യുഎഇയിൽ സ്വർണവില കുറഞ്ഞു; ജ്വല്ലറികളിൽ വന്‍ തിരക്ക്‌

യുഎഇയിൽ സ്വർണവില കുറഞ്ഞു. സ്വർണത്തിന് ഗ്രാമിന് 198 ദിർഹമും 24 കാരറ്റിന് 211 ദിർഹവുമാണ് വില. ഈ വർഷം ആദ്യമായാണ് 22 കാരറ്റ് സ്വർണം ഗ്രാമിന് 200 ദിർഹത്തിൽ കുറവ് വില കാണിക്കുന്നത്. കഴിഞ്ഞ ഒമ്പത് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഇതോടെ സ്വർണം വാങ്ങാനെത്തുന്നവരുടെ എണ്ണത്തിൽ വൻ വർധനവാണുള്ളത്.

മിക്ക ജ്വല്ലറികളിലും സ്ഥാ പനങ്ങളിലും മികച്ച വിൽപ്പനയാണെന്നും, സാധാരണ മാസങ്ങളേക്കാൾ 30ശതമാനം വിൽപ്പന വർധിച്ചിട്ടുണ്ടെന്നും വ്യാപാരികൾ പറഞ്ഞു. ഫെബ്രുവരിയിൽ ഇന്ത്യയും യു.എ.ഇയും ഒപ്പുവെച്ച സഹകരണ കരാറിനെ തുടർന്ന് 5 ശതമാനം ഇറക്കുമതി തീരുവ ഒഴിവാക്കിയത് സ്വർണ വ്യപാര മേഖലക്ക് വലിയ ഉണർവ് പകർന്നിരുന്നു.

ഇതിന് പിന്നാലെയാണ് വിലക്കുറവും വിപണിയെ സജീവമാക്കിയിരിക്കുന്നത്. ഇന്ത്യക്കാർ ധാരാളമായി സ്വർണഭരണങ്ങൾ വാങ്ങാൻ യു.എ.ഇയെ തെരഞ്ഞെടുക്കുന്നുണ്ട്. വിസിറ്റ് വിസയിൽ വന്നു മടങ്ങുന്നവർ പോലും നാട്ടിലെ പ്രിയപ്പെട്ടവർക്ക് സമ്മാനമായും മറ്റും സ്വർണം കരുതാറുണ്ട്.

വിലക്കുറവ് കൂടിയായതോടെ പ്രവാസികൾ കൂടുതലായി സ്വർണം വാങ്ങാനെത്തുന്നുണ്ട്. യു.എസ് ഡോളർ അന്താരാഷ്ട്ര വിപണിയിൽ കൂടുതൽ ശക്തമായതാണ് സ്വർണ വിലയെ തളർത്തിയതെന്നാണ് വിലയിരുത്തൽ. വിലക്കുറവ് കുറച്ചു ദിവസങ്ങൾ കൂടി തുടർന്നേക്കുമെന്നാണ് സൂചന.

Latest Stories

മൂന്ന് മണിക്കൂറിന് ശേഷം യാത്രക്കാര്‍ക്ക് ആശ്വാസം; ഒടുവില്‍ വന്ദേഭാരത് എക്‌സ്പ്രസ് യാത്ര പുനഃരാരംഭിച്ചു

"വിരാട് കോഹ്‌ലിയുടെ ആഗ്രഹം പാകിസ്ഥാനിൽ വന്ന് ആ കാര്യം ചെയ്യണം എന്നായിരുന്നു"; മുൻ പേസർ ഷൊഹൈബ് അക്തറിന്റെ വാക്കുകൾ ഇങ്ങനെ

ഗുണ്ട ലിസ്റ്റില്‍ ഉള്‍പ്പെട്ട പ്രതിയുടെ പിതാവില്‍ നിന്ന് കൈക്കൂലി വാങ്ങി; പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

"ഓസ്‌ട്രേലിയ പേടിച്ച് വിറയ്ക്കുന്നത് ആ താരത്തെ കണ്ടിട്ടാണ്, അവൻ അപകടകാരിയാണ്"; മൈക്കൽ ക്ലാർക്കിന്റെ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

അസമില്‍ ബീഫ് നിരോധിച്ചു; ബീഫ് കഴിക്കേണ്ടവര്‍ പാകിസ്ഥാനിലേക്ക് പോകണമെന്ന് അസം മന്ത്രി

വന്ദേഭാരത് എക്സ്പ്രസ് വഴിയിലായി; വാതില്‍ പോലും തുറക്കാനാകുന്നില്ലെന്ന് യാത്രക്കാര്‍

"നിന്റെ മടിയും ഫോണും ആദ്യം മാറ്റണം, ഇങ്ങനെ അലസനാകരുത്, എങ്കിൽ നിനക്ക് രക്ഷപെടാം"; ഉപദേശിച്ച് മുൻ ഇംഗ്ലണ്ട് താരം

ഒരു റൈറ്റ് പഞ്ച്, ഒരു ലെഫ്റ്റ് പിന്നെ അപ്പര്‍കട്ട്; ഇത് ജിവിഎം എഫക്ട്; ആവേശത്തിരയിളക്കി ഡൊമിനിക് ആന്റ് ദി ലേഡീസ് പഴ്‌സ് ടീസര്‍

ഡോളറിന് ബദല്‍ സാധ്യമോ? ഡീ ഡോളറൈസേഷന്‍ എന്ത്?; ഡോളറില്‍ നിന്നുള്ള ആഗോളമാറ്റം ട്രംപിന്റെ വെല്ലുവിളിയില്‍ നീങ്ങുമോ?

ഡോളറില്‍ നിന്നുള്ള ആഗോളമാറ്റം ട്രംപിന്റെ വെല്ലുവിളിയില്‍ നീങ്ങുമോ?