വിമാനയാത്ര ചെലവ് വർദ്ധിക്കുമെന്ന മുന്നറിയിപ്പുമായി വ്യോമയാന മേഖലയിലെ ട്രേഡ് അസോസിയേഷനായ അയാട്ട. മാസങ്ങളായി തുടരുന്ന യുക്രൈയിൻ-റഷ്യ യുദ്ധവും എണ്ണവില വർധനവുമാണ് ടിക്കറ്റ് നിരക്ക് ഉയർത്താൻ വിമാന കമ്പനികളെ പ്രേരിപ്പിക്കുന്നതെന്നും അയാട്ട വ്യക്തമാക്കി.
ഗൾഫ് സെക്ടർ ഉൾപ്പെടെ ലോകത്തുടെ നീളം വിമാന നിരക്കിൽ വൻവർധനക്ക് സാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര വ്യോമ ഗതാഗത അസോഷിയേഷൻ ഡയറക്ടർ ജനറൽ വില്ലി വാൽസ് പറഞ്ഞു. കോവിഡിനു ശേഷം വ്യോമ മേഖലയിൽ നല്ല സാധ്യതകളായിരുന്നു രൂപപ്പെട്ടത്.
എന്നാൽ എണ്ണ വില ഉയർന്നത് നിരക്കു വർധനക്ക് ആക്കം കൂട്ടിയെന്നും അദ്ദേഹം വ്യക്തമാക്കി. റഷ്യൻ എണ്ണ ഇറക്കുമതിക്ക് അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും വിലക്ക് ഏർപ്പെടുത്തിയതും വ്യോമയാന മേഖലക്ക് തിരിച്ചടിയായി.
Read more
ഒപെക് രാജ്യങ്ങൾ ഉത്പാദനം ഉയർത്താത്ത സാഹചര്യത്തിൽ എണ്ണവിലയിൽ ഇനിയും കുതിപ്പിനാണ് സാധ്യതയെന്നും അയാട്ട വിലയിരുത്തുന്നു.