ബലി പെരുന്നാള്‍ അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ച് ബഹ്‌റിന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ രാജകുമാരന്‍. മന്ത്രാലയങ്ങള്‍, ഡയറക്ടറേറ്റുകള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് 30 മുതല്‍ 2 വരെയാണ് അവധി.
പെരുന്നാള്‍ വാരാന്ത്യ അവധി ദിവസങ്ങളിലായതിനാല്‍ ഇതിന് പകരമായി ഓഗസ്റ്റ് മൂന്നിനും നാലിനും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഫലത്തില്‍ 6 ദിവസം അവധി ലഭിക്കും. ഒമാന്‍, യു.എ.ഇ, സൗദി, കൂവൈറ്റ് തുടങ്ങിയ രാജ്യങ്ങള്‍ നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു.
ഒമാന്‍ ബലി പെരുന്നാളിന്റെ ഭാഗമായി അഞ്ച് ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചത്. ജൂലൈ 30 മുതല്‍ ഓഗസ്റ്റ് 3 വരെയാണ് അവധി ദിനങ്ങള്‍. യു.എ.ഇയിലെ പൊതുമേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കും ഈ മാസം 30 മുതല്‍ ഓഗസ്റ്റ് രണ്ടു വരെയാണ് അവധി.
സൗദിയിലെ സര്‍ക്കാര്‍ മേഖലയിലെ ജീവനക്കാര്‍ക്ക് രണ്ടാഴ്ചയാണ് പെരുന്നാള്‍ അവധി. ജൂലൈ 23-ലെ പ്രവൃത്തി ദിവസം കഴിയുന്നതോടെ ആരംഭിച്ച അവധി ഓഗസ്റ്റ് 8 വരെ നീളും. സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് നാല് ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ജൂലൈ 30 മുതല്‍ ഓഗസ്റ്റ് രണ്ട് വരെയാണ് അവധി.
Read more
കുവൈറ്റില്‍ ബലി പെരുന്നാളിന് അഞ്ചു ദിവസത്തെ പൊതുഅവധിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ജൂലൈ 30 വ്യാഴാഴ്ച മുതല്‍ ഓഗസ്റ്റ് മൂന്ന് തിങ്കളാഴ്ച്ച വരെയാണ് അവധി.