27 സെക്കന്‍ഡ് ലിപ്‌ലോക് രംഗങ്ങള്‍, കൂടാതെ ഇന്റിമേറ്റ് സീനുകളും; 'ബാഡ് ന്യൂസ്' രംഗങ്ങള്‍ മാറ്റാന്‍ ആവശ്യപ്പെട്ട് സെന്‍സര്‍ ബോര്‍ഡ്

ഇന്ന് റിലീസ് ചെയ്ത വിക്കി കൗശല്‍-തൃപ്തി ദിമ്രി ചിത്രം ‘ബാഡ് ന്യൂസി’ലെ ലിപ്‌ലോക് സീനുകളില്‍ മാറ്റം വരുത്താന്‍ ആവശ്യപ്പെട്ട് സെന്‍സര്‍ ബോര്‍ഡ്. വിക്കി കൗശലും തൃപ്തി ദിമ്രിയും ഉള്‍പ്പെടുന്ന 27 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള മൂന്ന് ലിപ്‌ലോക്ക് സീനുകളില്‍ പരിഷ്‌ക്കരണം വരുത്താനുള്ള നിര്‍ദേശമാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയത്.

ലിപ്‌ലോക്ക് കട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടില്ല, എന്നാല്‍ 10 സെക്കന്‍ഡ്, 8 സെക്കന്‍ഡ്, 9 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള മൂന്ന് സീനുകളില്‍ ലിപ് ലോക്ക് രംഗങ്ങള്‍ പരിഷ്‌കരിക്കാന്‍ ആവശ്യപ്പെട്ടതായുമാണ് ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സ്‌ക്രീനിലെ മദ്യവിരുദ്ധ വാചകങ്ങളുടെ വലുപ്പം വര്‍ദ്ധിപ്പിക്കാന്‍ അടക്കം ചില ചെറിയ മാറ്റങ്ങളും സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്. കോമഡി എന്റര്‍ടെയ്‌നര്‍ ആയാണ് സിനിമ എത്തുന്നത്. ആനന്ദ് തിവാരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

2019ല്‍ പുറത്തിറങ്ങിയ ഗുഡ് ന്യൂസ് എന്ന ചിത്രത്തിന്റെ നിര്‍മാതാക്കള്‍ തന്നെയാണ് ‘ബാഡ് ന്യൂസും’ നിര്‍മിച്ചിരിക്കുന്നത്. ഹിരൂ യാഷ് ജോഹര്‍, കരണ്‍ ജോഹര്‍, അപൂര്‍വ മേത്ത, അമൃതപാല്‍ സിങ് ബിന്ദ്ര, ആനന്ദ് തിവാരി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഗര്‍ഭിണിയായ തൃപ്തി ദിമ്രി തന്റെ ഗര്‍ഭസ്ഥ ശിശുവിന്റെ പിതാവായി രണ്ടുപേരെ സംശയിക്കുന്നു. അതിനെ തുടര്‍ന്നുണ്ടാകുന്ന ഡിഎന്‍എ ടെസ്റ്റും തുടര്‍ന്നുള്ള രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. വിക്കി കൗശലും, ആമി വിര്‍ക്കുമാണ് കാമുകന്മാരാകുന്നത്.

Latest Stories

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!

ദീപാവലി കഴിഞ്ഞാല്‍ പരസ്പരം ചാണകം എറിയും; ചാണക കുഴിയില്‍ കണ്ടെത്തിയ ശിവലിംഗം തമിഴ്‌നാടിന്റെ വിശ്വാസമായതെങ്ങനെ?