Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

GULF NEWS

65 വയസ് കഴിഞ്ഞ പ്രവാസികളെ പിരിച്ചു വിടാന്‍ നിര്‍ദ്ദേശം നല്‍കി കുവൈറ്റ്

, 9:52 pm

അറുപത്തിയഞ്ച് വയസു കഴിഞ്ഞ പ്രവാസികളെ പിരിച്ചു വിടാനുള്ള നിര്‍ദേശവുമായി കുവൈറ്റ്. 65 വയസു കഴിഞ്ഞവരുടെ താമസാനുമതി (ഇഖാമ) പുതുക്കി നല്‍കേണ്ടതില്ല എന്നാണു നിര്‍ദേശം. എന്നാല്‍ വിശദമായ പഠനം നടത്താതെ അന്തിമ തീരുമാനത്തില്‍ എത്തില്ല എന്നും റിപ്പോര്‍ട്ട് ഉണ്ട്. സാമൂഹിക-തൊഴില്‍ മന്ത്രി ഹിന്ദ് അല്‍ സബീഹ് ആണ് ഇക്കാര്യം അറിയിച്ചത്.

ചേംബര്‍ ഓഫ് കൊമേഴ്സ്, മാന്‍പവര്‍ അതോറിറ്റി, എന്നിവരുടെ യോഗത്തിലാണു വിദേശികളുടെ പ്രായപരിധി സംബന്ധിച്ചുള്ള നിര്‍ദേശം ഉയര്‍ന്നു വന്നത്. കൂടാതെ വിദേശികളുടെ ഇഖാമ പുതുക്കുന്നതിനുള്ള പ്രായം നിര്‍ണ്ണയിക്കുന്നതിനെ ചൊല്ലി എം പിമാര്‍ക്കിടയിലും അഭിപ്രായ ഭിന്നത ഉയര്‍ന്നിരുന്നു. 65 വയസ് എന്ന നിര്‍ദേശം നല്ലതാണ് എന്ന് ഒരു വിഭാഗം പറയുന്നു. ഇതുവഴി കുംവൈറ്റിലെ വിവിധ മേഖലകളില്‍ വിദേശിയരുടെ ആധിപത്യം നിയന്ത്രിക്കാന്‍ കഴിയും എന്നാണ് ഇവര്‍ പറയുന്നത്.

വിദേശികളുടെ തൊഴിലിലെ പരിചയസമ്പത്താണു പ്രായപരിധി നിശ്ചയിക്കുന്നതിനു തടസമായി ഒരു വിഭാഗം ഉയര്‍ത്തുന്ന വാദം. പ്രായക്കൂടുതല്‍ ഉള്ളവരെ ഒഴിവാക്കുന്നതുവഴി തൊഴില്‍ വിപണിയില്‍ വലിയൊരു തകര്‍ച്ച ഉണ്ടാകില്ല എന്നുള്ള അഭിപ്രായവും ഉണ്ട്. പ്രായം അടിസ്ഥാനമാക്കി വിദേശികളെ പിരിച്ചു വിടുന്നത് പ്രായോഗികമല്ലെന്നും ചില മേഖലകളില്‍ പരിചയസമ്പന്നരായ വിദേശികള്‍ക്ക് പകരം നിയോഗിക്കാന്‍ അത്രയും യോഗ്യതയുള്ള സ്വദേശികളെ ലഭിക്കില്ലെന്ന വാദവും ശക്തമാണ്.

Advertisement