മരിച്ചത് 2221 പേര്‍

ലോകത്തെ ആശങ്കയിലാക്കി കോവിഡ് രോഗം പടരുന്നു. ആഗോളവ്യാപകമായി ഇതുവരെ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 2,28,000 പിന്നിട്ടു. ഇതുവരെ മരിച്ചത് 2,28,194 ആയി. അമേരിക്കയില്‍ കോവിഡ് മരണം 61,000 പിന്നിട്ടു. യുഎസില്‍ 24 മണിക്കൂറിനിടെ 2221 പേരാണ് മരിച്ചത്. ബ്രിട്ടനില്‍ 765 പേരാണ് ഇന്നലെ മരിച്ചത്.

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 32 ലക്ഷം കടന്നു. ഇതുവരെ 32,19,242 പേരാണ് രോഗം ബാധിച്ച് ചികില്‍സയിലുള്ളത്. അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 10 ലക്ഷം കടന്നു. 10,64,194 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. ലോകത്ത് ചികിത്സയിലുള്ള കോവിഡ് രോഗികളില്‍ 59,808  പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

മരണസംഖ്യയില്‍ രണ്ടാമതുള്ള ഇറ്റലിയില്‍ കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 27,682 ആയി. രോഗബാധിതര്‍ 2,03,591 പേരാണ്. സ്‌പെയിനില്‍ കോവിഡ് മരണം 24,275 ആണ്. രോഗബാധിതര്‍ 2,36,899 . ബ്രിട്ടനില്‍ കോവിഡ് മരണം 26,097 . രോഗബാധിതരുടെ എണ്ണം ഒന്നരലക്ഷം കടന്നു,1, 65,221  പേരാണ് ചികില്‍സയിലുള്ളത്.

ജര്‍മ്മനിയില്‍ കോവിഡ് ബാധിതരുടെ എണ്ണം  1,61,539 ആയി. ഫ്രാന്‍സില്‍ രോഗബാധിതരുടെ എണ്ണം 166,420 ആയി. മരണം 24,087 ആയി. തുര്‍ക്കി, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളിലും രോഗബാധിതരുടെ എണ്ണം ഉയരുകയാണ്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ