യൂട്യൂബ് ചാനലിന് വ്യൂസ് കൂടാൻ വിമാനം തകര്‍ത്ത് യുവാവ്; 20 കൊല്ലം തടവുശിക്ഷ ലഭിച്ചേക്കും

യൂട്യൂബ് ചാനല്‍ വീഡിയോയ്ക്ക് വ്യൂസ് കൂട്ടാന്‍ വിമാനം തകര്‍ത്ത യുഎസ് യൂട്യൂബര്‍ക്ക് 20 കൊല്ലത്തെ ജയില്‍ ശിക്ഷ ലഭിക്കുമെന്ന് അധികൃതര്‍. സിംഗിള്‍ എന്‍ജിനുള്ള ചെറു വിമാനമാണ്   വാഷിംഗ്ടണിൽ  ട്രെവര്‍ ജേക്കബ് എന്ന യുവാവ്  തകര്‍ത്തത്. സ്വന്തം ചാനലിലെ വീഡിയോയ്ക്കു വേണ്ടിയാണ് വിമാനം തകര്‍ത്തതെന്നാണ് ഇയാളുടെ വിശദീകരണം . ട്രെവര്‍ വിചാരണ നേരിടാന്‍ തയാറാണെന്ന് വ്യക്തമാക്കിയതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.

2021 ഡിസംബറില്‍ കാലിഫോര്‍ണിയിലെ ലോസ് പദ്രേസ് നാഷണല്‍ ഫോറസ്റ്റിലാണ് വിമാനം തകര്‍ന്നത് . ‘ഞാനെന്റെ വിമാനം തകര്‍ത്തു’ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്. മുപ്പത് ലക്ഷത്തിലധികം വ്യൂസാണ് വീഡിയോയ്ക്ക് ഉള്ളത്. തുടര്‍ന്ന് ട്രെവറിന്റെ പ്രൈവറ്റ് പൈലറ്റ് ലൈസന്‍സ് ഫെഡറല്‍ അഡ്മിനിസ്‌ട്രേഷന്‍ റദ്ദാക്കി.

സെല്‍ഫിസ്റ്റിക്ക് ഉപയോഗിച്ചാണ് വീഡിയോ ചിത്രീകരിച്ചത്. വിമാനത്തിന്റെ പല ഭാഗങ്ങളില്‍ ക്യാമറകള്‍ ഘടിപ്പിച്ചിട്ടുണ്ടായിരുന്നു. പാരച്യൂട്ട് ഉപയോഗിച്ചാണ് ട്രെവര്‍ വിമാനത്തില്‍നിന്ന് ചാടിയത്. വീഡിയോയില്‍ വിമാനം തകര്‍ന്ന് താഴെക്ക് വീഴുന്നതായി കാണാം. ട്രെവര്‍ പാരച്യൂട്ട് ആദ്യമേ ധരിച്ചിട്ടുണ്ടായിരുന്നു. സംഭവത്തിൽ യുഎസിലെ നാഷണൽ ട്രാൻസ്പോര്‍ട്ടേഷൻ സേഫ്റ്റി ബോര്‍ഡ് കേസ് എടുത്തു.വിമാനം പ്രവര്‍ത്തനരഹിതമായിട്ടും എയര്‍ ട്രാഫിക്ക് കണ്‍ട്രോളുമായി ബന്ധപ്പെടാതിരുന്നത് ഫെഡറല്‍ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷന്‍ ചൂണ്ടിക്കാട്ടി.

അതേസമയം മനപ്പൂര്‍വ്വമാണ് വിമാനം തകര്‍ത്തതെന്ന് ട്രെവര്‍ സമ്മതിച്ചു. താന്‍ പരിചയസമ്പന്നനായ പൈലറ്റാണെന്നും സ്‌കൈ ഡൈവാണെന്നും കേസിനെതിരെ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞു. വാദം കേട്ടതിന് ശേഷം ശിക്ഷ വിധിക്കുമെന്നാണ് അധികൃതര്‍ തരുന്ന സൂചന.

Latest Stories

ട്രംപിന്റെ ചരിത്ര തീരുമാനം, സൂസി വൈല്‍സ് വൈറ്റ് ഹൗസിന്റെ അമരക്കാരി; മാഡം പ്രസിഡന്റിനായി ഇനിയും കാക്കണമെങ്കിലും വൈറ്റ് ഹൗസിലെ ചീഫ് ഓഫ് സ്റ്റാഫായി ആദ്യ വനിതയെത്തി

നടന്‍ നിതിന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് സുഹൃത്തുക്കള്‍

വയനാട് ദുരന്തം ധൂര്‍ത്തിനുള്ള അവസരമാക്കിയെന്ന് ആരോപണം; '48 ദിവസത്തെ താമസത്തിന് റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥന് ചെലവായത് 1,92,000 രൂപ'

ഷാരൂഖ് ഖാനെതിരെ വധഭീഷണി: കോള്‍ വന്നത് നടനെതിരെ പരാതി നല്‍കിയ അഭിഭാഷകന്റെ ഫോണില്‍ നിന്നും

മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ യൂറോപ്യൻ വരൾച്ച അവസാനിപ്പിച്ച് അമാദ് ഡിയാലോ

എന്നെ എല്ലാവരും ചേർന്ന് പറ്റിച്ചു, അത് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല; വിരാട് കോഹ്‌ലി പറഞ്ഞത് ഇങ്ങനെ

ചീഫ് ജസ്റ്റിഡ് ഡിവൈ ചന്ദ്രചൂഡിന് ഇന്ന് അവസാന പ്രവര്‍ത്തി ദിനം; വിരമിക്കലിന് മുൻപ് വിധി പറയുക നാല് സുപ്രധാന കേസുകളിൽ

ഗുരുതര തിരഞ്ഞെടുപ്പ് ചട്ടലംഘനം; പി വി അൻവറിനും ഡിഎംകെ സ്ഥാനാർത്ഥിക്കുമെതിരെ പരാതി നല്‍കി എല്‍ഡിഎഫ്

മാധ്യമ വിചാരണ വേണ്ട; മാധ്യമസ്വാതന്ത്ര്യം ഭരണഘടനാപരമായ അവകാശം; നിയന്ത്രിക്കാനാകില്ല; നിലപാട് വ്യക്തമാക്കി ഹൈക്കോടതി

ഗംഭീര്‍ ടെസ്റ്റ് ഹെഡ് കോച്ച് സ്ഥാനത്തുനിന്ന് പുറത്തേക്ക്, പിന്‍ഗാമിയെ കണ്ടെത്തി ബിസിസിഐ