തലവന്റെ തലയറത്തുവെന്ന് സമ്മതിച്ച് ഹമാസ്; ബന്ദികളെ വിട്ടയക്കില്ല; ജറുസലേം തലസ്ഥാനമാക്കി പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കും; വീണ്ടും പോര്‍വിളി

പരമോന്നത നേതാവ് യഹിയ സിന്‍വാര്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഹമാസ്. ഹമാസ് ഡെപ്യൂട്ടി തലവന്‍ ഖാലിദ് അല്‍ ഹയ്യയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗാസയില്‍ യുദ്ധം അവസാനിക്കുന്നതുവരെ ബന്ദികളെ വിട്ടയക്കില്ലെന്നും അല്‍ ജസീറയിലൂടെ പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ ഹമാസ് വക്താവ് ഖലീല്‍ അല്‍ ഹയ്യ അറിയിച്ചു.

രക്തസാക്ഷിയായ ഞങ്ങളുടെ സഹോദരന്‍ യഹിയ സിന്‍വാറിന് അനുശോചനം രേഖപ്പെടുത്തുന്നുവെന്നും വീഡിയോ സന്ദേശത്തില്‍ ഖലീല്‍ പറഞ്ഞു. ജറുസലേം തലസ്ഥാനമാക്കി പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതുവരെ ഹമാസ് പോരാട്ടം തുടരുമെന്നും ഖലീല്‍ പറഞ്ഞു.

ഗാസയില്‍ നടന്ന ആക്രമണത്തില്‍ കഴിഞ്ഞ ദിവസമാണ് സിന്‍വാര്‍ കൊല്ലപ്പെട്ടത്.
ഇസ്രായേല്‍ സൈന്യം ഹമാസ് നേതാവ് യഹ്യ സിന്‍വറിനെകൊലപ്പെടുത്തിയതിനെ അഭിനന്ദിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തെത്തി. ശുഭവാര്‍ത്തയാണ് പുറത്തു വന്നിട്ടുള്ളത്. ഇത് ലോകത്തിന് ഒരു ‘നല്ല ദിവസമാണെന്നും അദേഹം പറഞ്ഞു. ഗാസ വെടിനിര്‍ത്തലിനും ബന്ദി കൈമാറ്റത്തിനുമുള്ള ഒരു പ്രധാന തടസം നീങ്ങിയെന്നും ബൈഡന്‍ വ്യക്തമാക്കി.

‘ഇത് ഇസ്രായേലിനും അമേരിക്കയ്ക്കും ലോകത്തിനും ഒരു നല്ല ദിവസമാണ്.’ വാര്‍ത്ത പുറത്തുവന്നപ്പോള്‍ ജര്‍മനിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന ബൈഡന്‍ പ്രസ്താവനയില്‍ പറഞ്ഞു.

അഭിനന്ദിക്കാനും ബന്ദികളെ മോചിപ്പിക്കാനും സംഘര്‍ഷം എന്നെന്നേക്കുമായി അവസാനിപ്പിക്കാനുമുള്ള വഴി ചര്‍ച്ച ചെയ്യാനും താന്‍ ഉടന്‍ തന്നെ നെതന്യാഹുവുമായി സംസാരിക്കുമെന്ന് ബൈഡന്‍ പറഞ്ഞു. 2023 ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന്റെ സൂത്രധാരനെ ഇസ്രയേല്‍ കൊലപ്പെടുത്തിയത് ‘ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള’ അവസരമാണെന്ന് യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് പ്രസിഡന്റ് നോമിനി വൈസ് പ്രസിഡന്റ് കമല ഹാരിസും പറഞ്ഞു.

ഹമാസിന്റെ പരമോന്നത നേതാവ് യഹ്യ സിന്‍വര്‍ വധിക്കപ്പെട്ടതായി ഇസ്രേലി വിദേശകാര്യമന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് ആണ് സ്ഥിരീകരിച്ചത്. ഡിഎന്‍എ പരിശോധയ്ക്ക് ശേഷമാണ് യഹ്യ സിന്‍വര്‍ കൊല്ലപ്പെട്ടുവെന്ന് ഇസ്രയേല്‍ വിദേശകാര്യമന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് സ്ഥിരീകരിച്ചത്. ഒക്ടോബര്‍ ഏഴ് ഭീകരാക്രമണത്തിന്റെ സൂത്രധാരനായ സിന്‍വറിനെ ഇന്നലെ ഇസ്രേലി സേന വധിക്കുകയായിരുന്നുവെന്ന് കാറ്റ്‌സ് അറിയിച്ചു. കഴിഞ്ഞ ഓഗസ്റ്റില്‍ ഇസ്മയില്‍ ഹനിയ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് യഹിയ സിന്‍വര്‍ ഹമാസിന്റെ തലപ്പത്തേക്ക് എത്തിയത്.

Latest Stories

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; ജെയ്ഷെ കമാന്‍ഡറടക്കം മൂന്നു ഭീകരരെ വധിച്ചു, സൈനികന് വീര മൃത്യു

ബന്ദിപുരില്‍ മലയാള സിനിമയുടെ ചിത്രീകരണം; വ്യാപക പ്രതിഷേധം

IPL 2025: തോൽവികളിൽ നിന്ന് തിരിച്ചുവരാൻ ഇതേ ഉള്ളു ഒരു വഴി, സഹതാരങ്ങൾക്ക് ആ വിജയമന്ത്രം പറഞ്ഞ് കൊടുത്ത് ധോണി; പറഞ്ഞത് ഇങ്ങനെ

CSK UPDATES: ധോണിക്ക് മുട്ടന്‍ പണി കൊടുത്ത് ഈ താരം, മുന്‍കൂട്ടി ഒരുക്കിയ കെണിയില്‍ തല വീണു, ഇത്രയും പ്രതീക്ഷിച്ചില്ല, ഞെട്ടി ആരാധകര്‍

IPL 2025: ധോണിക്കിട്ടും പിള്ളേർക്കിട്ടും ഇന്നലെ പണിതത് പഴയ ശത്രുവാണ്, അയാൾ ഒരുക്കിയ ബ്രഹ്‌മാസ്ത്രങ്ങൾ....; തുറന്നടിച്ച് നവ്ജോത് സിംഗ് സിദ്ധു

എഴുപതിനായിരം കടന്ന് സ്വർണവില; പവന് 70160, എക്കാലത്തെയും ഉയർന്ന വില

തിരഞ്ഞെടുപ്പ് എടപ്പാടി നയിക്കും; അണ്ണാ ഡിഎംകെയുടെ സംഘടന പ്രശ്‌നങ്ങളില്‍ ബിജെപി ഇടപെടില്ല; തമിഴ്‌നാട് സഖ്യം പൊതു മിനിമം പരിപാടി; പത്രസമ്മേളനത്തില്‍ ഉരിയാടാതെ പളനിസാമി

'മനുഷ്യനെ ഭിന്നിപ്പിച്ച് നേട്ടം കൊയ്യുന്ന വർഗീയ ശക്തികൾ തക്കം പാർത്തിരിക്കുന്ന കാലഘട്ടമാണിത്, ജാഗ്രതയോടെ നേരിടണം'; മുഖ്യമന്ത്രി

‘രാഷ്ട്രപതിക്ക് വിടുന്ന ബില്ലുകളിൽ മൂന്ന് മാസത്തിനകം തീരുമാനം എടുക്കണം, ബില്ലുകൾ പിടിച്ചു വച്ചാൽ അതിന് വ്യക്തമായ കാരണം വേണം’; സുപ്രിം കോടതി

IPL 2025: എന്തൊരു മോശം ടീം, ധോണിയുടെ സ്ഥാനത്ത് രോഹിത് ആയിരുന്നേല്‍ ചെന്നൈ ജയിച്ചേനെ, ഇതിപ്പോ ഈ സീസണോടെ ഇവര് കളി നിര്‍ത്തുന്നതാ നല്ലത്, രോഷത്തോടെ ആരാധകര്‍