'ചാവും വരെ ക്രൂരമായി പീഡിപ്പിച്ചു'; 40 നായ്ക്കളെ ബലാത്സംഗം ചെയ്ത് കൊന്ന ജന്തുശാസ്ത്രജ്ഞന് 249 വർഷത്തെ തടവ്, കൃത്യം നടത്താൻ പ്രത്യേക മുറി

സിഡ്‌നിയിൽ 40 നായ്ക്കളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന ജന്തുശാസ്ത്രജ്ഞന് 249 വർഷത്തെ തടവ് ശിക്ഷ വിധിച്ച് കോടതി. ബ്രിട്ടീഷ് സ്വദേശിയായ ആദം ബ്രിട്ടനെയാണ് തടവ് ശിക്ഷയ്ക്ക് വിധിച്ചത്. മുതലകളെക്കുറിച്ചുള്ള പഠനത്തിൽ വിദഗ്‌ധനാണ് ആദം ബ്രിട്ടൺ. ബിബിസി,നാഷണൽ ജിയോഗ്രാഫിക് അടക്കമുള്ള നിരവധി പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് വേണ്ടിയും ആദം ബ്രിട്ടൻ പ്രവർത്തിച്ചിട്ടുണ്ട്.

നായ്ക്കളെ ചാകുന്നത് വരെ പീഡിപ്പിച്ചു കൊല്ലുന്നതിന്റെ വീഡിയോ ആദം ബ്രിട്ടൺ തന്നെയാണ് ഓൺലൈനിലൂടെ പുറത്ത് വിട്ടത്. വീഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് പൊലീസ് ആദം ബ്രിട്ടനെ വീട്ടിലെത്തി അറസ്റ്റ് ചെയ്യുന്നത്. വീഡിയോ പോസ്റ്റ് ചെയ്‌ത്‌ ഒരു മാസത്തിന് ശേഷമാണ് ഡാർവിനിലെ വസതിയിൽ റെയ്‌ഡ് നടത്തി ആദം ബ്രിട്ടനെ അധികൃതർ കസ്റ്റഡിയിലെടുക്കുന്നത്. അതേസമയം മൃഗങ്ങളെ ദുരുപയോഗം ചെയ്‌ത ലോകത്തിലെ ഏറ്റവും നീചനായ വ്യക്തി എന്ന് ആദം ബ്രിട്ടണെ വിശേഷിപ്പിച്ചു.

അതേസമയം നായ്ക്കളെ പീഡിപ്പിക്കാൻ ഒരു ഷിപ്പിങ് കണ്ടയ്‌നറിൽ പ്രത്യേക മുറിയും ഇയാൾക്കുണ്ടായിരുന്നുവെന്ന ഞെട്ടിക്കുന്ന വിവരവും പുറത്ത് വന്നു. മൃഗങ്ങളെ ലൈംഗികമായി ദുരുപയോഗം ചെയ്‌തതുമായി ബന്ധപ്പെട്ട് ഏകദേശം 60 ഓളം കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം പ്രതിയുടെ ഒരു ലാപ്ടോപ്പിൽ നിന്ന് കുട്ടികളെ ദുരുപയോഗം ചെയ്യുന്ന നിരവധി ഫയലുകളും പൊലീസ് കണ്ടെടുത്തിരുന്നു.

1971-ൽ വെസ്റ്റ് യോർക്ക്ഷെയറിലാണ് ആദം ബ്രിട്ടൺ ജനിച്ചത്. ലീഡ്‌സ് സർവകലാശാലയിൽ സുവോളജി പഠിച്ച ആദം ബ്രിട്ടൺ പിന്നീട് ബ്രിസ്റ്റോൾ സർവകലാശാലയിൽ നിന്ന് പിഎച്ച്ഡി നേടി. ചാൾസ് ഡാർവിൻ യൂണിവേഴ്‌സിറ്റിയിൽ സീനിയർ ഗവേഷകനായിരിക്കെയാണ് മൃഗപീഡനത്തിനും ലൈംഗികാതിക്രമ കുറ്റങ്ങൾക്കും അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തുന്നത്. കൂടാതെ, കുട്ടികളെ ദുരുപയോഗം ചെയ്യുന്ന വസ്തുക്കൾ കൈവശം വയ്ക്കുകയും കൈമാറുകയും ചെയ്തിനും അദ്ദേഹം വിചാരണ നേരിടുന്നുണ്ട്.

അതേസമയം ആദം ബ്രിട്ടണ് ‘പാരാഫീലിയ’ അസുഖം ബാധിച്ചിരുന്നതായി അദ്ദേഹത്തിന്റെ അഭിഭാഷകർ കോടതിയിൽ വാദിച്ചു. ഈ രോഗം ബാധിച്ച കാലയളവിലാണ് ആദം ബ്രിട്ടൺ അസാധാരണമായ പെരുമാറ്റം നടത്തിയതെന്നും അഭിഭാഷകർ വാദിച്ചു. അതിനിടെ സംഭവത്തിൽ ആദം ബ്രിട്ടണ് വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് പ്രതിഷേധക്കാർ രംഗത്തെത്തിയിരുന്നു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം