വാഹനാപകടം; ഷാർജയിൽ രണ്ടുമലയാളികൾക്ക് ദാരുണാന്ത്യം

ഷാർജയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ, കോഴിക്കോട് സ്വദേശികൾക്ക് ദാരുണാന്ത്യം. കണ്ണൂർ തലശ്ശേരി സ്വദേശി അറയിലകത്ത് പുതിയപുര മുഹമ്മദ് അർഷാദ് (54), കോഴിക്കോട് കൊയിലാണ്ടി എടക്കുളം വാണികപീടികയിൽ ലത്തീഫ് (46) എന്നിവരാണ് അപകടത്തിൽ മരിച്ചത്.

ഷാർജ എമിറേറ്റ്സ് റോഡിൽവെച്ച് ബുധനാഴ്ച ഉച്ചയ്ക്ക് 11 മണിയോടെയായിരുന്നു അപകടം. സന്ദർശകവിസയിലെത്തിയ ഇരുവരും ഒരേസ്ഥാപനത്തിൽ ജോലിയിൽ പ്രവേശിക്കാൻ തയ്യാറെടുക്കവെയാണ് മരണം സംഭവിച്ചത്. മുഹമ്മദ് അർഷാദിന്റെ ഭാര്യ തൽഹത്. മകൻ മുഹമ്മദ് അസറിൻ. പരേതരായ ഉമ്മർകുട്ടിയുടെയും റാബിയയുടെയും മകനാണ്.

Read more

ലത്തീഫിന്റെ ഭാര്യആയിഷ,  അനസ്, അനീസ്, അൻസില എന്നിവരാണ് മക്കൾ അബ്ദുള്ളക്കുട്ടിയുടെയും പരേതയായ സൈനബയുടെയും മകനാണ്. ഇരുവരുടെയും മൃതദേഹങ്ങൾ ഷാർജ ഖാസിമിയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ലത്തീഫിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.