വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കല്‍ക്കരിക്ക് പകരം ഗ്യാസ്; കരാറുമായി ദുബായിയും അബുദാബിയും

കല്‍ക്കരിക്ക് പകരം ഗ്യാസ് ഉപയോഗിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കരാറുമായി ദുബായിയും അബുദാബിയും. അബൂദാബിയുടെ എണ്ണ കമ്പനിയായ അഡ്‌നോക്കും, ദുബൈ സപ്ലൈസ് അതോറിറ്റിയും തമ്മിലാണ് കരാര്‍.

ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍മക്തൂം, അബൂദാബി ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍നഹ്യാന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് സുപ്രധാന കരാര്‍ ഒപ്പുവെച്ചത്.

2050 ഓടെ സമ്പൂര്‍ണ പരിസ്ഥിതി സൗഹൃദ ഊര്‍ജോല്‍പാദനം എന്ന  ലക്ഷ്യം കൈവരിക്കാനാണ് വൈദ്യുതിക്കുള്ള ഇന്ധനം യുഎഇ മാറ്റുന്നത്. കല്‍ക്കരിക്ക് പകരം പ്രകൃതിവാതകം ഉപയോഗിച്ചാല്‍ കാര്‍ബണ്‍ വികിരണം ഗണ്യമായി കുറയ്ക്കാനാകും.

ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റിയാണ് 1200 മെഗാവാട്ട് ഉല്‍പാദന ശേഷിയുള്ള ഹസിയാന്‍ പവര്‍ കോംപ്ലക്‌സ് നിർമ്മിച്ചിരിക്കുന്നത്. വൈദ്യുതി ഉല്‍പാദനത്തിന് കല്‍ക്കരിയും ഗ്യാസും ഉപയോഗിക്കാന്‍ കഴിയുന്ന വിധമാണ് ഈ പ്ലാന്റ് രൂപകല്‍പന ചെയ്‌തിരിക്കുന്നത്

Latest Stories

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍