കുവൈറ്റിൽ ഫാമിലി, ടൂറിസ്റ്റ് വിസ വിതരണം ഓൺലൈനാക്കാൻ തീരുമാനം

ഫാമിലി വിസയ്ക്കും ടൂറിസ്റ്റ് വിസയ്ക്കും അടക്കം അപ്ലിക്കേഷൻ നൽകുന്ന കാര്യം കുവൈത്ത് താമസകാര്യ വിഭാഗത്തിന്റെ സജീവ പരിഗണയിൽ. യോഗ്യതയുള്ള പ്രവാസികൾക്ക് ജവാസാത്തുകളിൽ പോകാതെ തന്നെ ഓൺലൈൻ വഴി വിസയ്ക്ക് അപേക്ഷിക്കാവുന്ന സംവിധാനമാണ് പരിഗണനയിലുള്ളത്.

ഫാമിലി വിസയും വിനോദ സഞ്ചാര വിസയും അനുവദിക്കുന്നതിന് പുതിയ മെക്കാനിസം നടപ്പാക്കുമെന്ന് കുവെെത്ത് ആഭ്യന്തര മന്ത്രാലയത്തിലെ താമസകാര്യ വിഭാഗം മുൻപ് അറിയിപ്പ് നൽകിയിരുന്നു.

വിസ വിതരണവുമായി ബന്ധപ്പെട്ട റെസിഡൻസി അഫയേഴ്സ് ഡിപ്പാർട്ടമെന്റ് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് അഹമ്മദ് അൽ-നവാഫിന് സമർപ്പിച്ച നിർദേശങ്ങളിൽ ഓൺലൈൻ സംവിധാനം നടപ്പാക്കണമെന്ന നിർദേശവും ഉണ്ടെന്നാണ് സൂചന.

കുവൈത്തിൽ സ്ഥിരതാമസക്കാരായ വിദേശികൾക്ക് മൂന്നുമാസ കാലാവധിയുള്ള ഫാമിലി, ടൂറിസ്റ്റ് വിസിറ്റ് വിസ ലഭിക്കാൻ നിലവിലെ നിയമപ്രകാരം 250 ദിനാർ ആണ് കുറഞ്ഞ ശമ്പളനിരക്ക്. ഇത് വർധിപ്പിക്കണമെന്ന നിർദേശവും താമസകാര്യ വകുപ്പ് മുന്നോട്ടു വെച്ചിട്ടുണ്ട്.

ജീവിത പങ്കാളി, മക്കൾ എന്നിവരെ സന്ദർശന വിസയിൽ കൊണ്ടുവരാൻ കുറഞ്ഞത് 300 ദീനാറും മാതാപിതാക്കളെ കൊണ്ടുവരാൻ കുറഞ്ഞത് 600 ദീനാറും ആക്കി വർദ്ധിപ്പിക്കാനാണു ശിപാർശ. കോവിഡിന് ശേഷം വളരെ പരിമിതമായ തോതിലാണ് കുടുംബസന്ദർശന വിസ അനുവദിച്ചിരുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ