വിദേശത്ത് ജോലി തേടുന്നവർ സൂക്ഷിക്കുക! തട്ടിപ്പിന് ഇരകളായേക്കാം; ജാഗ്രതാ നിർദേശവുമായി വിദേശകാര്യമന്ത്രാലയം

വിദേശത്ത് നല്ലൊരു ജോലി എന്നത് നിരവധിപ്പേരുടെ സ്വപ്നമാണ്. സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം പലരും ഏറെ തിടുക്കത്തിലാണ് വിദേശത്ത് ജോലി തരപ്പെടുത്തുന്നതും ടിക്കറ്റെടുത്ത് വിമാനം കയറുന്നതും. എന്നാൽ പലപ്പോഴും ചെന്നിറങ്ങുന്നത് വലിയ തട്ടിപ്പിലേക്കായിരിക്കും.ഇപ്പോഴിതാ വിദേശത്ത് ജോലി നേടുന്നവർ തട്ടിപ്പിന് ഇരയാകാതെ ജാഗ്രത പുലർത്തണമെന്നാണ് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം നൽകിയിരിക്കുന്ന നിർദ്ദേശം.

ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത ഏ​ജ​ന്റു​മാ​ർ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ റി​ക്രൂ​ട്ട്​​മെ​ന്റ് ന​ട​ത്തി നി​ര​വ​ധി പേ​രെ ത​ട്ടി​പ്പി​നി​ര​ക​ളാ​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വിദേശകാര്യ മന്ത്രാലയത്തിന്റെ മു​ന്ന​റി​യി​പ്പ്. സാ​ധു​ത​യു​ള്ള തൊ​ഴി​ൽ​വി​സ​യി​ൽ മാ​ത്ര​മേ വി​ദേ​ശ രാ​ജ്യ​ത്ത് എ​ത്താ​വൂ എ​ന്ന് ഇ​ന്ത്യ​ൻ എം​ബ​സി​യും മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത​തും നി​യ​മ​വി​രു​ദ്ധ​വു​മാ​യ റി​ക്രൂ​ട്ടി​ങ് ഏ​ജ​ന്റു​മാ​ർ ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ൽ നി​ന്ന് ലൈ​സ​ൻ​സ് നേ​ടാ​തെ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​വ​ർ വ്യാ​ജ​മോ നി​യ​മ​വി​രു​ദ്ധ​മോ ആ​യ ജോ​ലി​ക​ൾ വാ​ഗ്ദാ​നം ചെ​യ്യു​ക​യും തൊ​ഴി​ല​ന്വേ​ഷ​ക​രി​ൽ​നി​ന്ന് ര​ണ്ടു മു​ത​ൽ അ​ഞ്ചു ല​ക്ഷം രൂ​പ വ​രെ ഈ​ടാ​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ടെ​ന്നാ​ണ് പുറത്തുവന്നിരിക്കുന്ന റിപ്പോർട്ടുകൾ

ഫേ​സ്ബു​ക്ക്, വാ​ട്സ്ആ​പ്, ടെ​ക്‌​സ്‌​റ്റ് മെ​സേ​ജു​ക​ൾ തു​ട​ങ്ങി​യ​വ​യി​ലൂ​ടെ​യാ​ണ് ഇ​വ​ർ ഇ​ര​ക​ളെ വീഴ്ത്തുന്നത്. കൃ​ത്യ​മാ​യ ഓ​ഫി​സോ വി​ലാ​സ​മോ ഇ​ല്ലാ​തെ​യാ​ണ് ഇ​വ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ പ​രാ​തി​ നൽകിയാൽ ന​ട​പ​ടി​യെ​ടു​ക്കാ​നോ ത​ട്ടി​പ്പു​കാ​രെ ക​ണ്ടെ​ത്താ​നോ പ​ല​പ്പോ​ഴും സാ​ധി​ക്കാ​റി​ല്ല. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ, കി​ഴ​ക്ക​ൻ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ, മ​ധ്യേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ൾ, ഇ​സ്രാ​യേ​ൽ, കാ​ന​ഡ, മ്യാ​ന്മ​ർ, ലാ​വോ​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ് ന​ട​ത്തു​ന്ന സം​ഘ​ങ്ങ​ൾ വ്യാ​പ​ക​മാ​ണെ​ന്നും മു​ന്ന​റി​യി​പ്പി​ൽ പറയുന്നു.

വീ​ട്ടു​ജോ​ലി​ക്കെ​ന്ന വ്യാ​ജേ​ന സ്ത്രീ​ക​ളെ എ​ത്തി​ച്ച​തി​നു​ശേ​ഷം ലൈംഗികവൃത്തിക്കു​​ പ്രേ​രി​പ്പി​ച്ച നി​ര​വ​ധി പ​രാ​തി​ക​ൾ അ​ടു​ത്തി​ടെ ല​ഭി​ച്ചി​രു​ന്നു. ഇ​ങ്ങ​നെ ഇ​ര​ക​ളെ എം​ബ​സി​യു​ടെ സ​ഹാ​യ​ത്താ​ൽ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൾ ഇ​ട​പെ​ട്ട് നാ​ട്ടി​ലേ​ക്ക് തി​രി​ച്ച​യ​ക്കു​ക​യാ​ണ് പ​തി​വ്.ജോ​ലി അ​ന്വേ​ഷ​ക​ർ ഇ​​ങ്ങോ​ട്ട് പു​റ​പ്പെ​ടു​ന്ന​തി​നു​മു​മ്പ് തൊ​ഴി​ൽ ക​രാ​ർ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന​ത്. വി​ദേ​ശ തൊ​ഴി​ലു​ട​മ, റി​ക്രൂ​ട്ട്മെ​ന്റ് ഏ​ജ​ന്റ്, എ​മി​ഗ്ര​ന്റ് വ​ർ​ക്ക​ർ എ​ന്നി​വ​ർ ഒ​പ്പി​ട്ട തൊ​ഴി​ൽ ക​രാ​റി​നു​മാ​ത്ര​മേ സാ​ധു​ത​യു​ള്ളൂ.

തൊ​ഴി​ൽ ക​രാ​റി​ൽ ശ​മ്പ​ള​വും മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളും സം​ബ​ന്ധി​ച്ച് വ്യ​ക്ത​ത​യു​ണ്ടാ​ക​ണം.ര​ജി​സ്റ്റ​ർ ചെ​യ്ത റി​ക്രൂ​ട്ട്മെ​ന്റ് ഏ​ജ​ന്റു​മാ​ർ ഇ​ന്ത്യ​ൻ ഗ​വ​ൺ​മെ​ന്റ് കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന പ്ര​വാ​സി ഭാ​ര​തീ​യ ബീ​മാ യോ​ജ​ന​യി​ൽ തൊ​ഴി​ല​ന്വേ​ഷ​ക​രെ നി​ർ​ബ​ന്ധ​മാ​യും ചേ​ർ​ക്ക​ണം.പ്ര​വാ​സി മ​ര​ണ​പ്പെ​ട്ടാ​ൽ 10 ല​ക്ഷം രൂ​പ വ​രെ പ്ര​വാ​സി ഭാ​ര​തീ​യ ബീ​മാ യോ​ജ​ന​യി​ൽ ചേ​ർ​ന്നാ​ൽ ല​ഭി​ക്കും. ജോ​ലി സം​ബ​ന്ധ​മാ​യ പ​രി​ക്കു​ക​ളു​ണ്ടാ​യാ​ലും ചി​കി​ത്സ ചെ​ല​വു​ക​ള​ട​ക്കം ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കും. ഒ​റ്റ​ത്ത​വ​ണ പ്രീ​മി​യം 275 രൂ​പ​യാ​ണ് ര​ണ്ടു വ​ർ​ഷ​ത്തേ​ക്കു​ള്ള ക​വ​റേ​ജി​ന് ന​ൽ​കേ​ണ്ട​ത്.

375 രൂ​പ പ്രീ​മി​യ​മ​ട​ച്ചാ​ൽ മൂ​ന്നു വ​ർ​ഷം ക​വ​റേ​ജ് ല​ഭി​ക്കും. www.emigrate.gov.inൽ ​അം​ഗീ​കൃ​ത റി​ക്രൂ​ട്ട്‌​മെ​ന്റ് ഏ​ജ​ന്റു​മാ​രു​ടെ പ​ട്ടി​ക ല​ഭ്യ​മാ​ണ്. ഇ​ന്ത്യ​ൻ എ​മി​ഗ്രേ​ഷ​ൻ നി​യ​മം അ​നു​സ​രി​ച്ച്, ര​ജി​സ്റ്റ​ർ ചെ​യ്ത റി​ക്രൂ​ട്ടി​ങ് ഏ​ജ​ന്റു​മാ​ർ​ക്ക് 30,000 രൂ​പ + 18 ശ​ത​മാ​നം ജി.​എ​സ്.​ടി​യാ​ണ് സേ​വ​ന ഫീ​സാ​യി വി​ദേ​ശ​ത്തേ​ക്ക് പോ​കു​ന്ന​വ​രി​ൽ​നി​ന്ന് ഈ​ടാ​ക്കാ​വു​ന്ന പ​ര​മാ​വ​ധി തു​ക. വാ​ങ്ങി​യ തു​ക​യു​ടെ ര​സീ​ത് ന​ൽ​കു​ക​യും വേ​ണ​മെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ​റ​യു​ന്നു. റി​ക്രൂ​ട്ട്​​മെ​ന്റ് സം​ബ​ന്ധി​ച്ച് പ​രാ​തി​യു​ണ്ടെ​ങ്കി​ൽ +917428321144 എ​ന്ന വാ​ട്സ്ആ​പ് ന​മ്പ​റി​ലോ helpline@mea.gov.in എ​ന്ന ഇ-​മെ​യി​ൽ വി​ലാ​സ​ത്തി​ലോ അ​റി​യി​ക്കാം.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ