യു.എ.ഇയിൽ മഴയും പൊടിക്കാറ്റും ശക്തമാകുന്നു; പലയിടത്തും ജാഗ്രതാനിർദേശം

യുഎഇയിൽ മഴയും പൊടിക്കാറ്റും ശക്തമാകുന്നു. വരുന്ന ദിവസങ്ങളിലും രാജ്യത്ത് കാലാവസ്ഥാ വ്യതിയാനം തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. പലയിടത്തും മഴയും പൊടിക്കാറ്റും ശക്തമാണ്. യുഎഇയുടെ കിഴക്കൻ മേഖലകളിൽ കഴിഞ്ഞ ദിവസം ശക്തമായ മഴ ലഭിച്ചിരുന്നു വെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

അലെയിനിലെ അൽ ഹൈലി, അൽ ശിക്ല പ്രദേശങ്ങളിലാണ് കനത്ത മഴ ലഭിച്ചത്. ശക്തമായ മഴയിൽ പല റോഡുകളും മുങ്ങി. ചൂട് ശക്തമായതിനെ തുടർന്ന് മഴ ലഭിക്കാനായി നടത്തിയ ക്ലൗണ്ട് സീഡിങും മഴ കനക്കാൻ കാരണമായി.
വരും ദിവസങ്ങളിലും അസ്ഥിരമായ കാലാവസ്ഥയായിരിക്കുമെന്ന് മുന്നറിയിപ്പുണ്ട്. മഴ പെയ്തതോടെ പല ഭാഗങ്ങളിലും താപനില കുത്തനെ കുറഞ്ഞു.

മഴ തുടരാൻ സാധ്യതയുള്ളതിനാൽ അബുദാബി മേഖലയിൽ ജാഗ്രത പാലിക്കണമെന്നും ഇലക്ട്രോണിക് ഇൻഫർമേഷൻ ബോർഡുകളിൽ പ്രദർശിപ്പിക്കുന്ന വേഗത പരിധികളിലെ മാറ്റം ശ്രദ്ധിക്കണമെന്നും ആഭ്യന്തര മന്ത്രാലയവും അബുദാബി പൊലീസും ആവശ്യപ്പെട്ടു.

നല്ല കാറ്റുള്ളതിനാൽ മാലിന്യങ്ങളും പറക്കുന്ന വസ്തുക്കളും വാഹനത്തിൽ വന്നിടിക്കാനും കാഴ്ച മറക്കാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട്. രാജ്യത്തെമ്പാടും കഴിഞ്ഞ കുറച്ചു ​ദിവസങ്ങളായി മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു.

Latest Stories

മോട്ടോര്‍വാഹന വകുപ്പിന് കുടിവെള്ളം പോലും നല്‍കേണ്ടെന്ന് സി-ഡിറ്റ്; വ്യാഴാഴ്ച മുതല്‍ മോട്ടോര്‍വാഹന വകുപ്പ് പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയേക്കും

MI VS RR: ഇതിലും വലുതൊക്കെ ചെയ്യാൻ ആർക്ക് പറ്റും, രാജസ്ഥനായി കൈയടിച്ച് സോഷ്യൽ മീഡിയ; ഇന്നത്തെ മത്സരത്തിന് ആ പ്രത്യേകത

'മീഷോയില്‍ നിന്നും വാങ്ങിയ അക്വാമാന്‍'; പിടിവള്ളി കിട്ടാതെ സൂര്യ, കേരളത്തില്‍ തണുപ്പന്‍ പ്രതികരണം!

താന്‍ മോശപ്പെട്ട മനുഷ്യനാണോയെന്ന് തീരുമാനിക്കേണ്ടത് പൊതുസമൂഹം; സമൂഹത്തില്‍ എല്ലാവരും തുല്യരല്ല, മരിക്കും വരെ ജനങ്ങള്‍ക്കുവേണ്ടി സംസാരിക്കുമെന്ന് വേടന്‍

'ചാൻസലർ ആയാൽ മിണ്ടാതിരിക്കണോ?'; ആശ സമരത്തെ പിന്തുണച്ച മല്ലിക സാരാഭായിക്ക് അഭിപ്രായ വിലക്ക്

സ്പോർട്ടി 5-സീറ്റർ എസ്‌യുവി വാങ്ങണോ പ്രീമിയം 7 സീറ്റർ വാങ്ങണോ?

IPL 2025: ഉള്ളത് പറയാമല്ലോ അവന്മാർ കാരണമാണ് ഞങ്ങൾ പ്ലേ ഓഫ് എത്താതെ പുറത്തായത്, വെറുതെ എന്റെ പിള്ളേർ...; തുറന്നടിച്ച് എറിക് സൈമൺസ്

IPL 2025: കോഹ്ലിയുടെ എറ്റവും വലിയ കരുത്ത്, എന്നും എപ്പോഴും കൂടെയുളളവള്‍, പ്രിയപ്പെട്ടവള്‍ക്ക് ആശംസകള്‍ നേര്‍ന്ന് ആര്‍സിബി ടീം

ഇരുട്ടിലേക്കാണ് ചാടുന്നതെന്ന് എനിക്കറിയാം, പക്ഷെ എനിക്ക് പണം വേണമായിരുന്നു.. എന്റെ തമിഴ് പോലും ഡബ്ബ് ചെയ്തത് മറ്റ് നടന്മാരായിരുന്നു: അജിത്ത്

IPL 2025: ബെഞ്ചില്‍ ഇരുത്താനാണെങ്കില്‍ അവന് 10 കോടി നല്‍കേണ്ട ആവശ്യമില്ല, ആ താരത്തെ ഇറക്കിയിരുന്നേല്‍ സിഎസ്‌കെ ജയിച്ചേനെ, ചെന്നൈക്കെതിരെ തുറന്നടിച്ച് മുന്‍ താരം