ട്രംപിന്റെ പ്രഖ്യാപനത്തില്‍ പേടിച്ച് ഹൂതികള്‍; ചെങ്കടലിലൂടെ എത്തുന്ന എല്ലാ കപ്പലുകളെയും ആക്രമിക്കില്ല; സൂയസ് കനാല്‍ വീണ്ടും സജീവമാകുന്നു

ചെങ്കടലില്‍ അടക്കം സൈനിക സാന്നിധ്യം വര്‍ദ്ധിപ്പിക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ പിന്‍വലിഞ്ഞ് യെമനിലെ ഹൂതികള്‍. ചെങ്കടലിലൂടെ എത്തുന്ന കപ്പലുകള്‍ ആക്രമിക്കുന്നതു നിര്‍ത്തുമെന്ന് ഹൂതി വിമതര്‍ വ്യക്തമാക്കി.

എന്നാല്‍, ഇസ്രേലി കപ്പലുകളെ തങ്ങള്‍ വീണ്ടും ആക്രമിക്കുമെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. വെടിനിര്‍ത്തലിന്റെ മൂന്നാം ഘട്ടം പ്രാബല്യത്തില്‍ വരുന്നതുവരെ ഇസ്രേലി കപ്പലുകളെ ആക്രമിക്കും.

അമേരിക്ക, ബ്രിട്ടന്‍ എന്നിവടങ്ങളിലെ വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ ഉടമസ്ഥതയിലുള്ള കപ്പലുകള്‍ക്കും അവരുടെ പതാകകള്‍ക്ക് കീഴില്‍ സഞ്ചരിക്കുന്ന കപ്പലുകള്‍ക്കുമെതിരായ സമുദ്ര ഉപരോധം നിര്‍ത്തുമെന്നും സെന്റര്‍ ഷിപ്പിംഗ് കമ്പനികള്‍ക്ക് അയച്ച ഇമെയിലില്‍ ഹൂതികള്‍ വ്യക്തമാക്കി.

ഗാസ വെടിനിര്‍ത്തല്‍ പൂര്‍ണ്ണമായി നടപ്പാക്കിയില്ലെങ്കില്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെ വിശാലമായ ആക്രമണം പുനരാരംഭിക്കും. അമേരിക്കയോ, ബ്രിട്ടനോ, ഇസ്രയേലോ യെമനെതിരെ ഏതെങ്കിലും തരത്തിലുള്ള ആക്രമണം നടത്തിയാല്‍ ഉപരോധം പുനഃസ്ഥാപിക്കുമെന്നും മിലിഷ്യ അറിയിച്ചു. അത്തരം നടപടികള്‍ മുന്‍കൂട്ടി ഷിപ്പിംഗ് കമ്പനികളെ അറിയിക്കും.

ചെങ്കടലിലൂടെ പോകുന്ന കപ്പലുകളെയാണു ഹൂതികള്‍ ആക്രമിക്കുന്നത്.
ആക്രമണം രൂക്ഷമായതിനെ തുടര്‍ന്ന് ലോകത്തിലെ പ്രമുഖ ഷിപ്പിംഗ് കമ്പനികളില്‍ പലതും ചെങ്കടല്‍ വഴി യാത്ര താല്‍ക്കാലികമായി നിര്‍ത്തി പകരം ചെലവേറിയ ദക്ഷിണാഫ്രിക്കയെ ചുറ്റുന്ന റൂട്ടിലേക്ക് മാറി. ചെങ്കടലിലൂടെയുള്ള ഗതാഗതം പകുതിയായി കുറഞ്ഞു. സൂയസ് കനാല്‍ ഗതാഗതം കുറഞ്ഞത് ഈജിപ്തിന്റെ വരുമാന നഷ്ടത്തിന് കാരണമായി.

പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് 2023 നവംബറിലാണ് ആക്രമണം ആരംഭിച്ചത്. നൂറിലധികം ആക്രമണങ്ങളില്‍ നാലു നാവികര്‍ കൊല്ലപ്പെടുകയും രണ്ടു കപ്പലുകള്‍ മുങ്ങുകയും ഒരു കപ്പല്‍ പിടിച്ചെടുക്കുകയും ചെയ്തു.

Latest Stories

റെയില്‍ പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റുവെച്ച സംഭവം; പ്രതികള്‍ പിടിയില്‍

കീറിപ്പറിഞ്ഞ ഡ്രസ് അല്ല, കരണ്‍ ജോഹറുടെ ഔട്ട്ഫിറ്റിന് ഞെട്ടിക്കുന്ന വില; വൈറലാകുന്നു

ഐആര്‍എസ് ഉദ്യോഗസ്ഥന്റെയും കുടുംബത്തിന്റെയും മരണം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

നിർണായകമായ ജർമ്മനി തിരഞ്ഞെടുപ്പിന് ഒരു ദിവസം മുമ്പ്, തീവ്ര വലതുപക്ഷ പാർട്ടിയുടെ ആലീസ് വീഡലിന് പിന്തുണ ആവർത്തിച്ച് എലോൺ മസ്‌ക്

ഇന്‍വെസ്റ്റ് കേരളയില്‍ 5000 കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്; 5 വര്‍ഷത്തില്‍ 15000 പേര്‍ക്ക് തൊഴിലവസരം

കളമശേരിയില്‍ സ്‌കൂട്ടര്‍ മറിഞ്ഞ് യുവതി മരിച്ചു; അപകട കാരണം അശാസ്ത്രീയ റോഡ് നിര്‍മാണമെന്ന് നാട്ടുകാര്‍

ഡിജിറ്റല്‍ സര്‍വ്വേയും 'എന്റെ ഭൂമി'യും; ഭൂവുടമകള്‍ ഉറപ്പായും അറിഞ്ഞിരിക്കേണ്ട സര്‍വ്വേ കാര്യങ്ങള്‍

സിനിമയ്ക്കായി സന്യാസിമാരുടെ ശരീരഭാഷ വരെ പഠിച്ച് തമന്ന; മഹാകുംഭമേളയ്ക്കിടെ പ്രയാഗ്‌രാജില്‍ ടീസര്‍ ലോഞ്ച് നടത്തി താരം

അരിയാനയ്ക്ക് ഇതെന്തുപറ്റി? ആകെ കോലംകെട്ടു; എന്നത്തേക്കാളും ആരോഗ്യവതിയാണെന്ന് താരം

ഫോമിലേക്ക് വന്നല്ലേ പറ്റു, ഒടുവിൽ പത്തൊമ്പതാം അടവ് പുറത്തെടുക്കാൻ കോഹ്‌ലി ; ഇന്ന് കണ്ടത് വെറൈറ്റി കാഴ്ചകൾ