ഭക്ഷ്യസുരക്ഷയിൽ വിട്ടുവീഴ്ചയില്ല ; കർശന നടപടികളുമായി ഖത്തർ സർക്കാർ

ഭക്ഷ്യസുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ് ഖത്തർ സർക്കാർ. ഇപ്പോഴിതാ കർശന സുരക്ഷാ നടപടികളാണ് ഭക്ഷ്യവകുപ്പിൽ പ്രഖ്യാപിച്ചിരിക്കുന്നത്.
ദോഹ∙ വേഗത്തിൽ കേടാകുന്ന ഫ്രഷ് മീൻ, ഇറച്ചി, പച്ചക്കറികൾ, പഴം തുടങ്ങിയ ഭക്ഷ്യ സാധനങ്ങളുടെ ട്രാൻസ്‌പോർട്ടേഷൻ, സംഭരണം, കൈകാര്യം ചെയ്യൽ, പരിശോധന എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങളിലാണ് കർശന നിർദേശങ്ങൾ. നഗരസഭ മന്ത്രാലയമാണ് നിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്.

കേടുവരുന്ന ഭക്ഷ്യസാധനങ്ങൾ കൊണ്ടു പോകുന്ന ട്രക്കുകൾ മുതൽ ഇവ കൈകാര്യം ചെയ്യുന്നവർക്ക് വരെ കൃത്യമായ മാനദണ്ഡങ്ങളും വ്യവസ്ഥകളും വരെ ഇതിൽ കൃത്യമായി പ്രതിപാദിക്കുന്നു. വിപണിയിൽ ആരോഗ്യ സുരക്ഷ ഉറപ്പാക്കാനായി റമസാനു മുമ്പേ സമഗ്ര പരിശോധനയാണ് നടത്തുന്നത്. ഭക്ഷ്യ സാധനങ്ങൾ സുരക്ഷിതമാണോ ഉപയോഗയോഗ്യമാണോ എന്നുറപ്പാക്കുകയാണ് നഗരസഭ ഉദ്യോഗസ്ഥരുടെ ചുമതലയെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

മീൻ, ഇറച്ചി, പച്ചക്കറികൾ എന്നിവ വാഹനങ്ങളിൽ കൊണ്ടു പോകുമ്പോൾ പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

ഉചിതമായ കണ്ടെയ്‌നറുകളിൽ മൈനസ് 1 നും 3 ഡിഗ്രി സെൽഷ്യസിനും ഇടയിലുള്ള താപനില ഉറപ്പാക്കണം.

ഒന്നിന് മേൽ ഒന്നായി തിരശ്ചീനമായി അടുക്കിയ ശേഷം പൊട്ടിച്ച ഐസ് പാളികൾ കൊണ്ട് മൂടിയിരിക്കണം.

ഇറച്ചി കൊണ്ടുപോകുമ്പോൾ കൈകാര്യം ചെയ്യുന്നവർക്ക് ഹെൽത്ത് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി.

ട്രാൻസ്‌പോർട്ടേഷൻ സമയത്ത് കൈകളിൽ ഗ്ലൗസ് ധരിക്കേണ്ടതാണ്.

പുകവലി, ഇറച്ചി കൈകാര്യം ചെയ്യുന്ന സ്ഥലത്ത് തുപ്പുക എന്നിവ അനുവദിക്കില്ല.

ജീവനക്കാർ ശുചിത്വം പാലിച്ചിരിക്കണം

ഫ്രഷ് ഇറച്ചി കൊണ്ടു പോകുന്നതിന് മുമ്പായി വാഹനം വൃത്തിയാക്കിയിരിക്കണം.

അറുത്ത മൃഗങ്ങൾ, ഇറച്ചിയുടെ ഭാഗങ്ങൾ, ഭക്ഷ്യയോഗ്യമായ ഇറച്ചി എന്നിവ അടച്ചുമൂടിയ വാഹനങ്ങളിൽ മാത്രമേ കൊണ്ടുപോകാവൂ.

അറുത്തവയുടെ ശരീരം, പകുതി ശരീര ഭാഗം എന്നിവ വാഹനങ്ങളിൽ കൊണ്ടു പോകുമ്പോൾ പ്രത്യേക റെയിലുകളിലോ അല്ലെങ്കിൽ അനുയോജ്യമായ കണ്ടെയ്‌നറുകളിലെ റാക്കുകളിലോ സമാനമായ ഉപകരണങ്ങളിലോ തൂക്കിയിടണം.

അറുത്ത കന്നുകാലികളുടെ തലയും കാലും,ആമാശയ ഭാഗങ്ങളും തൊലി നീക്കം ചെയ്ത ശേഷമേ കൊണ്ടുപോകാൻ പാടുള്ളൂ.

പച്ചക്കറികളും പഴങ്ങളും ശീതീകരിച്ച ട്രക്കുകളിൽ ഉചിതമായ ശേഷിയിൽ മാത്രം കൊണ്ടു പോകുക. ഈ സമയത്ത് വാഹനത്തിനുള്ളിൽ നിർദിഷ്ട താപനില നിലനിർത്തണം.

കൊണ്ടു പോകുന്ന വാഹനത്തിന്റെ ഉൾഭാഗം വൃത്തിയുള്ളതായിരിക്കണം.

പച്ചക്കറി- പഴം എന്നിവയ്ക്കൊപ്പം  ഡിറ്റർജന്റുകളോ കീടനാശിനികളോ അല്ലെങ്കിൽ രാസവസ്തുക്കളോ കൊണ്ടുപോകരുത്.

സുതാര്യമായി വേണം പഴങ്ങളും പച്ചക്കറികളും കൊണ്ടുപോകാൻ.

തടി, കാർഡ്‌ബോർഡ് അല്ലെങ്കിൽ പ്ലാസ്റ്റിക് കൊണ്ടുള്ളതും നല്ല വായുസഞ്ചാരമുള്ളതുമായ കണ്ടെയ്‌നറുകൾ ഉപയോഗിക്കുക.

വിൽപന ശാലകളിൽ മീൻ പ്രദർശിപ്പിച്ചിരിക്കുന്ന ഉപരിതലം വൃത്തിയുള്ളതാണോ എന്ന് നഗരസഭ ഇൻസ്‌പെക്ടർമാർ പരിശോധിച്ച് ഉറപ്പാക്കേണ്ടതാണ്. മീനിട്ടിരിക്കുന്ന ഐസ് പുതിയതാണോ പൊട്ടിക്കാൻ പറ്റുന്നതാണോ എന്നതും ഉറപ്പാക്കണം.

ചീഞ്ഞതോ കേടു വന്നതോ ആയ മീനുകൾ ഉടൻ പിടിച്ചെടുത്ത് നശിപ്പിക്കണം.

Latest Stories

എന്തൊക്കെയാ ഈ മെഗാ താരലേലത്തിൽ നടക്കുന്നേ; വമ്പൻ നേട്ടങ്ങളുമായി താരങ്ങളും ടീമുകളും

ചെങ്ങന്നൂരില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ താത്പര്യമില്ലായിരുന്നു; സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വിമര്‍ശനവുമായി പിഎസ് ശ്രീധരന്‍ പിള്ള

സഞ്ജു പറഞ്ഞു, ഒരിക്കൽ കൂടി ടീമിൽ ആ താരത്തെ വേണമെന്ന്, ഞങ്ങൾ അത് സാധിച്ചു കൊടുത്തു; രാജസ്ഥാൻ റോയൽസ് വേറെ ലെവൽ

പാണക്കാട് തങ്ങള്‍ക്കെതിരെ നടത്തിയത് രാഷ്ട്രീയ വിമര്‍ശനമെന്ന് മുഖ്യമന്ത്രി

എല്ലാം വന്ന് കയറി വന്നവൻ്റെ ഐശ്വര്യം, ലേലത്തിൽ കസറി പഞ്ചാബ് ; പോണ്ടിംഗിൻ്റെ ബുദ്ധിയിൽ റാഞ്ചിയത് മിടുക്കന്മാര

"എംബാപ്പയ്ക്ക് ഇപ്പോൾ മോശമായ സമയമാണ്, പക്ഷെ അവൻ തിരിച്ച് വരും; പിന്തുണയുമായി റയൽ മാഡ്രിഡ് പരിശീലകൻ

ബ്രേക്ക് കഴിഞ്ഞ് ചെന്നൈ വക ബിരിയാണി, ആരാധകർക്ക് ആവേശം നൽകി നടത്തിയത് തകർപ്പൻ നീക്കങ്ങൾ

ഞങ്ങൾക്ക് കളിക്കാരെ വേണ്ട, ട്രോഫി ലേലത്തിൽ തന്നാൽ മതി; ആർസിബി മാനേജ്‌മന്റ് എന്താണ് കാണിക്കുന്നതെന്ന് ആരാധകർ

ഷാഹി ജുമാ മസ്ജിദ് സര്‍വേ; സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത് മൂന്ന് പേര്‍

ആ ഇന്ത്യൻ താരത്തെ ആർക്കും വേണ്ട; ബോർഡർ ഗവാസ്കർ ട്രോഫിയിൽ തകർപ്പൻ പ്രകടനം നടത്തിയിട്ടും ഒഴിവാക്കി; ഐപിഎൽ മെഗാ താരലേലത്തിൽ നടക്കുന്നത് നാടകീയ രംഗങ്ങൾ