ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകനായി ശുഭ്മാന്‍ ഗില്ലിന് കടുത്ത തുടക്കമാണുള്ളത്. കളിച്ച 11 കളിയില്‍ ഏഴിലും തോറ്റ് അവര്‍ പോയിന്റ് പട്ടികയില്‍ ഒന്‍പതാമതാണ്. എന്നാല്‍ സീനിയര്‍ ബാറ്റര്‍ ഡേവിഡ് മില്ലര്‍ യുവതാരത്തെ പിന്തുണക്കുകയാണ് ഗില്‍ ഈ റോളിനോട് കൂടുതല്‍ ”അഡ്ജസ്റ്റ്” ചെയ്യുകയാണെന്നും പറഞ്ഞു.
നമുക്ക് എല്ലാവര്‍ക്കും അറിയാവുന്നത് പോലെ ശുഭ്മാന്‍ ഗില്‍ പ്രതിഭാശാലിയായ താരമാണ്. എന്നാല്‍ അവന്‍ ചെറുപ്പമാണ്. ഇനിയും ഏറെ കാര്യങ്ങള്‍ പഠിക്കാനുണ്ട്. എന്നാല്‍ അവന്‍ വേഗത്തില്‍ കാര്യങ്ങള്‍ പഠിക്കുന്നുണ്ട്. ഇത്രയും ചെറിയ സ്‌കോര്‍ പ്രതിരോധിക്കുകയെന്നത് വളരെ പ്രയാസമുള്ള കാര്യമാണ്.
ഷമിയെ പോലുള്ള താരത്തെ തീര്‍ച്ചയായും ടീം മിസ് ചെയ്യുന്നു. പവര്‍പ്ലേയില്‍ അതി ഗംഭീര ബോളിംഗ് നടത്താന്‍ ഷമിക്ക് ശേഷിയുണ്ട്. പവര്‍പ്ലേയില്‍ ഷമിയുടെ അഭാവം ടീം നന്നായി അറിയുന്നു. ഇക്കോണമി റേറ്റ് നിയന്ത്രിച്ച് വിക്കറ്റ് നേടാന്‍ ഷമി മിടുക്കനാണ്- മില്ലര്‍ കൂട്ടിച്ചേര്‍ത്തു.
ഇത്തവണ ഗുജറാത്ത് പ്ലേ ഓഫ് കളിക്കാന്‍ സാധ്യത വളരെ കുറവാണ്. അവസാന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനോടാണ് ഗുജറാത്ത് ടൈറ്റന്‍സ് നാല് വിക്കറ്റിനാണ് തോറ്റത്.