Connect with us

GULF NEWS

പ്രവാസികള്‍ക്ക് വീണ്ടും ഇരുട്ടടി: സ്വദേശിവത്കരണം അഞ്ച് മേഖലകളിലേക്ക് കൂടി വ്യാപിപ്പിക്കണമെന്ന് സൗദി ചേംബര്‍

, 11:50 pm

റിയാദ്: സൗദിയില്‍ സ്വദേശിവത്കരണം സ്വകാര്യമേഖലയിലെ അഞ്ച് തൊഴിലിടങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കണമെന്ന് സൗദി ചേംബര്‍. തൊഴില്‍വിപണിയുമായി ബന്ധപ്പെട്ട ദേശീയസമിതിയുടെ ഉപമേധാവി മുഹമ്മദ് അല്‍മുഹമ്മദിയാണ് ചേംബറില്‍ അഭിപ്രായം മുന്നോട്ട് വച്ചത്.

വാഹനവില്‍പ്പന, ഫര്‍ണീച്ചര്‍ വിപണി, മാര്‍ക്കറ്റിംഗ്, കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ്, മാധ്യമപ്രവര്‍ത്തനം, പച്ചക്കറി വിപണി എന്നീ മേഖലകളില്‍ സ്വദേശിവത്കരണം നടപ്പിലാക്കണമെന്നാണ് ആവശ്യപ്പെട്ടത്. ഈ മേഖലകളിലെല്ലാം ജോലി ചെയ്യുന്നതില്‍ അധികവും വിദേശികളാണ് . പച്ചക്കറി വിപണി മേഖലയില്‍ പച്ചക്കറി വില്‍പ്പനക്ക് വിപണിയിലെത്തിക്കുന്ന ഗതാഗതജോലിയിലും സ്വദേശികള്‍ മതി, ആവശ്യമെങ്കില്‍ കാര്‍ഷികമേഖലയില്‍ തൊഴില്‍ നല്‍കാമെന്ന് ചേംബര്‍ അഭിപ്രായപ്പെട്ടു.

പുതിയ മേഖലകളില്‍ സ്വദേശികളെ കണ്ടെത്തി നിയമിക്കാനുള്ള സാവകാശം തൊഴിലുടമകള്‍ക്ക് നല്‍കണമെന്നും മുഹമ്മദ് അല്‍മുഹമ്മദി അഭിപ്രായപ്പെട്ടു. ചേംബറിന്റെ നിര്‍ദ്ദേശം നടപ്പിലാക്കിയാല്‍ വിദേശികള്‍ക്ക് തൊഴിലവസരം കുറയും. വിഷന്‍ 2030 യാഥാര്‍ത്ഥ്യമാക്കുന്നതിന് പ്രധാന തൊഴില്‍മേഖലകളിലെല്ലാം സ്വദേശി വത്കരണം നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ് സൗദി ഭരണകൂടം.

 

Don’t Miss

NATIONAL3 mins ago

രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് 2000 രൂപയില്‍ കൂടുതല്‍ സംഭാവന നല്‍കരുത് ; പകരം ഇലക്ടറല്‍ ബോണ്ട്

ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് 2000 രൂപയില്‍ കൂടുതല്‍ സംഭാവന നല്‍കരുതെന്ന് ആദായനികുതി വകുപ്പിന്റെ കര്‍ശന നിര്‍ദ്ദേശം. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അനധികൃതമായി സംഭാവനകള്‍ ലഭിക്കുന്നുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര...

UAE LIVE5 mins ago

അമ്പരപ്പിക്കുന്ന വേഷപകര്‍ച്ചയില്‍ ദുബായ് കിരീടാവകാശി

ചിത്രമെടുത്ത് കൊടുത്ത സഞ്ചാരിയെ തിരിച്ചറിയാതെ ദമ്പതികള്‍. ന്യൂസിലാന്‍ഡ്, സ്‌കോട്ട്‌ലാന്‍ഡ്, മംഗോളിയ, ലണ്ടന്‍ എന്നിവിടങ്ങളില്‍ സാധാരണക്കാരനെ പോലെ സഞ്ചാരം നടത്തുകയാണ് ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ ചെയര്‍മാനുമായ...

NATIONAL6 mins ago

ഡൽഹിയിൽ ഭർത്താവിനെ തോക്കിൻമുനയിൽ നിർത്തി യുവതിയെ 4 പേർ ചേർന്ന് പീഡിപ്പിച്ചു

ഡൽഹി ഗുഡ്​ഗാവിൽ ഭർത്താവിനെ മർദ്ധിച്ചവശനാക്കി തോക്കിൻമുനയിൽ നിർത്തിയ ശേഷം യുവതിയെ 4 പേർ ചേർന്ന് പീഡിപ്പിച്ചു. ഗുഡ്​ഗാവിലെ സെക്​ടർ 57 റോഡരികിലാണ്​ ​ സംഭവം. ഭർതൃ സഹോദരന്റെ...

FILM NEWS12 mins ago

കായല്‍ കൈയേറിയെന്ന് ആരോപണം; എം.ജി. ശ്രീകുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്തു

കായല്‍ കൈയേറി വീട് നിര്‍മ്മിച്ചെന്ന ആരോപണത്തില്‍ ഗായകന്‍ എം.ജി. ശ്രീകുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്തു. ഇന്നലെ രണ്ടു മണിക്കൂറോളമാണ് വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം എം.ജി. ശ്രീകുമാറിനെ...

CRICKET14 mins ago

സുരേഷ് റെയ്‌നയ്ക്ക് അപൂര്‍വ്വ നേട്ടം

സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടിയ സുരേഷ് റെയ്‌നയെ തേടി മറ്റൊരു നേട്ടം. കൂടി. ഇന്ത്യന്‍ മണ്ണില്‍ 200 സിക്‌സ്...

FILM NEWS21 mins ago

ജാമ്യമെടുക്കാതെ ജയസൂര്യയ്ക്ക് പാസ്‌പോര്‍ട്ട് പുതുക്കാന്‍ സാധിക്കില്ല

കായല്‍ കൈയേറി ചുറ്റുമതില്‍ നിര്‍മ്മിച്ചെന്ന കേസില്‍ നടന്‍ ജയസൂര്യ നിയമനടപടികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് നടന്‍ പാസ്‌പോര്‍ട്ട് പുതുക്കാനുള്ള അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലാണ് പാസ്‌പോര്‍ട്ട് പുതുക്കാന്‍...

NATIONAL27 mins ago

പെട്രോളിന്റെയും ഡീസിലന്റെയും എക്‌സൈസ് തീരുവ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് പെട്രോളിയം മന്ത്രാലയം

പെട്രോളിന്റെയും ഡീസിലന്റെയും എക്‌സൈസ് തീരുവ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് പെട്രോളയം മന്ത്രാലയം കേന്ദ്രധനമന്ത്രിക്ക് നിവേദനം നല്‍കി. നികുതി കുറവ് ബജറ്റില്‍ പരിഗണിക്കണമെന്നാണ് ആവശ്യം.മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഇന്ധനവില...

SOCIAL STREAM37 mins ago

ഈ ചോദ്യങ്ങള്‍ക്ക് ഉത്തരമുണ്ടോ Mr. മോഡി?

രാഷ്ട്രീയ നേതാക്കള്‍ മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കുന്നത് സാധാരണമാണ്. എന്നാല്‍, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇക്കാര്യത്തില്‍ ഏറെ പിന്നിലാണ്. മാധ്യമങ്ങള്‍ക്ക് മുഖം കൊടുത്താല്‍ സംഘ്പരിവാര്‍ ഗുണ്ടായിസമുള്‍പ്പെടെ ഇന്ത്യ...

NATIONAL40 mins ago

മുഴുവൻ ഹർജികളും തള്ളി, ‘പദ്മാവതി’ന് നിരോധനമില്ല; വിലക്കാനാവില്ലെന്ന് സുപ്രീംകോടതി

വിവാദ ചിത്രം പദ്മാവതിനെതിരായ മുഴുവൻ ഹർജികളും സുപ്രീം കോടതി തള്ളി. ചി​ത്രത്തിന്റെ പ്ര​ദ​ർ​ശ​നം വിലക്കാനാവില്ലെന്ന് കോടതി ആവർത്തിച്ചു. ഇതുമായി ബന്ധപ്പെട്ട് സമർപ്പിക്കപ്പെട്ട എല്ലാ ഹർജികളും സുപ്രീംകോടതി നിരുപാധികം...

KERALA43 mins ago

നാളെ മോട്ടോര്‍ വാഹന പണിമുടക്ക്; കെ.എസ്.ആര്‍.ടി.സി ബസുകളും സമരത്തില്‍ പങ്കെടുക്കും

പെട്രോള്‍, ഡീസല്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്ത് മോട്ടോര്‍ വാഹന പണിമുടക്ക്. സ്വകാര്യ ബസ്, ഓട്ടോ, ടാക്‌സി, ലോറി എന്നിവ പണിമുടക്കില്‍ പങ്കെടുക്കും. സംയുക്ത സമരസമിതിയാണ് പണിമുടക്കിന്...