ഈദ് നമസ്കാരത്തിന് വേദിയായി ഫിഫ ലോകകപ്പ് സ്റ്റേഡിയം

ഖത്തറിൽ ഫുട്ബോൾ ഇതിഹാസങ്ങളുടെ കളിമൈതാനം ഈദ് നമസ്കാരത്തിന് വേദിയായി. എജ്യൂക്കേഷന്‍ സിറ്റി സ്‌റ്റേഡിയത്തിലാണ് ആയിരക്കണക്കിന് വിശ്വാസികൾ പെരുന്നാൾ നമസ്കാരത്തിനെത്തിയത്. ഫിഫ ലോകകപ്പ് വേദികളിലൊന്നായിരുന്ന എജ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയം ഇന്നലെ പുലർച്ചെ നമസ്കാരവേദിയായി ഒരുക്കുകയായിരുന്നു.

Read more

15000ത്തോളം പേരാണ് സ്റ്റേഡിയത്തിൽ നടന്ന ഈദ് പ്രാർത്ഥനയിൽ പങ്കെടുത്തത്. സ്റ്റേഡിയത്തിന്റെ പുല്‍മൈതാനം സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള പതിനായിരക്കണക്കിന് വിശ്വാസികളുടെ പ്രാർത്ഥനകൾ ഏറ്റുവാങ്ങി.ഖത്തര്‍ ഫൗണ്ടേഷന്‍ അധ്യക്ഷ ഷെയ്ഖ മോസ ബിന്‍ത് നാസറും പ്രാർഥനയില്‍ പങ്കെടുത്തു. ഇത് ചരിത്രത്തിലാദ്യമാണ് ഫിഫ ലോകകപ്പ് സ്റ്റേഡിയം ഈദ് നമസ്‌കാരത്തിന് വേദിയാകുന്നത്.