ഖത്തർ ലോകകപ്പിനെ തുടർന്ന് 12000 പേർക്ക് ജോലിസാധ്യതകളുമായി പ്രമുഖ ഹോട്ടൽ ശൃംഖലയായ അക്കോർ. അകോറിന്റെ താമസ കേന്ദ്രങ്ങളിലെ വിവിധ ജോലികൾക്കായാണ് റിക്രൂട്ട്‌മെന്റ് നടത്തുക. ഹോട്ടലുകൾക്ക് പുറമെ അപ്പാർട്‌മെന്റുകളിലും വില്ലകളിലുമായി 65,000 മുറികളാണ് ലോകകപ്പിനെത്തുന്ന ആരാധകർക്കായി ഖത്തർ സജ്ജമാക്കിയിരിക്കുന്നത്.
ഈ കേന്ദ്രങ്ങളിൽ ഹൗസ് കീപ്പേഴ്‌സ്, ഫ്രണ്ട് ഓഫീസ്, ലോജിസ്റ്റിക് വിദഗ്ധർ തുടങ്ങിയ മേഖലകളിലേക്കാണ് താൽക്കാലിക നിയമന അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നത്.
യൂറോപ്പിലെ ഏറ്റവും വലിയ ഹോട്ടൽ ശൃംഖലയായ അക്കോറാണ് ഈ സേവനങ്ങൾ ഒരുക്കുന്നതിനായി സംഘാടകരുമായി കരാറിലെത്തിയിരിക്കുന്നത്.അക്കോറിന്റെ നേതൃത്വത്തിൽ വിവിധ വൻകരകളിൽ റിക്രൂട്ടിങ് നടപടികൾ പുരോഗമിക്കുന്നതായി കമ്പനി ചെയർമാൻ സെബാസ്റ്റ്യൻ ബേസിൻ അറിയിച്ചു.
ഒഫീഷ്യൽ അക്കമൊഡേഷൻ സൈറ്റ് വഴി ഇതിനോടകം തന്നെ 25000 ഓളം ബുക്കിങ് നടന്നിട്ടുണ്ട്. 15 ലക്ഷം കാണികളെയാണ് ലോകകപ്പിന് ഖത്തർ പ്രതീക്ഷിക്കുന്നത്.