പുതിയ എമിഗ്രേഷൻ കൗണ്ടറുകൾ തുറന്ന് ദുബായ്; കുട്ടി സന്ദർശകർക്ക് പാസ്പോർട്ട് സ്വന്തമായി സ്റ്റാമ്പ് ചെയ്യാം. 

കുട്ടികൾക്കായി പുതിയ എമിഗ്രേഷൻ കൗണ്ടറുകൾ തുറന്ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം  കുട്ടികൾക്ക് തന്നെ അവരുടെ പാസ്പോർട്ടിൽ സ്റ്റാമ്പ് ചെയ്യാനുള്ള അവസരവും  ഈ പവലിയനിൽ ഒരുക്കിയിരിക്കുന്നു. ആദ്യഘട്ടത്തിൽ എയർപോർട്ട് ടെർമിനൽ മൂന്നിലെ ആഗമനഭാഗത്താണ് പുതിയ കൗണ്ടറുകൾ തുറന്നത്.

കുട്ടികൾക്ക് ആകർഷകമാകുന്ന വിധത്തിൽ പ്രത്യേകം അലങ്കരിച്ചാണ് കൗണ്ടറുകൾ തുറന്നിട്ടുള്ളത്. പുതിയ പാസ്പോർട്ട് നിയന്ത്രണ പ്ലാറ്റ്ഫോമുകൾ നാലു മുതൽ 12 വരെ പ്രായമുള്ള കുട്ടികൾക്കാണ് പ്രയോജനപ്പെടുത്താനാകുക. ഇവ ഇനി മുതൽ എമിഗ്രേഷന്റെ ഭാഗമായെന്ന് തലവൻ ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു.

വിശേഷ അവസരങ്ങളിൽ, ജിഡിആർഎഫ്എ ജീവനക്കാരുടെ യൂണിഫോം ധരിച്ച ഭാഗ്യചിഹ്നങ്ങളായ സാലിമും സലാമയും’ കുട്ടി യാത്രക്കാരെ സ്വീകരിക്കുന്നതാണ്. സാലിമും സൽമയും  കുട്ടി സന്ദർശകർക്ക് അവരുടെ നഗരത്തിലേക്കുള്ള ചുവടുവെയ്പ്പിൽ നിന്ന് സൗഹൃദം വളർത്താനും സന്തോഷം സൃഷ്ടിക്കാനും സഹായിക്കുമെന്ന് അതോറിറ്റി അറിയിച്ചു.