വിമാനത്തിന്റെ എമര്‍ജന്‍സി ഡോറിലൂടെ ഇറങ്ങിയോടി യുവതി; പിടികൂടി സെക്യൂരിറ്റി ജീവനക്കാര്‍, കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി

കാലിഫോര്‍ണിയയില്‍ വിമാനം പറന്നു പൊങ്ങുന്നതിനിടെയില്‍ എമര്‍ജന്‍സി ഡോറിലൂടെ ഇറങ്ങിയോടിയ യുവതിയെ പിന്തുടര്‍ന്ന് പിടികൂടി സെക്യൂരിറ്റി ജീവനക്കാര്‍. ബഫലോ നയാഗ്ര അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. 24കാരിയായ യുവതിയെയാണ് അറസ്റ്റ് ചെയ്തത്.

ബഫലോ നയാഗ്ര ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ചിക്കാഗോ ഒ ഹെയര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് പോകാനിരുന്ന വിമാനത്തില്‍ നിന്നാണ് യുവതി ഇറങ്ങിയോടിയത്. ഇതേ തുടര്‍ന്ന് വിമാനം യാത്ര മാറ്റിവെക്കുകയും യാത്രക്കാരെ മറ്റൊരു വിമാനത്തിലേക്ക് മാറ്റുകയും ചെയ്തു. 65 യാത്രക്കാരും നാല് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

വിമാനം ജെറ്റ് ബ്രിഡ്ജില്‍ എത്തുന്നതിന് മുമ്പ് യുവതി ബോര്‍ഡിംഗ് ഡോര്‍ തുറന്ന് എമര്‍ജന്‍സി സ്ലൈഡ് ഉപയോഗിച്ച് വിമാനത്തില്‍ നിന്ന് റണ്‍വേയിലേക്ക് ഇറങ്ങുകയായിരുന്നു. യുവതിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട് ഇവരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി വിമാനയാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തിയതായും അധികൃതര്‍ അറിയിച്ചു.

Latest Stories

IPL 2025: നിനോടൊക്കെ ഞാൻ പറഞ്ഞില്ലേ, ഒറ്റ മത്സരം കൊണ്ട് വിലയിരുത്തരുതെന്ന്; സൺറൈസേഴ്സിനെതിരെ ശുഭ്മാൻ ഗില്ലിന്റെ സംഹാരതാണ്ഡവം

മുനമ്പത്ത് യുവാവിനെ കാര്‍ പോര്‍ച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് പൊലീസ്, ഒരാള്‍ കസ്റ്റഡിയില്‍

IPL 2025: നീയാണോടാ ചെക്കാ സഞ്ജുവിന് ഭീഷണി; ഇഷാൻ കിഷനെ എയറിൽ കേറ്റി ആരാധകർ

പാലക്കാട് കാട്ടാന ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം; മാതാവ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍

ഇന്ത്യയില്‍ വിഭജന രാഷ്ട്രീയം; വഖഫ് ബിജെപിയുടെയും ആര്‍എസ്എസിന്റെയും രാഷ്ട്രീയ ആയുധമെന്ന് പിണറായി വിജയന്‍

IPL 2025: ഇനി മേലാൽ നീയൊക്കെ എന്നെ ചെണ്ടയെന്ന് വിളിച്ച് പോകരുത്; ഐപിഎലിൽ മുഹമ്മദ് സിറാജ് സ്വന്തമാക്കിയത് വമ്പൻ നേട്ടം

ആശപ്രവര്‍ത്തകരുമായി നാളെ തൊഴില്‍ മന്ത്രിയുടെ ചര്‍ച്ച; കൂടിക്കാഴ്ച വൈകുന്നേരം മന്ത്രിയുടെ ചേമ്പറില്‍

IPL 2025: ആദ്യ കളിയിലെ അഹങ്കാരം ഇതോടെ തീർന്നു കിട്ടി; വീണ്ടും ഫ്ലോപ്പായി സൺറൈസേഴ്‌സ് ഓപ്പണിങ് ബാറ്റ്‌സ്മാന്മാർ

ഒരു കാരണവുമില്ലാതെ കരയുന്നതാണ് ചിലരുടെ ശീലം; എംകെ സ്റ്റാലിന് വിമര്‍ശനവുമായി നരേന്ദ്ര മോദി

കൊല്ലത്ത് ദേവസ്വം ക്ഷേത്രത്തില്‍ ഗാനമേളയില്‍ ആര്‍എസ്എസ് ഗണഗീതം; പൊലീസില്‍ പരാതി നല്‍കി ക്ഷേത്രോപദേശക സമിതി