ഇസ്രയേലിനെതിരെ കൊലവിളി ഭീഷണിയുമായി ഇറാന്റെ പരമോന്നത നേതാവ്; അയത്തൊള്ള അലി ഖമനേയിയുടെ അക്കൗണ്ട് അടക്കം നീക്കം ചെയ്ത് എക്‌സ്

ഇറാനെതിരെയുള്ള ഇസ്രയേല്‍ ആക്രമണത്തില്‍ ഭീഷണി ഉയര്‍ത്തിയുള്ള പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയുടെ പോസ്റ്റില്‍ അക്കൗണ്ട് തന്നെ നീക്കം ചെയ്ത് എക്‌സ്.
ഇറാനെതിരായ ഇസ്രയേല്‍ ആക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി മണിക്കൂറുകള്‍ക്ക് ശേഷം അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു.

‘സയണിസ്റ്റ് ഭരണകൂടം ഒരു തെറ്റ് ചെയ്ത്തു. ഇറാനെക്കുറിച്ചുള്ള അവരുടെ കണക്കുകൂട്ടലുകള്‍ എല്ലാം തെറ്റിയിരിക്കുന്നു. ഇറാന്‍ എന്ന രാഷ്ട്രത്തിന്റെ ശക്തിയും കഴിവും എന്തെന്ന് നിങ്ങള്‍ക്ക് ഉടനെ കാണിച്ചുതരാം’. എന്നാണ് എക്‌സില്‍ കുറിച്ചത്. ഖമനേയിയുടെ ഔദ്യോഗിക അക്കൗണ്ടിന് പുറമെയുള്ള മറ്റൊരു അക്കൗണ്ടാണ് സസ്പെന്‍ഡ് ചെയ്തത്. ഹീബ്രുവില്‍ സന്ദേശങ്ങള്‍ എഴുതുന്ന അക്കൗണ്ട് കഴിഞ്ഞ ദിവസമാണ് ഉണ്ടാക്കിയത്. ഇതില്‍ ആകെ രണ്ട് സന്ദേശങ്ങളെ ഉണ്ടായിരുന്നുമുള്ളൂ. അതില്‍ അവസാനത്തെ സന്ദേശമായിരുന്നു ഇസ്രയേലിന് മുന്നറിയിപ്പ് നല്‍കുന്നത്. എക്സിന്റെ നിയമങ്ങള്‍ ലംഘിച്ചതിനാലാണ് അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തതതെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.

അതേസമയം, ഇസ്രയേലിനുള്ള തിരിച്ചടി ഇറേനിയന്‍ നേതൃത്വം തീരുമാനിക്കുമെന്നു ആയത്തുള്ള അലി ഖമനെയ് പറഞ്ഞു. ഇസ്രയേല്‍ ഇറാനില്‍ നടത്തിയ ആക്രമണത്തെ പെരുപ്പിച്ചോ ചുരുക്കിയോ കാട്ടരുത്. ഇറാന്റെ ശക്തി ഇസ്രയേലിനു കാണിച്ചുകൊടുക്കണം. ഇസ്രയേലിന്റെ കണക്കുകൂട്ടല്‍ തെറ്റാണെന്ന് ഇറാന്‍ തെളിയിക്കണമെന്ന് ഖമനയ് കൂട്ടിച്ചേര്‍ത്തു.

Latest Stories

വിസി നിയമനത്തില്‍ പൂര്‍ണഅധികാരം ഗവര്‍ണര്‍ക്ക്; സര്‍ക്കാര്‍ ഇടപെട്ടാല്‍ നിയമനം അസാധുവാകും; സര്‍വകലാശാലകളില്‍ പിടിമുറുക്കി കേന്ദ്രം; കരട് ചടങ്ങള്‍ പുറത്തിറക്കി യുജിസി

രാജ്യത്തെ എച്ച്എംപിവി കേസുകൾ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം

രാജ്യത്ത് എച്ച്എംപിവി രോഗം ബാധിച്ചവരുടെ എണ്ണം ആറായി; ആശങ്കപെടേണ്ടതില്ലെന്ന് വിദഗ്ധർ

മന്ത്രി കഞ്ചാവ് വലിക്കുന്നതിനെ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നു; സജി ചെറിയാന്‍ പ്രസ്താവന പിന്‍വലിച്ച് പരസ്യമായി മാപ്പു പറയണം; പ്രതിഷേധവുമായി മദ്യവിരുദ്ധ ഏകോപന സമിതി

BGT 2025: " രോഹിത് ശർമ്മയുടെ തകർച്ചയ്ക്ക് കാരണമായത് അതാണ്"; മുൻ ഓസ്‌ട്രേലിയൻ ഇതിഹാസത്തിന്റെ വാക്കുകൾ വൈറൽ

വിമതനീക്കം, കനേഡിയന്‍ പ്രധാനമന്ത്രി പദവും ലിബറല്‍ പാര്‍ട്ടി നേതൃസ്ഥാനവും രാജിവെച്ച് ജസ്റ്റിന്‍ ട്രൂഡോ; അഭ്യന്തര സംഘര്‍ഷത്തില്‍ ഇന്ത്യയ്ക്ക് നേട്ടം

പാലക്കാട് സ്വദേശി നിമിഷപ്രിയയുടെ വധശിക്ഷ യമൻ പ്രസിഡന്റ് അഗീകരിച്ചിട്ടില്ലെന്ന് യമൻ എംബസി

രോഹിത് ശർമ്മ കാരണം എട്ടിന്റെ പണി കിട്ടി നടി വിദ്യ ബാലന്; സംഭവം വിവാദത്തിൽ

ഇരുപതുവര്‍ഷമായി ആള്‍താമസമില്ലാത്ത വീടിന്റെ ഫ്രിഡ്ജിനുള്ളില്‍ തലയോട്ടിയും അസ്ഥികളും, സംഭവം എറണാകുളം ചോറ്റാനിക്കരയില്‍

"ഓരോ ദിവസം കൂടും തോറും മെസിയുടെ ലെവൽ കൂടുകയാണ്"; അർജന്റീനൻ താരത്തിന്റെ വാക്കുകൾ വൈറൽ