കുവെെറ്റിലും യുഎഇയിലും വെയര്‍ഹൗസുകളില്‍ തീപിടുത്തം. ഇരു രാജ്യങ്ങളും ആളാപയമില്ല. കുവൈറ്റിലെ സാല്‍മി റോഡിലെ ഒരു വെയര്‍ഹൗസിലാണ് തീപിടുത്തമുണ്ടായത്. ഒരു സിമിന്റ് ഫാക്ടറിയുടെ അസംസ്‌കൃത പ്ലാസ്റ്റിക് വസ്തുക്കൾ സൂക്ഷിച്ചിരുന്ന വെയര്‍ഹൗസിനാണ് തീ പിടിച്ചത്.
ദുബായിലെ അല്‍ ഖൂസില്‍ രണ്ടു വെയര്‍ഹൗസുകളിലും തീപിടുത്തം. അല്‍ ഖൂസ് വ്യാവസായിക മേഖലയിലെ വെയര്‍ഹൗസുകളിലാണ് തീപിടുത്തമുണ്ടായത്. വിവരം ലഭിച്ച ആറു മിനിറ്റിനുള്ളില്‍ അഗ്നിശമനസേന തീപിടുത്തമുണ്ടായ സ്ഥലത്തെത്തി.
ഉടന്‍ തന്നെ അവിടെ നിന്നും തൊഴിലാളികളെ ഒഴിപ്പിക്കുകയും തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങുകയും ചെയ്തു. ഉച്ചയ്ക്ക് രണ്ടു മണിയോടെ തീപിടുത്തം നിയന്ത്രണവിധേയമാക്കി.
തീപിടുത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. സംഭവത്തിന്റെ കാരണം കണ്ടെത്താന്‍ ഇരു രാജ്യങ്ങളിലും അധികൃതര്‍ അന്വേഷണം ആരംഭിച്ചു.