ഭക്ഷണത്തിൽ ചത്ത എലി, പച്ചക്കറിയാണെന്ന് കരുതി ചവച്ച് യുവാവ്; ഫ്രഞ്ച് സൂപ്പർ മാർക്കറ്റിന് എതിരെ പരാതി

പാചകം ചെയ്ത പച്ചക്കറികൾക്കൊപ്പം ചത്ത എലിയുടെ തല അബദ്ധത്തിൽ ചവച്ചരച്ച്‌ സ്പാനിഷ് നിവാസിയായ ജുവാൻ ജോസ്. പച്ചക്കറി വിഭാഗത്തിൽപ്പെട്ട ഒരു ചെടിയായ ആർറ്റചോക് ആണ് താൻ ചവച്ചതെന്നാണ് ജുവാൻ ജോസ് ആദ്യം തെറ്റിദ്ധരിച്ചത് എന്ന് ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്തു.

വീട്ടിൽ വെച്ച് ശീതീകരിച്ച പച്ചക്കറികളും ഉരുളക്കിഴങ്ങും പാചകം ചെയ്ത ശേഷം പ്ലേറ്റിൽ വിളമ്പുന്നതിനിടയിൽ ഇരുണ്ട പദാർത്ഥം ജുവാൻ ജോസ് ശ്രദ്ധിച്ചിരുന്നു. എന്നാൽ അത് ആർറ്റചോക് ആണെന്നാണ് കരുതിയത്. തുടർന്ന് ഭക്ഷണം കഴിക്കുന്നതിനിടെ വിചിത്രവും കറുമുറെ ഉള്ളതുമായ ആയ എന്തോ ഒന്ന് ജുവാൻ ജോസ് ചവയ്ക്കുകയായിരുന്നു.

ഇൻഡിപെൻഡന്റ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച്, ഭക്ഷണത്തിനുള്ളിൽ നിന്ന് രണ്ട് കണ്ണുകൾ തന്നെ നോക്കുന്നതും കുറച്ച് മീശയും ജോസ് കണ്ടു, ഉടൻ തന്നെ അത് ഒരു ചത്ത എലിയാണെന്ന് ജുവാന് മനസ്സിലായി. ക്രിസ്മസിന് ശീതീകരിച്ച പച്ചക്കറികൾ വാങ്ങിയ ഫ്രഞ്ച് സൂപ്പർമാർക്കറ്റ് ശൃംഖലയ്‌ക്കെതിരെ ജുവാൻ ജോസ് ഇപ്പോൾ പരാതി നൽകിയിരിക്കുകയാണ് .

“ഉത്പന്നത്തിന്റെ നിർമ്മാതാക്കളുമായി ഞങ്ങൾ ബന്ധപ്പെട്ടു, ഉത്പന്നത്തിൽ എല്ലാ സുരക്ഷാ പ്രക്രിയകളും ശരിയായി നടത്തിയിട്ടുണ്ടോ എന്ന് ഉറപ്പാക്കാൻ ഞങ്ങൾ പരിശോധന നടത്തി വരികയാണ്. നിർമ്മാതാക്കളുടെയും ഞങ്ങളുടെയും പരിശോധനകൾ ശക്തമാക്കുകയും എല്ലാ ഘട്ടത്തിലും ഉപഭോക്താക്കളെ അറിയിക്കുകയും ചെയ്യും,” ഫ്രഞ്ച് സൂപ്പർമാർക്കറ്റിന്റെ വക്താവ് പറഞ്ഞതായി ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്തു.

Latest Stories

ആർസിബി ക്യാപ്റ്റൻ ആകുന്നത് ക്രുനാൽ പാണ്ഡ്യ? വിരാട് എവിടെ എന്ന് ആരാധകർ; സംഭവം ഇങ്ങനെ

'എന്‍ഡോസള്‍ഫാന്‍ പോലെ സമൂഹത്തിന് മാരകം'; മലയാളം സീരിയലുകള്‍ക്ക് സെന്‍സറിങ് ആവശ്യം: പ്രേംകുമാര്‍

"ആ താരത്തെ ഒരു ടീമും എടുത്തില്ല, എനിക്ക് സങ്കടം സഹിക്കാനാവുന്നില്ല"; ആകാശ് ചോപ്രയുടെ വാക്കുകൾ വൈറൽ

'ഭരണഘടനയെ അപമാനിച്ചതിൽ അന്വേഷണം നേരിടുന്നയാൾ, മന്ത്രിസഭയിൽ നിന്നും പുറത്താക്കണം'; സജി ചെറിയാനെതിരെ ഗവർണർക്ക് കത്ത്

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പ്രതി രാഹുൽ പി ഗോപാൽ റിമാൻഡിൽ

"എനിക്ക് കുറ്റബോധം തോന്നുന്നു, ഞാൻ വർഷങ്ങൾക്ക് മുന്നേ സിദാനോട് ചെയ്ത പ്രവർത്തി മോശമായിരുന്നു"; മാർക്കോ മറ്റെരാസി

വയനാട് ഉരുൾപൊട്ടൽ; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്സ്

തോൽക്കുമ്പോൾ മാത്രം ഇവിഎമ്മുകളെ പഴിചാരുന്നെന്ന് പരിഹാസം; ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന ഹർജി തള്ളി

ഇനിയൊരു വിട്ടുവീഴ്ചയില്ല, മുഖ്യമന്ത്രി കസേരയില്‍ കടുംപിടുത്തവുമായി ബിജെപി; രാജിവെച്ച് കാവല്‍ മുഖ്യമന്ത്രിയായിട്ടും സ്ഥാനമൊഴിയാന്‍ മനസില്ലാതെ ഷിന്‍ഡെയുടെ നീക്കങ്ങള്‍

ബിജെപിയിൽ തമ്മിലടി രൂക്ഷം; വയനാട് മുൻ ജില്ലാ പ്രസിഡന്റ് രാജി വച്ചു, ഇനി കോൺഗ്രസിലേക്ക്?