Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

GULF NEWS

90 ശതമാനത്തോളം ഇളവ്, ഓഫര്‍ പെരുമഴയോടെ ദുബായ് ഷോപ്പിംഗ് ഫെസ്റ്റുവലിന് തുടക്കം

, 12:52 pm

കണ്ണഞ്ചപ്പിക്കുന്ന ഓഫറുകളുമായി ദുബയ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ 24ാം എഡിഷന് ഇന്ന് തുടങ്ങും. ഫെബ്രുവരി രണ്ട് വരെ നീണ്ടുനില്‍ക്കുന്ന ഫെസ്റ്റിവലില്‍ 90 ശതമാനത്തോളം വരെ ഇളവ് നല്‍കി വമ്പിച്ച ഓഫര്‍ പെരുമഴയാണ് ഡി.എസ്.എഫ് സമ്മാനിക്കുന്നത്.

700 ബ്രാന്‍ഡുകള്‍ക്ക് 3200 ഓളം ഔട്ട്‌ലെറ്റുകളിലും മാളുകളിലുമായി 90 ശതമാനം ഡിസ്‌കൗണ്ട് നല്‍കുന്നു ഡി.എസ്.എഫ്. മാള്‍ ഓഫ് എമിറേറ്റ്‌സ്, സിറ്റി സെന്റെര്‍ ബര്‍ഷ, സിറ്റി സെന്റെര്‍ ദെയ്‌റ, സിറ്റി സെന്റെര്‍ മിര്‍ഡിഫ്, സിറ്റി സെന്റെര്‍ മേയ്‌സം, സിറ്റി സെന്റെര്‍ അല്‍ ഷിന്‍ഡഗാ എന്നിവിടങ്ങളില്‍ ആരംഭിക്കുന്ന 12 മണിക്കൂര്‍ വില്‍പനയിലൂടെയാണ് ഫെസ്റ്റിവലിന് തുടക്കം കുറിക്കുന്നത്. 90 ശതമാനം വരെ ഇളവ് ഈ ഓഫറില്‍ ലഭിക്കും.

ഇന്ന് ഉച്ചക്ക് 12 മണിക്ക് തുടങ്ങുന്ന ഈ ഓഫര്‍ പെരുമഴ ഇന്ന് അര്‍ധരാത്രി 12 മണിവരെ നീളും.

Advertisement