കണ്ണൂരില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു

കണ്ണൂർ പാനൂരില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു. മുന്‍സിപ്പല്‍ യൂത്ത് ലീഗ് സെക്രട്ടറി കെ.പി മന്‍ജൂറിനാണ് വെട്ടേറ്റത്. ബിജെപി പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് മുസ്ലീം ലീഗ് ആരോപിച്ചു.

ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം. മന്‍ജൂറിന്റെ കൈക്കാണ് വെട്ടേറ്റത്. സാരമായി പരിക്കേറ്റ മന്‍ജൂർ തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. മന്‍ജൂറിനൊപ്പമുണ്ടായിരുന്ന രണ്ടു പേര്‍ക്കു കൂടി ആക്രമണത്തില്‍ പരിക്കേറ്റു. ഷാഹിദ്, ഹാബിൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് ഗുരുതരമല്ല. പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇവരെ ആശുപത്രിയിൽ നിന്നും വിട്ടു.

ഒരു ഇടവേളയ്ക്ക് ശേഷമാണ് കണ്ണൂരിൽ രാഷ്ട്രീയ ആക്രമണം ഉണ്ടാവുന്നത്. സംഭവത്തില്‍ പാനൂര്‍ പൊലീസ് അന്വേഷണം തുടങ്ങി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു.

Latest Stories

വഖഫ് ഭൂമി അള്ളാഹുവിന്റെ മാര്‍ഗത്തില്‍ ദാനം ചെയ്യുന്നത്; വില്‍ക്കപ്പെടാനോ ദാനം ചെയ്യപ്പെടാനോ പാടില്ല; മതേതര പാര്‍ട്ടികള്‍ നീതിപൂര്‍വ്വം ചുമതല നിര്‍വ്വഹിക്കണമെന്ന് സമസ്ത

ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസ്; പത്ത് പ്രതികൾക്ക് ജാമ്യം നൽകി ഹൈക്കോടതി

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം; ആരോപണ വിധേയനായ യുവാവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

അവസാന ഓവറില്‍ സെഞ്ച്വറിക്ക് വേണ്ടത് 14 റണ്‍സ്, ചെന്നൈ ലെജന്‍ഡിനെ അടിച്ചുപറത്തി മൂന്നക്കം തികച്ച കോഹ്ലി, വീഡിയോ കാണാം

INDIAN CRICKET: രാഹുൽ അയ്യരും ടീമിലേക്ക്, കോഹ്‌ലിയും രോഹിതും പുറത്തേക്ക്; ഇന്ത്യയുടെ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ടീമിൽ വമ്പൻ മാറ്റങ്ങൾക്ക് സാധ്യത; റിപ്പോർട്ട് നോക്കാം

ആലിയ ഭട്ടുമായി എന്നെ താരതമ്യപ്പെടുത്തരുത്, അതിലേക്ക് എന്നെ തള്ളിവിടരുത്.. എനിക്ക് എന്റേതായ വ്യക്തിത്വമുണ്ട്: ശാലിനി പാണ്ഡെ

'ഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും നിരോധിത ലഹരി നൽകാറുണ്ട്'; ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ യുവതിയുടെ മൊഴി

'കോൺഗ്രസ് കാലത്തെ നടപടികൾ പോലെയല്ല, ആർക്കും ഈ ബില്ലിനെ ചോദ്യം ചെയ്യാനാവില്ല'; മന്ത്രി കിരൺ റിജിജു

വഖഫ് നിയമം അടിച്ചേൽപ്പിക്കുന്നുവെന്ന് കെ സി വേണുഗോപാൽ; ക്രമപ്രശ്നം ഉന്നയിച്ച് എൻ കെ പ്രേമചന്ദ്രൻ, മറുപടിയുമായി അമിത് ഷാ; ചൂടേറിയ ചർച്ചയിൽ ലോക്‌സഭ

എളമരം കരീമിന് അറസ്റ്റ് വാറണ്ട്